- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഴിമതിയിൽ മുങ്ങികുളിച്ച സർക്കാരിന് ഇനി ഒരു തിരിച്ചുവരവ് ഇല്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നത് പിണറായിക്കും മന്ത്രിമാർക്കും; പാപഭാരം മുഴുവനും പിണറായിയുടെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമം ആരംഭിച്ചതിന്റെ തുടക്കമാണ് ' വട്ടൻ ' പ്രയോഗം; ഐസക്കിനെ നേതാവാക്കാൻ വിജരാഘവനും ആനത്തലവട്ടവും ബാലഗോപാലും കളി തുടങ്ങി! ശൂരനാടിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: തോൽവിയുടെ പാപഭാരം മുഴുവനും പിണറായിയുടെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമം ഐസക്കിന്റെ നേതൃത്വത്തിൽ ആരംഭിച്ചതിന്റെ തുടക്കമാണ് ' വട്ടൻ ' പ്രയോഗം. ഐസക്കിനെ അടുത്ത പ്രതിപക്ഷ നേതാവാക്കാൻ ആനത്തലവട്ടം ആനന്ദൻ, ബാലഗോപാൽ , പാർട്ടി സെക്രട്ടറി വിജയരാഘവൻ എന്നീ മൂവർ സംഘം പണി തുടങ്ങി-കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ വരികളാണ് ഇത്. കെ എസ് എഫ് ഇ റെയ്ഡ് വിവാദം ഉയർത്തി മുഖ്യമന്ത്രി പിണറായിയെ കടന്നാക്രമിക്കാനും സിപിഎമ്മിലെ ഗ്രൂപ്പിസം ചർച്ചയാക്കാനുമാണ് കോൺഗ്രസ് ലക്ഷ്യം. ഇതു തന്നെയാണ് ശൂരനാടും ചർച്ചയാക്കുന്നത്.
സിപിഎമ്മിൽ രണ്ട് ചിന്താധാരയുണ്ടെന്ന് വരുത്താനാണ് നീക്കം. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തപ്പോൾ കണ്ണൂരുകാരനായ എംവി ഗോവിന്ദനെ സെക്രട്ടറിയാക്കാനായിരുന്നു പിണറായിയുടെ താൽപ്പര്യം. എന്നാൽ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ ഇടപടലിലൂടെ വിജയരാഘവൻ സെക്രട്ടറിയായി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിണറായിക്ക് എതിരായിരുന്നു. ഇതിനിടെയാണ് പൊലീസ് ആക്ട് വിവാദവും യെച്ചൂരിയുടെ ഇടപെടലും ഉണ്ടായത്. പിന്നാലെ കെ എസ് എഫ് ഇ വിവാദവും. ഏവരേയും ഞെട്ടിച്ച് ആനത്തലവട്ടം ആനന്ദൻ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തു വന്നു.
സിപിഎമ്മിൽ പിണറായി യുഗം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് വി എസ് അച്യുതാനന്ദൻ അല്ലാതെ ഒരു നേതാവ് മുഖ്യമന്ത്രിയെ പരസ്യമായി കുറ്റപ്പെടുത്തിയത്. ഐസക്കും മുനകളിലൂടെ വേദനിപ്പിച്ചു. ഇതെല്ലാം പാർട്ടിയിലെ വിഭാഗീയതായി ചിത്രീകരിക്കാനാണ് കോൺഗ്രസ് നീക്കം. അതിന്റെ ഭാഗമാണ് ശൂരനാടിന്റെ പോസ്റ്റും
ശൂരനാട് രാജശേഖരന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
സ്വർണ്ണ കള്ളകടത്തിലും അഴിമതിയിലും മുങ്ങികുളിച്ച സർക്കാരിന് ഇനി ഒരു തിരിച്ചുവരവ് ഇല്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നത് പിണറായിക്കും മന്ത്രിമാർക്കുമാണ്. തോൽവിയുടെ പാപഭാരം മുഴുവനും പിണറായിയുടെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമം ഐസക്കിന്റെ നേതൃത്വത്തിൽ ആരംഭിച്ചതിന്റെ തുടക്കമാണ് ' വട്ടൻ ' പ്രയോഗം. ഐസക്കിനെ അടുത്ത പ്രതിപക്ഷ നേതാവാക്കാൻ ആനത്തലവട്ടം ആനന്ദൻ, ബാലഗോപാൽ , പാർട്ടി സെക്രട്ടറി വിജയരാഘവൻ എന്നീ മൂവർ സംഘം പണി തുടങ്ങി.
പിണറായി സർക്കാരിന്റെ പിടിപ്പുകേടിനെതിരെ ചാനലുകളിൽ തുറന്ന വിമർശനവുമായി ആനത്തലവട്ടം ആനന്ദൻ കളം നിറഞ്ഞ് കളിക്കുന്നുണ്ട്. കൊല്ലത്തെ ഒന്നര ലക്ഷം വോട്ടിന്റെ തോൽവിക്ക് കാരണക്കാരൻ പിണറായിയാണന്നും പിണറായിയുടെ പരനാറി പ്രയോഗം ആണ് തോൽവിയുടെ ആക്കം വർധിപ്പിച്ചതെന്നും വിശ്വസിക്കുന്ന ബാലഗോപാൽ പിണറായിക്കെതിരെ യുദ്ധമുഖം തീർത്തിരിക്കുകയാണ്.
പാർട്ടി സെക്രട്ടറി പദം നിലനിറുത്താൻ വേണ്ടി വിജയരാഘവൻ 118 എ എന്ന മാധ്യമമാരണനീയമം തള്ളിപ്പറഞ്ഞപ്പോൾ ഏറ്റവും ഞെട്ടിയത് പിണറായി ആണ്. മൂവർ സംഘത്തിന്റെ തലപ്പത്ത് ബേബിയും യച്ചൂരിയും. ഇതുവരെ വിജിലൻസിനെ കൊണ്ട് പ്രതിപക്ഷ നേതാക്കന്മാർക്കെതിരെ കള്ള കേസ് എടുപ്പിച്ച പിണറായി, തന്നെ പിന്നിൽ നിന്ന് കുത്തിയ മന്ത്രിമാരെയും വിജിലൻസിനെ കൊണ്ട് പണി കൊടുപ്പിക്കുന്നതിന്റെ ഉദാഹരണമാണ് കെ.എസ്.എഫ് ഇ യിലെ റെയ്ഡ്. താൻ മാത്രമല്ല മന്ത്രിമാരും അഴിമതിക്കാരാണ് എന്ന് തെളിയിക്കാനുള്ള പടപ്പുറപ്പാടിലാണ് പിണറായി.
കെ.എസ്.എഫ്.ഇ യിലെ അഴിമതികൾ പുറത്ത് വന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഐസക്ക് സി & എ ജിക്കെതിരെ ഉറഞ്ഞ് തുള്ളിയതു പോലെ വിജിലൻസിനെതിരെയും ഉറഞ്ഞ് തുള്ളി. പാർട്ടിയിലെ ചോദ്യം ചെയ്യാത്ത നേതാവായിരുന്നു ഇത്രനാളും പിണറായി വിജയൻ. അഴിമതിക്കാരനായ വിജയനെ തളക്കാൻ മറ്റൊരു അഴിമതിക്കാരനായ ഐസക്കിന് കഴിയുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്. അടുത്ത പ്രതിപക്ഷ നേതാവ് കസേരയിലാണ് ഐസക്കിന്റെ കണ്ണ് എന്ന കാര്യം സിപിഎം നേതാക്കൻ മാരുടെ ഇടയിൽ പരസ്യമായ രഹസ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ