- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസക്കും സുനിൽകുമാറും മികച്ച മന്ത്രിമാർ; ഏറ്റവും മോശം മന്ത്രി എ സി മൊയ്തീൻ; എ കെ ബാലനും ടി പി രാമകൃഷ്ണനും പി തിലോത്തമനും കെ രാജുവിനും അര ശതമാനത്തിന് അപ്പുറം വോട്ടു കിട്ടിയില്ല
തിരുവനന്തപുരം: ഒരു സർക്കാറിന്റെ 100 ദിവസത്തെ പ്രവർത്തനം മാത്രം വിലയിരുത്തിയ ശേഷം മന്ത്രിമാരുടെ പ്രകടനത്തെ വിലയിരുത്തൽ സാഹസമാർന്ന നടപടി തന്നെയാണ്. എങ്കിലും മന്ത്രിയായ ശേഷം ഇടതു സർക്കാറിലെ മന്ത്രിമാരെക്കുറിച്ചുള്ള പൊതുജന അഭിപ്രായം സ്വരൂപിക്കുകക എന്ന ലക്ഷ്യത്തോടെയാണ് മറുനാടൻ മലയാളി സർവേയിൽ ഇത്തരമൊരു ചോദ്യം ഉൾപ്പെടുത്തിയത്. പരിചയ സമ്പന്നരും പുതുമുഖങ്ങളും അടക്കുങ്ങന്ന പിണറായി മന്ത്രിസഭയിൽ ഏറ്റവും മികച്ച മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ധനമന്ത്രി ഡോ. തോമസ് ഐസക്കാണ്. തൊട്ടുപിന്നാലെ സിപിഐയിലെ വി എസ് സുനിൽകുമാറും മികച്ച മന്ത്രിയായി വിലയിരുത്തപ്പെട്ടു. മാധ്യമങ്ങളിൽ സജീവമായി നിറഞ്ഞു നിൽക്കുന്നവരും അഴിമതി വിരുദ്ധരുമായ മന്ത്രിമാർ എന്ന നിലയിലാണ് ഐസക്കും വി എസ് സുനിൽകുമാറും മറുനാടൻ സർവേയിൽ മുന്നിലെത്തിയത്. ഇവർക്ക് പിന്നിലായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ മൂന്നാമനായപ്പോൾ ആദ്യമായി മന്ത്രിയായ കെ കെ ഷൈലജയാണ് മൂന്നാം സ്ഥാനത്തെത്തിയത്. സി രവീന്ദ്രനാഥും ജെ മേഴ്‌സക്കുട്ടിയമ്മയും കെ ടി ജലീലും മോശമല്ല
തിരുവനന്തപുരം: ഒരു സർക്കാറിന്റെ 100 ദിവസത്തെ പ്രവർത്തനം മാത്രം വിലയിരുത്തിയ ശേഷം മന്ത്രിമാരുടെ പ്രകടനത്തെ വിലയിരുത്തൽ സാഹസമാർന്ന നടപടി തന്നെയാണ്. എങ്കിലും മന്ത്രിയായ ശേഷം ഇടതു സർക്കാറിലെ മന്ത്രിമാരെക്കുറിച്ചുള്ള പൊതുജന അഭിപ്രായം സ്വരൂപിക്കുകക എന്ന ലക്ഷ്യത്തോടെയാണ് മറുനാടൻ മലയാളി സർവേയിൽ ഇത്തരമൊരു ചോദ്യം ഉൾപ്പെടുത്തിയത്. പരിചയ സമ്പന്നരും പുതുമുഖങ്ങളും അടക്കുങ്ങന്ന പിണറായി മന്ത്രിസഭയിൽ ഏറ്റവും മികച്ച മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ധനമന്ത്രി ഡോ. തോമസ് ഐസക്കാണ്. തൊട്ടുപിന്നാലെ സിപിഐയിലെ വി എസ് സുനിൽകുമാറും മികച്ച മന്ത്രിയായി വിലയിരുത്തപ്പെട്ടു.
മാധ്യമങ്ങളിൽ സജീവമായി നിറഞ്ഞു നിൽക്കുന്നവരും അഴിമതി വിരുദ്ധരുമായ മന്ത്രിമാർ എന്ന നിലയിലാണ് ഐസക്കും വി എസ് സുനിൽകുമാറും മറുനാടൻ സർവേയിൽ മുന്നിലെത്തിയത്. ഇവർക്ക് പിന്നിലായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ മൂന്നാമനായപ്പോൾ ആദ്യമായി മന്ത്രിയായ കെ കെ ഷൈലജയാണ് മൂന്നാം സ്ഥാനത്തെത്തിയത്. സി രവീന്ദ്രനാഥും ജെ മേഴ്‌സക്കുട്ടിയമ്മയും കെ ടി ജലീലും മോശമല്ലെന്ന വിലയിരുത്തലാണ് സർവേയിൽ പങ്കെടുത്തവർ നടത്തിയത്. അതേസമയം എ സി മൊയ്തീന് ഏറ്റവും കുറച്ച് േേവാട്ട് ലഭിച്ചപ്പോൾ കെ രാജുവും മുതിർന്ന സിപിഎം നേതാവ് കൂടിയായ എ കെ ബാലനും പിന്നിലായി. ടിപി രാമകൃഷ്ണനെയും പി തിലോത്തമനെയും പിന്തുണയ്ക്കാൻ സൈബർ ലോകത്ത് അധികം ആളുകൾ ഉണ്ടായില്ല. അര ശതമാനത്തിന് അപ്പുറംപോലും വോട്ട് ലഭിച്ചില്ല.
മികച്ച മന്ത്രിമാരെക്കുറിച്ചുള്ള ഞങ്ങളുടെ വിലയിരുത്തൽ പ്രവചിക്കപ്പെട്ടത് പോലെയാണ് ഫലങ്ങൾ പുറത്തുവന്നത്. 38.1 ശതമാനം പേർ ധനമന്ത്രി തോമസ് ഐസക്കിന് പിന്തുണച്ച് വോട്ടു ചെയ്തു. തൊട്ടു പിന്നിലുള്ള കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന് 24.1 ശതമാനം പേരുടെ വോട്ടാണ് ലഭിച്ചത്. ജി സുധാകരന് 9.2 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോൾ ആരോഗ്യമന്ത്രി കെ കെ ഷൈലയ്ക്ക് 6.5 ശതമാനം പേർ പിന്തുണ നൽകി. മറ്റൊരു വനിതാ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് 4.8 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥിൽ പ്രതീക്ഷയുണ്ടെന്നതിന് തെളിവാണ് അദ്ദേഹത്തിന് ലഭിച്ച 5.6 ശതമാനം പേരുടെ പിന്തുണ.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഏക വനിത മന്ത്രിയായ പികെ ജയലക്ഷ്മി കഴിവിന്റെ കാര്യത്തിൽ ഏറ്റവും മോശമായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആണ് മേഴ്‌സിക്കുട്ടിയമ്മയും കെകെ ഷൈലജയും മുൻപിൽ എത്തിയത് ഏറെ ശ്രദ്ധേയമായി. കൊല്ലത്തെ കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയതാണ് മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഗുണകരമായത്. ആരോഗ്യമേഖലയിലെ പരിഷ്‌ക്കാരങ്ങൾ ഷൈലജ ടീച്ചർക്കും ഗുണകരമായി. അതേസമയം മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെടുന്ന ഇ പി ജയരാജന് പൊതുജനപിന്തുണ ലഭിച്ചില്ല. .9 ശതമാനം പേർ മാത്രമാണ് ജയരാജനെ പിന്തുണച്ചത്.
പൊതുജനസമ്മതർ എന്ന നിലയിലും ബജറ്റിലെ അവതരണ മികവുമൊക്കെയാണ് തോമസ് ഐസക്കിനെ മുന്നിലെത്തിച്ചത്. ജൈവ പച്ചക്കറി കൃഷിയുടെ കാര്യത്തിൽ അടക്കം മികച്ച തീരുമാനങ്ങൾ കൈക്കൊണ്ട വി എസ് സുനിൽകുമാർ ഐസക്കിനൊപ്പം തന്നെ പിന്തുണ ലഭിച്ചു. നിലപാടിൽ വിട്ടുവീഴ്‌ച്ച ചെയ്യാതെ പോരാടുന്ന വ്യക്തിയെന്ന നിലയിലും വിവാദ ഭൂമികളിൽ കൃഷി ഇറക്കാനുള്ള തീരുമാനവുമെല്ലാം സുനിൽ കുമാറിന് ഗുണകരമായി. അതേസമയം സുനിൽകുമാറിന് മികച്ച ജനപിന്തുണ ലഭിച്ചപ്പോൾ തന്നെ ഏറ്റവും കുറച്ച് വോട്ട് നേടിയത് എ സി മൊയ്തീനായിരുന്നു. .2 ശതമാനം പേരുടെ പിന്തുണ മാത്രമാണ് മൊയ്തീന് ലഭിച്ചത്.
കെ ടി ജലീൽ (2.9 ശതമാനം), കടകംപള്ളി സുരേന്ദ്രൻ(0.7 ശതമാനം), ഇ ചന്ദ്രശേഖരൻ(0.7 ശതമാനം), എ കെ ബാലൻ(0.5 ശതമാനം), ടി പി രാമകൃഷ്ണൻ(0.6 ശതമാനം), പി തിലോത്തമൻ(0.4 ശതമാനം) കെ രാജു(0.5ശതമാനം),മാത്യു ടി തോമസ്(1.4 ശതമാനം), എ കെ ശശീന്ദ്രൻ(0.9 ശതമാനം), രാമചന്ദ്രൻ കടന്നപ്പള്ളി(2.1 ശതമാനം) എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാർക്ക് സർവേയിൽ ലഭിച്ച വോട്ട് വിഹിതം.