- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത അമേരിക്കയിൽ ഹാശാവാര ശുശ്രൂഷകൾ നിർവഹിക്കുന്നു
ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിൽ സന്ദർശനം നടത്തിവരുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത ട്രൈസ്റ്റേറ്റ് ഏരിയയിലെ വിവിധ ദേവാലയങ്ങളിൽ ഹാശാവാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മികച്ച വേദശാസ്ത്രപണ്ഡിതനും എക്യൂമെനിക്കൽ മേഖലയിലെ നിറഞ്ഞ സാന്നിധ്യവുമായ തിമോത്തിയോസ് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലും നൽകിവരുന്ന സേവനം ശ്രദ്ധേയമാണ്. മാർച്ച് 20-നു ഓശാന ഞായറാഴ്ച ഫിലാഡൽഫിയയിലെ ഹാവർ ടൗണിലുള്ള സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ കുരുത്തോല വാഴ്‌വ് ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും മുഖ്യ കാർമികത്വം വഹിക്കുന്നതാണ്. 23-നു ബുധനാഴ്ച വൈകുന്നേരം ആറിനു ന്യൂജേഴ്‌സിയിലെ കാർട്ടറൈറ്റ് സെന്റ് ജോർജ് ദേവാലയത്തിൽ പെസഹാ ശുശ്രൂഷകൾ നിർവഹിക്കും. ന്യൂയോർക്കിലെ ലിൻബ്രൂക്ക് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മാർച്ച് 27-നു ഉയിർപ്പുദിന ശുശ്രൂഷകൾ (ഈസ്റ്റർ) ന്യൂയോർക്കിലെ ന്
ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിൽ സന്ദർശനം നടത്തിവരുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത ട്രൈസ്റ്റേറ്റ് ഏരിയയിലെ വിവിധ ദേവാലയങ്ങളിൽ ഹാശാവാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മികച്ച വേദശാസ്ത്രപണ്ഡിതനും എക്യൂമെനിക്കൽ മേഖലയിലെ നിറഞ്ഞ സാന്നിധ്യവുമായ തിമോത്തിയോസ് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലും നൽകിവരുന്ന സേവനം ശ്രദ്ധേയമാണ്.
മാർച്ച് 20-നു ഓശാന ഞായറാഴ്ച ഫിലാഡൽഫിയയിലെ ഹാവർ ടൗണിലുള്ള സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ കുരുത്തോല വാഴ്‌വ് ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും മുഖ്യ കാർമികത്വം വഹിക്കുന്നതാണ്. 23-നു ബുധനാഴ്ച വൈകുന്നേരം ആറിനു ന്യൂജേഴ്‌സിയിലെ കാർട്ടറൈറ്റ് സെന്റ് ജോർജ് ദേവാലയത്തിൽ പെസഹാ ശുശ്രൂഷകൾ നിർവഹിക്കും. ന്യൂയോർക്കിലെ ലിൻബ്രൂക്ക് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മാർച്ച് 27-നു ഉയിർപ്പുദിന ശുശ്രൂഷകൾ (ഈസ്റ്റർ) ന്യൂയോർക്കിലെ ന്യൂസിറ്റി സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഏപ്രിൽ മൂന്നാംതീയതി പുതുഞായറാഴ്ച ദിനത്തിൽ സ്റ്റാറ്റൻഐലന്റ് മോർ ഗ്രിഗോറിയോസ് ദേവാലയത്തിൽ മെത്രാപ്പൊലീത്ത വിശുദ്ധ കുർബാന അർപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഡോ. വർഗീസ് മാനിക്കാട്ട് (വികാരി, സെന്റ് പോൾസ് ചർച്ച്, ഫിലാഡൽഫിയ) 301 589 6125, വെരി റവ. ഡേവിഡ് ചെറുതോട്ടിൽ കോർഎപ്പിസ്‌കോപ്പ (സ്ഥാപക വികാരി, സെന്റ് ജോർജ് ചർച്ച്, കാർട്ടറൈറ്റ്, ന്യൂജേഴ്‌സി) 973 328 7079, റവ.ഫാ. ബിജോ മാത്യു (വികാരി, ലിൻബ്രൂക്ക് ചർച്ച്, ന്യൂയോർക്ക്) 404 702 8284, വെരി റവ. ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർഎപ്പിസ്‌കോപ്പ (വികാരി ന്യൂസിറ്റി സെന്റ് ജോർജ് ചർച്ച് ന്യൂയോർക്ക്) 518 928 6261, റവ.ഫാ. രാജൻ പീറ്റർ (വികാരി മോർ ഗ്രിഗോറിയോസ് ചർച്ച്, സ്റ്റാറ്റൻഐലന്റ്, ന്യൂയോർക്ക്) 718 761 5267, ജോൺ തോമസ് (ഫിലാഡൽഫിയ) 610 717 7500. ബിജു ചെറിയാൻ അറിയിച്ചതാണിത്.