- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. ടോം തോമസ് കളത്തിപ്പറമ്പിലിന് ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ അഭിനന്ദനങ്ങൾ
ഡബ്ലിൻ: ഇംഗ്ലണ്ടിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയ ലൂക്കൻ മാസ്സ് സെന്റർ കൂട്ടായ്മയിലെ കളത്തിപ്പറമ്പിൽ തോമസ് ജോസഫിന്റെയും ലിസമ്മ തോമസിന്റെയും മകനായ ടോം തോമസിന് ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ അനുമോദനങ്ങളും ആശംസകളും. പഠനത്തിലും മറ്റു ഇതര കലാ കായിക മത്സരങ്ങളിലും മികവ് തെളിയിച്ച ടോം ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ അൾത്താര ബാലനായും കൂടാതെ ജൂനിയർ സെർട്ട്, സീനിയർ സെർട് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർക്ക് ഡബ്ലിൻ സീറോ മലബാർ ചർച്ചു നൽകി വരുന്ന സമ്മാനങ്ങളും നേടിയിട്ടുണ്ട്. കേരളത്തിലെ കോട്ടയം ജില്ലയിൽ വൈക്കത്തു നിന്നും അയർലണ്ടിലേക്ക് കുടിയേറിയതാണ് ടോമിന്റെ മാതാപിതാക്കൾ. ടോമിന്റെ പിതാവ് തോമസ് ജോസഫ് ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ പ്രതിനിധി യോഗം മെമ്പറും മാതാവ് ലിസമ്മ തോമസ് സ്റ്റാഫ് നേഴ്‌സുമാണ്. സഹോദരൻ ടെനി നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയുമാണ്. ഉപരിപഠനത്തിനു തയ്യാറെടുക്കുന്ന ടോം തോമസിന് എല്ലാവിധ വിജയാശംസകളും പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്ന് ഡബ്ലിൻ സീറോ മലബാർ ചാപ്ലയിൻസ് ഫാ .ജോസ് ഭരണിക്കുളങ്ങര, ഫാ .ആന്റണ
ഡബ്ലിൻ: ഇംഗ്ലണ്ടിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയ ലൂക്കൻ മാസ്സ് സെന്റർ കൂട്ടായ്മയിലെ കളത്തിപ്പറമ്പിൽ തോമസ് ജോസഫിന്റെയും ലിസമ്മ തോമസിന്റെയും മകനായ ടോം തോമസിന് ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ അനുമോദനങ്ങളും ആശംസകളും.
പഠനത്തിലും മറ്റു ഇതര കലാ കായിക മത്സരങ്ങളിലും മികവ് തെളിയിച്ച ടോം ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ അൾത്താര ബാലനായും കൂടാതെ ജൂനിയർ സെർട്ട്, സീനിയർ സെർട് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർക്ക് ഡബ്ലിൻ സീറോ മലബാർ ചർച്ചു നൽകി വരുന്ന സമ്മാനങ്ങളും നേടിയിട്ടുണ്ട്.
കേരളത്തിലെ കോട്ടയം ജില്ലയിൽ വൈക്കത്തു നിന്നും അയർലണ്ടിലേക്ക് കുടിയേറിയതാണ് ടോമിന്റെ മാതാപിതാക്കൾ. ടോമിന്റെ പിതാവ് തോമസ് ജോസഫ് ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ പ്രതിനിധി യോഗം മെമ്പറും മാതാവ് ലിസമ്മ തോമസ് സ്റ്റാഫ് നേഴ്‌സുമാണ്. സഹോദരൻ ടെനി നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയുമാണ്.
ഉപരിപഠനത്തിനു തയ്യാറെടുക്കുന്ന ടോം തോമസിന് എല്ലാവിധ വിജയാശംസകളും പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്ന് ഡബ്ലിൻ സീറോ മലബാർ ചാപ്ലയിൻസ് ഫാ .ജോസ് ഭരണിക്കുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.