- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ.വലീദ് അൽ അലിയുടെ വിയോഗത്തിൽ ഇസ്ലാഹി സെന്റർ അഗാതമായ ദുഃഖം രേഖപ്പെടുത്തി
കുവൈത്ത് : പ്രമുഖ പണ്ഡിതനും പ്രബോധകനും മസ്ജിദുൽ കബീർ ഇമാമും കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. വലീദ് അൽ അലിയുടെയും ശൈഖ് ഫഹദ് അൽ ഹുസൈനിയുടെയും വിയോഗത്തിൽ ജലീബ് ഓഫീസിൽ ചേർന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രബോധക സംഗമം അഗാതമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ലളിതമായ ജീവിതവും വിനയവും സ്‌നേഹത്തോടെയുള്ള സഹവാസങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നുപോലുമുള്ള പ്രബോധക കൂട്ടായ്മ സംഘങ്ങൾക്ക് ആവേശവും മതിപ്പും ഉളവാക്കുന്നതായിരുന്നു. പ്രബോധന വീഥിയിൽ രക്ത സാക്ഷിത്വം സ്വീകരിച്ചിട്ടുള്ള രണ്ട് പണ്ഡിതരുടെയും ആഗ്രഹങ്ങളുടെ തുടർച്ചയാണ് പ്രബോധക കൂട്ടായ്മകൾക്ക് അവരോട് ചെയ്യാനുള്ള ഏറ്റവും വലിയ അനുശോചനമെന്ന് ഐ.ഐ.സി കരുതുന്നു. രണ്ട് രക്തസാക്ഷികളുടെയും കുടംബാങ്ങൾക്ക് ഉണ്ടായിട്ടുള്ള വിഷമത്തിൽ പങ്കുചേരുകയും പരേതരുടെ മഗ്ഫിരത്തിനുവേണ്ടി പ്രാർത്ഥിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യാപ്തിയും തുടർച്ചയും ഉണ്ടാകുന്നതിന് ആവശ്യമായ കർമ്മ നടപടികൾ ഉണ്ടാകണമെന്ന് സംഗമം ആഹ്വാനം ചെയ്തു. കേരള ഇംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസിസ്
കുവൈത്ത് : പ്രമുഖ പണ്ഡിതനും പ്രബോധകനും മസ്ജിദുൽ കബീർ ഇമാമും കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. വലീദ് അൽ അലിയുടെയും ശൈഖ് ഫഹദ് അൽ ഹുസൈനിയുടെയും വിയോഗത്തിൽ ജലീബ് ഓഫീസിൽ ചേർന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രബോധക സംഗമം അഗാതമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ലളിതമായ ജീവിതവും വിനയവും സ്‌നേഹത്തോടെയുള്ള സഹവാസങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നുപോലുമുള്ള പ്രബോധക കൂട്ടായ്മ സംഘങ്ങൾക്ക് ആവേശവും മതിപ്പും ഉളവാക്കുന്നതായിരുന്നു.
പ്രബോധന വീഥിയിൽ രക്ത സാക്ഷിത്വം സ്വീകരിച്ചിട്ടുള്ള രണ്ട് പണ്ഡിതരുടെയും ആഗ്രഹങ്ങളുടെ തുടർച്ചയാണ് പ്രബോധക കൂട്ടായ്മകൾക്ക് അവരോട് ചെയ്യാനുള്ള ഏറ്റവും വലിയ അനുശോചനമെന്ന് ഐ.ഐ.സി കരുതുന്നു. രണ്ട് രക്തസാക്ഷികളുടെയും കുടംബാങ്ങൾക്ക് ഉണ്ടായിട്ടുള്ള വിഷമത്തിൽ പങ്കുചേരുകയും പരേതരുടെ മഗ്ഫിരത്തിനുവേണ്ടി പ്രാർത്ഥിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യാപ്തിയും തുടർച്ചയും ഉണ്ടാകുന്നതിന് ആവശ്യമായ കർമ്മ നടപടികൾ ഉണ്ടാകണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
കേരള ഇംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസിസ്റ്റന്റ് സെക്രട്ടറി ഡോ. ജമാലുദ്ധീൻ ഫാറൂഖി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഐ.ഐ.സി ഉപാധ്യക്ഷൻ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, അബ്ദുൽ അസീസ് സലഫി, ഇബ്രാഹിം കുട്ടി സലഫി, മനാഫ് മാത്തോട്ടം, വീരാൻ കുട്ടി സ്വലാഹി, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, നാസർ മൗലവി, ജസീർ പുത്തൂർ പള്ളിക്കൽ എന്നിവർ സംസാരിച്ചു.