- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡോ. വത്സമ്മ വർഗ്ഗീസ് ഒക്കലഹോമയിൽ നിര്യാതയായി
ഒക്കലഹോമ: മാവേലിക്കര തഴക്കര തെക്കേടത്ത് വർഗ്ഗീസിന്റെ (റോയിച്ചൻ) ഭാര്യ കായംകുളം എംഎസ്എം കോളേജ് കെമസ്ട്രി ഡിപ്പാർട്ട്‌മെന്റ് മുൻ പ്രൊഫസർ ഡോ. വത്സമ്മ വർഗ്ഗീസ് (59) ഒക്കലഹോമയിൽ നിര്യാതയായി. അമേരിക്കയിലെ ഒക്കലഹോമ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായി പ്രവർത്തിച്ചിട്ടുള്ള ഡോ. വത്സമ്മ വർഗ്ഗീസ് ന്യൂ ഇന്ത്യാ ദൈവസഭയുടെ യുവജന സംഘടനയായ വൈപിസിയു
ഒക്കലഹോമ: മാവേലിക്കര തഴക്കര തെക്കേടത്ത് വർഗ്ഗീസിന്റെ (റോയിച്ചൻ) ഭാര്യ കായംകുളം എംഎസ്എം കോളേജ് കെമസ്ട്രി ഡിപ്പാർട്ട്‌മെന്റ് മുൻ പ്രൊഫസർ ഡോ. വത്സമ്മ വർഗ്ഗീസ് (59) ഒക്കലഹോമയിൽ നിര്യാതയായി. അമേരിക്കയിലെ ഒക്കലഹോമ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായി പ്രവർത്തിച്ചിട്ടുള്ള ഡോ. വത്സമ്മ വർഗ്ഗീസ് ന്യൂ ഇന്ത്യാ ദൈവസഭയുടെ യുവജന സംഘടനയായ വൈപിസിയുടെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു.
സംസ്‌ക്കാര ശുശ്രൂഷ 24-ന് ശനിയാഴ്ച ഐപിസി ഒക്കലഹോമ സിറ്റി സഭയുടെ ചുമതലയിൽ നടത്തും. മക്കൾ: റെഞ്ചു, റോബിൻ. മരുമക്കൾ: ഡോണ, ക്രിസ്റ്റീൻ (എല്ലാവരും യുഎസ്എ). പരേത കല്ലിശ്ശേരി തൈമറവുങ്കര തലപ്പാലമലയിൽ പരേതരായ റ്റികെ സ്‌ക്കറിയയുടെയും അന്നമ്മ സ്‌ക്കറിയയുടെയും മകളാണ്. സഹോദരങ്ങൾ: സുമ, സാബു (ഇരുവരും യുഎസ്എ), ഷിബു സ്‌ക്കറിയ. കൂടുതൽ വിവരങ്ങൾക്ക്: സാബു സ്‌ക്കറിയ - 405 850 0011
Next Story