- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുസ്ഥിര വികസനത്തിന് ക്യാമ്പസ് നേതാക്കൾ: സംരംഭം ഡോ വന്ദന ശിവ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സുസ്ഥിരതയുടെ വ്യത്യസ്ത മേഖലകളിൽ യുവത്വത്തെ നയിക്കുന്നതിന് കോളേജ്, സർവകലാശാല ക്യാപസുകളിൽ നിന്നും യുവ നേതാക്കളെ വാർത്തെടുക്കുന്നതിനായി സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റിയാൽ അംഗീകൃതമായ തിരുവനന്തപുരം റീജിയണൽ സെന്റർ ഓഫ് എക്‌സ്‌പെർട്ടീസ് (യു എൻ യു ആർ സി ഇ), ക്യാമ്പസ് ലീഡേഴ്സ് ഫോർ സസ്റ്റെയ്നബ്ൾ ഡെവലപ്പ്‌മെന്റ്റ്' എന്ന പേരിൽ സുസ്ഥിര വികസനത്തിന് യുവ നേതാക്കളെ കണ്ടെത്താനുള്ള നൂതന സംരംഭത്തിന് തുടക്കം കുറിക്കുന്നു. പ്രശസ്ത പരിസ്ഥിതി ചിന്തകയും ശാസ്ത്ര തത്വചിന്തകയുമായ ഡോ വന്ദന ശിവ ക്യാമ്പസ് ലീഡേഴ്സ് ഫോർ സസ്റ്റൈനബിൾ ഡെവലപ്പ്‌മെന്റ്റ് ഡിസംബർ 23 ശനിയാഴ്ച രാവിലെ 9: 30ന് കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ചേംബറിൽ വച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മുൻ അംബാസഡർ ശ്രീ ടി പി ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.പദ്ധതിയുടെ ആവിഷ്‌കാരത്തിനും തുടർന്നുള്ള പ്രവർത്തനങ്ങൾക്കുമായി ആർ സി ഇ തിരുവനന്തപുരം, സിസ്സ, കേരള സർവകലാശാല
തിരുവനന്തപുരം: സുസ്ഥിരതയുടെ വ്യത്യസ്ത മേഖലകളിൽ യുവത്വത്തെ നയിക്കുന്നതിന് കോളേജ്, സർവകലാശാല ക്യാപസുകളിൽ നിന്നും യുവ നേതാക്കളെ വാർത്തെടുക്കുന്നതിനായി സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റിയാൽ അംഗീകൃതമായ തിരുവനന്തപുരം റീജിയണൽ സെന്റർ ഓഫ് എക്‌സ്‌പെർട്ടീസ് (യു എൻ യു ആർ സി ഇ), ക്യാമ്പസ് ലീഡേഴ്സ് ഫോർ സസ്റ്റെയ്നബ്ൾ ഡെവലപ്പ്‌മെന്റ്റ്' എന്ന പേരിൽ സുസ്ഥിര വികസനത്തിന് യുവ നേതാക്കളെ കണ്ടെത്താനുള്ള നൂതന സംരംഭത്തിന് തുടക്കം കുറിക്കുന്നു.
പ്രശസ്ത പരിസ്ഥിതി ചിന്തകയും ശാസ്ത്ര തത്വചിന്തകയുമായ ഡോ വന്ദന ശിവ ക്യാമ്പസ് ലീഡേഴ്സ് ഫോർ സസ്റ്റൈനബിൾ ഡെവലപ്പ്‌മെന്റ്റ് ഡിസംബർ 23 ശനിയാഴ്ച രാവിലെ 9: 30ന് കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ചേംബറിൽ വച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മുൻ അംബാസഡർ ശ്രീ ടി പി ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പദ്ധതിയുടെ ആവിഷ്‌കാരത്തിനും തുടർന്നുള്ള പ്രവർത്തനങ്ങൾക്കുമായി ആർ സി ഇ തിരുവനന്തപുരം, സിസ്സ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ, വ്യത്യസ്ത സർക്കാർ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ, സ്വകാര്യ വ്യക്തികൾ എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പസ് ലീഡേഴ്സ് ഫോർ സസ്റ്റെയ്നബ്ൾ ഡെവലപ്പ്‌മെന്റ്റിനു തുടക്കം കുറിക്കുന്നത്.
സുസ്ഥിര വികസനം ഇന്ത്യയിലെ സർവകലാശാല ക്യാമ്പസുകളിൽ ചർച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ക്യാമ്പസ് നേതാക്കളെ രൂപപ്പെടുത്തുന്നതിനുള്ള പദ്ധതി യുവാക്കളുടെ വ്യാപക പങ്കാളിത്തം ഉറപ്പ് നൽകുന്നു. പാരിസ്ഥിതിക നാഗരികതയുടെ തത്വചിന്തകൾ പ്രചരിപ്പിക്കുന്നത് വഴി ഇന്ത്യൻ സംസ്‌കാരത്തിന്റെ ആഴങ്ങളിൽ വേരുറപ്പിച്ചിരിക്കുന്ന സുസ്ഥിരതയുടെ സിദ്ധാന്തങ്ങൾ വ്യാപിപ്പിക്കുന്നതും പദ്ധതിയുടെ വിവിധ ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാദേശിക തലത്തിൽ വിദ്യാഭ്യാസ രംഗത്തുള്ള സുസ്ഥിര വികസനനം കേന്ദ്രീകരിച്ച് പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, സമൂഹം എന്നീ മേഖലകളിലായിരിക്കും യുവ ക്യാമ്പസ് നേതാക്കൾ പ്രവർത്തിക്കുന്നത്.
ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ, സുസ്ഥിര വികസനത്തെപ്പറ്റി അറിയുന്നതിന് വിവിധ ക്യാമ്പസുകളിൽ നിന്നും പ്രഗത്ഭരായ യുവനേതൃത്വുങ്ങളെ തിരഞ്ഞെടുത്ത് ഒരു ടീം രൂപീകരിക്കും. തങ്ങളുടെ പ്രദേശങ്ങളിൽ സുസ്ഥിര വികസനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇവർ പരിശ്രമിക്കേണ്ടതുണ്ട്. യുവതലമുറയിലേക്ക് അറിവ് പകരുന്നത് വഴി മാറ്റത്തിന് തുടക്കംകുറിക്കാനും ഇവർക്ക് സാധിക്കും. മാറ്റങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഭാവിതലമുറയിൽ അത്തരക്കാരെ സൃഷ്ടിക്കുന്നതിനും ഇവർ പരിശീലിപ്പിക്കപ്പെടും.
സുസ്ഥിര വികസന പഠനം, വിശകലനം; യുവ ജനതയെ നയിക്കുന്നതിനുള്ള കർമ്മ പരിപാടികൾ; യുവതയുടെ കൂട്ടായ ശബ്ദം അധികാരികളുടെയും നയാ രൂപകർത്താക്കളുടെയും മുന്നിൽ അവതരിപ്പിക്കൽ; സമൂഹവുമായി ഇടകലർന്നുള്ള പ്രവർത്തനം; സംവാദങ്ങളും ചർച്ചകളും സംഘടിപ്പിക്കൽ; മികവ് വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കൽ ; ശൃംഖല രുപീകരണം; സുസ്ഥിര വികസനത്തിന്റെ പഠനത്തിന് വേണ്ടി വിഭവങ്ങളും, സമൂഹ മാധ്യമ വേദികളും തയ്യാറാക്കൽ; എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് ഈ ക്യാമ്പസ് നേതാക്കൾ ആരംഭം കുറിക്കും.
വിവിധ രാജ്യങ്ങളാൽ അംഗീകരിക്കപ്പെട്ട് ഐക്യ രാഷ്ട്ര പൊതു സഭ സ്വീകരിച്ച സുസ്ഥിര വികസന അജണ്ട 2030, മനുഷ്യരാശി നേരിടുന്ന വികസന വെല്ലുവിളികൾ കൈകാര്യം ചെയ്യുവാൻ വളരെ ഗൗരപൂർണമായുള്ള ലക്ഷ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ഭൂമിയെ സംരക്ഷിച്ചുകൊണ്ട് തന്നെ സമൃദ്ധി കൈവരിക്കുവാൻ എല്ലാ രാഷ്ട്രങ്ങളും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ ആവശ്യപ്പെടുന്നു.
സുസ്ഥിരവികസനത്തിനുള്ള തത്വശാസ്ത്രം പ്രചരിപ്പിക്കുന്നതിന് പുറമെ സുസ്ഥിരമായൊരു ഭാവിക്ക് അനിവാര്യമായ പദ്ധതികൾ നടപ്പിലാക്കി, മാറ്റത്തിന്റെ സാരഥികളാകാൻ യുവതലമുറയ്ക്ക് കഴിയുമെന്നതാണ് സുസ്ഥിര വികസന പദ്ധതിയുടെ ക്യാമ്പസ് നേതാക്കളെ മുന്നോട്ടു നയിക്കുക