- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവിനു ഗൂഗിളിന്റെ ആദരം; വർഗീസ് കുര്യന്റെ ജന്മദിനത്തിൽ ഹോം പേജിൽ ഡൂഡിൽ തയ്യാറാക്കി സെർച്ച് എൻജിന്റെ ആശംസ
ന്യൂഡൽഹി: ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന് ഗൂഗിളിന്റെ ആദരം. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് ഹോം പേജിൽ ഡൂഡിൽ തയ്യാറാക്കിയണ് വർഗീസ് കുര്യനോടുള്ള ആദരവ് ഗൂഗിൾ പ്രകടിപ്പിച്ചത്. പശുവിനൊപ്പം പാൽപ്പാത്രവുമായി ഇരിക്കുന്ന കാരിക്കേച്ചർ ചിത്രമാണ് ഡൂഡിളായി ഗൂഗിൾ തയ്യാറാക്കിയത്. പാൽക്ഷാമത്തിന്റെ പിടിയിലായിരുന്ന ഇന്ത്യയെ 'ഓപ്
ന്യൂഡൽഹി: ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന് ഗൂഗിളിന്റെ ആദരം. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് ഹോം പേജിൽ ഡൂഡിൽ തയ്യാറാക്കിയണ് വർഗീസ് കുര്യനോടുള്ള ആദരവ് ഗൂഗിൾ പ്രകടിപ്പിച്ചത്.
പശുവിനൊപ്പം പാൽപ്പാത്രവുമായി ഇരിക്കുന്ന കാരിക്കേച്ചർ ചിത്രമാണ് ഡൂഡിളായി ഗൂഗിൾ തയ്യാറാക്കിയത്. പാൽക്ഷാമത്തിന്റെ പിടിയിലായിരുന്ന ഇന്ത്യയെ 'ഓപ്പറേഷൻ ഫ്ളാ്' എന്ന ധവളവിപ്ലവപദ്ധതിയിലൂടെ ലോകത്തെ ഏറ്റവുംവലിയ പാലുത്പാദകരാഷ്ട്രമാക്കിയത് 'അമുൽ' കുര്യൻ എന്നറിയപ്പെടുന്ന ഡോ. വർഗീസ് കുര്യന്റെ അക്ഷീണപ്രയത്‌നമാണ്.
നാഷണൽ ഡെയറി ഡവലപ്‌മെന്റ് ബോർഡിന്റെ സ്ഥാപകചെയർമാനാണ് ഡോ. കുര്യൻ. കർഷകരെ സഹകരണപ്രസ്ഥാനങ്ങളിലൂടെ ശാക്തീകരിക്കുന്നതിനായിട്ടാണ് ഔദ്യോഗികജീവിതത്തിൽ വലിയപങ്കും വിനിയോഗിച്ചത്. അദ്ദേഹത്തിന്റെ കീഴിൽ 'അമുൽ' ലോകത്തുതന്നെ സഹകരണപ്രസ്ഥാനങ്ങൾക്ക് പുതിയ മാതൃക തീർത്തു. 'ഇന്ത്യയുടെ പാൽക്കാരൻ' എന്ന പേരിൽ അന്താരാഷ്ട്രതലത്തിൽ കീർത്തി നേടിയ കുര്യനു നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചു.
1965ൽ പത്മശ്രീയും 1966ൽ പത്മഭൂഷണും 99ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ലോകഭക്ഷ്യപുരസ്‌കാരം, സാമൂഹിക നേതൃത്വത്തിനുള്ള മഗ്‌സസെ പുരസ്‌കാരം, കർണേജി വാട്ട്‌ലർ ലോകസമാധാന പുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തി. 90ാം വയസ്സിൽ 2012 സപ്തംബർ 9ന് അദ്ദേഹം മരിച്ചു.