ഡാളസ്സ്: ആധുനികതയുടെ അതിപ്രസരം മനുഷ്യ ജീവിതത്തിൽ സമ്മർദ്ധങ്ങൾ വർദ്ധിപ്പികയും, വിജയകരമായ ജീവിതം നയിക്കുന്നതിന് ഒരു ചൂവടുപോലൂം മുമ്പോട്ട് വെക്കുന്നതിനുള്ള സാദ്ധ്യതകൾ പൂർണ്ണമായും പരാജയപ്പെട്ടു എന്ന ബോധ്യമാകുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ, സമ്മർദങ്ങളിൽ ഇറക്കിവെച്ച് ആശ്വാസം കണ്ടെത്തുവാൻ കൊള്ളാവുന്ന ഏക അത്താണി ക്രിസ്തു നാഥൻ മാത്രമാണെന്ന് ഡോ വിനൊ ഡാനിയേൽ പറഞ്ഞു.

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ജൂലായ് 21 മുതൽ നടന്ന് വന്നിരുന്ന വാർഷിക കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടന്ന കടശ്ശി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്ന ഫിലാഡൽഫിയായിൽ നിന്നുള്ള പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനം, തിരുവചന പണ്ഡിതനുമായ ഡോ വിനൊ ജെ ഡാനിയേൽ.

മർത്യമായ മനുഷ്യ ശരീരത്തിൽ ഊർജ്ജം നിലനിർത്തുവാൻ ആവശ്യത്തിലപ്പുറം വിവിധയിനം ഭക്ഷണ പദാർത്ഥങ്ങൾ സ്വീകരിക്കുവാൻ ബന്ധപ്പെടുന്ന മനുഷ്യൻ, അമർത്ഥ്യമായ ആത്മാവിന്റെ പരിപോഷണത്തിന് ദൈവവചനമെന്ന ആത്മീകാഹാരം എത്രമാത്രം സ്വീകരിക്കുന്നു എന്നത് പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

സമൃദ്ധിയായി ആത്മീകാരഹാരം കഴിക്കുന്നവർക്ക് ജീവിതയാത്രയിൽ തളർന്ന് പോകാതെ അന്ത്യത്തോളം നിലനിൽക്കുന്നതിനുള്ള ഊർജ്ജം പരിശുദ്ധത്മാവ് പകർന്ന് നൽകണമെന്നും ഡോക്ടർ വ്യക്തമാക്കി.സെന്റ് പോൾസ് ഇടവക വികാരി റവ ഷൈജു പി ജോൺ ഡോ വിനൊ ഡാനിയേലിനെ പരിചയപ്പെടുത്തുകയും ചെയ്യുകയും ചെയ്ത്. തുടർന്ന് ഇടവകയുടെ ഇരുപത്തി ഒമ്പതാമത്. വാർഷികം സമുചിതമായി ആഘോഷിച്ചു.

ഈഗോ ചാക്കോ പ്രാരംഭ പ്രാർത്ഥനയും, സെക്രട്ടറി ലിജു തോമസ് റിപ്പോർട്ട് വായിക്കുകയും ചെയ്തു. എബ്രഹാം കോശി, ആലിസ് രാജു, രാജൻ കുഞ്ഞ്, തോമസ് കെ ജോർജ് എന്നിവർ സംസാരിച്ചു ജോൺ തോമസിന്റെ നേതൃത്വത്തിൽ ഗായക സംഘം മനോഹരമായ ഗാനങ്ങൾ ആലപിച്ചു.