ഡാളസ്സ്: സുപ്രസിദ്ധ സുവിശേഷക പ്രസംഗികനും, ഹൃദയ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ വിനൊ ജെ ഡാനിയേൽ (ഫിലാഡൽഫിയ) ഇന്ന് മുതൽ 23 വരെ ഡാളസ്സിൽ വചന പ്രഘോഷണം നടത്തുന്നു.

ഡാളസ്സ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് വാർഷിക കൺവൻഷനിലാണ് ഡോ തിരുവചനങ്ങളെ ആസ്പദമാക്കി പ്രസംഗിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ
വൈകിട്ട് 7 മണിക്ക് ഡാളസ്സ് സെന്റ് പോൾസ് ചർച്ചിൽ വെച്ച് യോഗങ്ങൾ ആരംഭിക്കും.

ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം കടശ്ശി യോഗവും ഉണ്ടായിരിക്കും. കൺവെൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഷൈജു പി ജോൺ, സെക്രട്ടറി ലിജു എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്- ഷൈജു പി ജോൺ- 972 226 0976