- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ കല്ലെറിയും മുമ്പ് ഒരു നിമിഷം ശ്രദ്ധിക്കൂ..! ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് ഡോക്ടറെ ശകാരം കൊണ്ട് മൂടുമ്പോഴും കുറ്റം ചെയ്യാത്ത സഹജീവിക്ക് വേണ്ടി ഒരു ഡോക്ടർ എഴുതുന്ന കുറിപ്പ്..
തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഉപകരണം മറന്നുവച്ച് തുന്നിക്കെട്ടിയെന്നും ഇത് ഗുരുതര പിഴവാണെന്ന് കാണിച്ച് മാദ്ധ്യമവാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, അസൗകര്യങ്ങലിൽ വീർപ്പുമുട്ടുന്ന നമ്മുടെ സർക്കാർ ആശുപത്രിയിലെ ദുരന്തചിത്രമായിരുന്നു യഥാർത്ഥ പ്രശ്‌നം. ശസ്ത്രക്രിയാ ഉപകരണം ഒടിഞ്ഞു വീണതിനെ തുടർന്നാണ് സംഭവമെന്ന വിവരം പുറത്തുവരികയും ചെയ്തു. എന്നാൽ പുറത്തുവന്ന മാദ്ധ്യമവാർത്തകൾ മാനസികമായി ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് ശസ്ത്രക്രിയ ചെയത് ഡോക്ടറെയാണ്. എല്ലാവരും കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയപ്പോഴും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന സഹപ്രവർത്തകയെ പിന്തുണച്ച് ഒരു ഡോക്ടർ എഴുതിയ കുറിപ്പാണിത്. പ്രമുഖ ഡോക്ടറായ വിനോദ് ബി നായർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്: ഇന്നലെ രാത്രി വളരെ വൈകിയാണ് നെടുമങ്ങാട് സർക്കാർ ആശുപതിയിൽ ഓപ്പറേഷൻ ചെയ്ത ഡോക്ടർ എന്റെ പഴയ MBBS സഹപാഠിയായ രേണുകയാണ് എന്നറിയുന്നത്... ചുരുക്കം പറഞ്ഞാൽ ഇന്നലെ ഇതേക്കുറിച്ച് എഴുതിയപ്പോൾ ഒരു ഡോക്ടർക്കുണ്ടായ ദുര്യോഗമാണെന്
തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഉപകരണം മറന്നുവച്ച് തുന്നിക്കെട്ടിയെന്നും ഇത് ഗുരുതര പിഴവാണെന്ന് കാണിച്ച് മാദ്ധ്യമവാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, അസൗകര്യങ്ങലിൽ വീർപ്പുമുട്ടുന്ന നമ്മുടെ സർക്കാർ ആശുപത്രിയിലെ ദുരന്തചിത്രമായിരുന്നു യഥാർത്ഥ പ്രശ്‌നം. ശസ്ത്രക്രിയാ ഉപകരണം ഒടിഞ്ഞു വീണതിനെ തുടർന്നാണ് സംഭവമെന്ന വിവരം പുറത്തുവരികയും ചെയ്തു. എന്നാൽ പുറത്തുവന്ന മാദ്ധ്യമവാർത്തകൾ മാനസികമായി ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് ശസ്ത്രക്രിയ ചെയത് ഡോക്ടറെയാണ്. എല്ലാവരും കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയപ്പോഴും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന സഹപ്രവർത്തകയെ പിന്തുണച്ച് ഒരു ഡോക്ടർ എഴുതിയ കുറിപ്പാണിത്. പ്രമുഖ ഡോക്ടറായ വിനോദ് ബി നായർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:
ഇന്നലെ രാത്രി വളരെ വൈകിയാണ് നെടുമങ്ങാട് സർക്കാർ ആശുപതിയിൽ ഓപ്പറേഷൻ ചെയ്ത ഡോക്ടർ എന്റെ പഴയ MBBS സഹപാഠിയായ രേണുകയാണ് എന്നറിയുന്നത്... ചുരുക്കം പറഞ്ഞാൽ ഇന്നലെ ഇതേക്കുറിച്ച് എഴുതിയപ്പോൾ ഒരു ഡോക്ടർക്കുണ്ടായ ദുര്യോഗമാണെന്നു മാത്രമാണെന്നാണ് കരുതിയത്...
കൂടുതൽ കാര്യങ്ങൾ അറിയാൻ ഇന്ന് രാവിലെ തന്നെ രേണുകയെ വിളിച്ചു...
1. ഒടിഞ്ഞ ടവൽ ക്ലിപ്പിന്റെ ഭാഗത്തിന്റെ വലിപ്പം 2-3 സെന്റീമീറ്റർ മാത്രമാണ്.
2. ഓപ്പറേഷൻ നടക്കുമ്പോൾ തന്നെ ഇത് തിരിച്ചറിഞ്ഞിരുന്നു...
3. ഓപ്പറേഷൻ നടക്കുമ്പോൾ ഗർഭപാത്രം പിടിക്കുവാൻ സർക്കാർ ആശുപത്രിയിൽ ഈ ഉപകരണം മാത്രമാണുള്ളത്.
4. ഓടിഞ്ഞ കഷണം നീക്കം ചെയ്ത ഗർഭപാത്രത്തിനുള്ളിൽ ആയിരിക്കുമെന്ന പ്രതീക്ഷയിൽ വയർ അടക്കാതെ നീക്കിയ ഗർഭപാത്രം ആശുപത്രി അറ്റണ്ടർ വശം കൊടുത്തുവിട്ട് X Ray പരിശോധന നടത്തിയെങ്കിലും കണ്ടില്ല.
5. തുടർന്ന് വയർ കൂടുതൽ വിശദമായി പരിശോധിക്കുവാനായി സ്‌പൈനൽ അനസ്‌തേഷ്യയെ ജനറൽ അനസ്‌തേഷ്യയാക്കി മാറ്റി ഈ ഡോക്ടറും അവിടത്തെ സർജനും കൂടി വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
6. ആ ഓപ്പറേഷൻ മുറി മുഴുവൻ അവരെല്ലാം ആ ഭാഗത്തിനായി തിരഞ്ഞു...
7. ഈ സ്ഥിതി അനിശ്ചിതകാലം തുടരാനാകാത്തതിനാൽ വയർ തുന്നിക്കെട്ടി
8. രോഗി അനസ്‌തേഷ്യയിൽ നിന്നും പുറത്ത് വന്നതിനുശേഷം പുറത്തുള്ള ലാബിൽ വിട്ടു ഡിജിറ്റൽ X Ray പരിശോധന നടത്തി. ഒടിഞ്ഞ ഭാഗം വയറ്റിനുള്ളിൽ തന്നെയുണ്ടെന്നു കണ്ടെത്തി..
9. C Arm എന്ന ഓപ്പറേഷൻ തീയറ്ററിലെ തത്സമയ X Ray ഉപകരണമില്ലാതെ ഇത് വീണ്ടും വീണ്ടും വയറ്റിനുള്ളിൽ തിരയാൻ സാധ്യമല്ലാത്തതിനാൽ, അതിനായി ആംബുലൻസ് വരുത്തി നഴ്‌സിനെയും തീയേറ്റർ ടെക്കനീഷനേയും കൂട്ടി മെഡിക്കൽകോളജിലെ ഡോക്ടർമാരെ വിളിച്ചു പറഞ്ഞതിനുശേഷം അങ്ങോട്ടേക്കു വിട്ടു...
10. അവിടെ C Arm എന്ന ഉപകരണമുള്ള ഓപ്പറേഷൻ തീയേറ്റർ രാത്രി 8.30 മണിയോടെയാണ് ഫ്രീയായി കിട്ടിയത്...
11. ആദ്യം അവർ ശ്രമിച്ചിട്ടും കിട്ടിയില്ല... പിന്നെ ഫുൾ വെർട്ടിക്കൽ ലാപ്രോട്ടമി എന്ന വിശാലമായ മുറിവുണ്ടാക്കിയാണ് വയറിന്റെ ഏറ്റവും ഉള്ളിലെ mucosal മടക്കുകളിൽ ഒളിഞ്ഞിരുന്ന ആ ഭാഗം ഏറെ പണിപ്പെട്ട് കണ്ടെടുത്തത്...
ഞാനീ എഴുതിയതൊക്കെ എത്രപേർക്ക് മനസ്സിലാകുമെന്നോ വികാരത്തിനുപരി വിവേകപരമായി തിരിച്ചറിയുമെന്നോ അറിയില്ല...
ലോകം മുഴുവൻ തിരിഞ്ഞു എതിരെ നിൽക്കുമ്പോഴും ഒരു കുറ്റവും ചെയ്യാത്ത നിസ്സഹായയായ ഒരു പഴയ സഹപാഠിക്കൊപ്പം നിൽക്കാനുള്ള ആർജ്ജവം കൊണ്ട് എഴുതി എന്ന് മാത്രം!