മനാമ: പല തവണ ബഹറിൻ സന്ദർശിച്ചിട്ടുള്ള പ്രമുഖ ക്യാൻസർ രോഗ വിദഗ്ദ്ധൻ വി പി ഗംഗാധരൻ നാളെ ബഹറിനിൽ എത്തുന്നു .'സഹായിക്കുക ,താങ്ങാവുക പ്രതിരോധിക്കുക 'എന്ന സന്ദേശത്തെ മുൻ നിർത്തി രൂപീകരിച്ച ക്യാൻസർ കെയർ ഗ്രൂപ്പിന്റെ നാളെ നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കുവനാണ് അദ്ദേഹം എത്തുന്നത്.

ബഹ്‌റിനിലെ അറിയപ്പെടുന്ന ആരോഗ്യ വിദഗ്ദ്ധനും സാമൂഹിക പ്രവർത്തകനുമായ ഡോ :പി വി ചെറിയാൻ പ്രസിഡന്റായി ക്യാൻസർ രോഗികൾക്ക് താങ്ങും തണലുമായി നില കൊള്ളുവാൻ,അവരുടെ ചികിത്സക്കും ,മാനസിക ക്ലേശങ്ങൾക്കും ഒരു താങ്ങായി നില്ക്കുവാൻ ബഹ്‌റൈൻ കേന്ദ്രീകരിച്ചു രൂപീകരിച്ച 'ക്യാൻസർ കെയർ ഗ്രൂപ്പിന്റെ 'ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്‌ച്ച (20.02.2015 )ആറുമണിക്ക് കേരളീയ സമാജം ഡയ്മണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കും

ഈ പരിപാടിയോടനുബന്ധിച്ച് ഡോ വി പി ഗംഗാധരൻ ക്ലാസ്സുകൾ എടുക്കും. ,തുടർന്ന് അദ്ദെഹത്തോട് സംശയങ്ങൾ ചോദിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.കൂടാതെ ക്യാൻസർ രോഗം സ്ഥിതീകരിച്ചവർക്ക് ഡോക്ട്‌റെ വ്യക്തിപരമായി കാണുവാനും സൗകര്യമൊരുക്കും.ഇതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.കെ ടി സലിം 33750999 ,സുധീർ തിരുനിലത്ത് 39461746 ,ജോര്ജ് മാത്യു 39033409

ബഹ്രൈനിലെ ആരോഗ്യ വിധക്തരും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ഉൾപ്പെടുന്ന ഒരു ടീം ആണ് ക്യാൻസർ കെയർ ഗ്രൂപ്പിന്റ്‌റെ കീഴിൽ പ്രവർത്തിക്കുന്നത് .സമൂഹത്ത്തിന്റെ താഴെ തട്ട് മുതൽ പ്രവർത്തിച്ച് പരിചയമുള്ള ആളുകളുടെ ഒരു കൂട്ടായ്മയാണ് ഇതിന് നേതൃത്വം നല്കുന്നത്. റവ രഞ്ജി വർഗീസ മല്ലപ്പള്ളി രക്ഷാധികാരിയും ,ഡോ :പി വി ചെറിയാൻ പ്രസിഡന്റ്ായും ,കെ ടി സലിം ജനറൽ സെക്രെട്ടറിയായും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് 10 അംഗ എക്‌സിക്യുട്ടീവ് കമ്മറ്റിയും ,അഞ്ചംഗ ഉപദേശക സമിതിയും പ്രവർത്തിക്കുന്നുണ്ട്