ഷിക്കാഗോ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ തൃശൂർ രൂപതാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്ത ജൂൺ 13,14 (ശനി, ഞായർ) ദിവസങ്ങളിൽ ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രൽ സന്ദർശിക്കുന്നു.

കത്തീഡ്രൽ വർഷങ്ങളായി നടത്തിവരുന്ന പിക്‌നിക്ക് ഈവർഷം സ്‌കോക്കിയിലുള്ള ലറാമി പാർക്കിൽ (5251 ഷെർവിൻ അവന്യൂ) വച്ച് ജൂൺ 13-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ തിരുമേനി ഉദ്ഘാടനം ചെയ്യും. പ്രഭാത ഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പിക്‌നിക്ക് വൈകിട്ട് അഞ്ചുമണിയോടെ സമാപിക്കും. കത്തീഡ്രൽ കുടുംബങ്ങളും അതിഥികളും പങ്കെടുക്കുന്ന പിക്‌നിക്കിൽ കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമായി ഫുട്‌ബോൾ, ചാക്കിലോട്ടം, വടംവലി തുടങ്ങി വിവിധ കായിക മത്സരങ്ങൾ നടക്കുമെന്ന് പിക്‌നിക്ക് കോർഡിനേറ്റേഴ്‌സായ ഫിലിപ്പ് ജോസഫ്, വിൻസി വർഗീസ് എന്നിവർ അറിയിച്ചു.

ജൂൺ 14-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, തുടർന്ന് വിശുദ്ധ കുർബാന അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. വികാരി ഫാ. ഡാനിയേൽ ജോർജ് സഹകാർമികത്വം വഹിക്കും. സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും. കത്തീഡ്രൽ ന്യൂസിനുവേണ്ടി ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.