മുംബൈ: മലയാളി താരം റിനോ ആന്റോ, സൂപ്പർ മിഡ്ഫീൽഡർ അരാത്ത ഇസൂമി, വടക്കുകിഴക്കൻ ശക്തിയുമായെത്തുന്ന ജാക്കിചന്ദ് സിങ് തുടങ്ങിയവരെ ഉൾപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ കുതുപ്പിനൊരുങ്ങുന്നു.

മുംബൈയിൽ നടക്കുന്ന ഐഎസ്എൽ പ്ലെയർ ഡ്രാഫ്റ്റിലൂടെയാണ് പുതിയ സീസണിലേക്കുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ലാൽറ്വാതാരാ, മിലാൻ സിങ്, സുഭാശിഷ് റോയ് ചൗധരി, സിയാം ഹങ്കൽ തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ സ്വന്തമാക്കിയ മറ്റു താരങ്ങൾ.

അതേസമയം, ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരുന്ന മലയാളി താരം അനസ് എടത്തൊടികയെ ഐഎസ്എല്ലിലെ നവാഗതരായ ജംഷഡ്പുർ എഫ്‌സി സ്വന്തമാക്കി. ആദ്യ വിളിക്ക് അവസരം ലഭിച്ച ജംഷ്ഡ്പുർ എഫ്‌സി 1.10 കോടി രൂപയ്ക്കാണ് അനസിനെ സ്വന്തമാക്കിയത്. 63 ലക്ഷം രൂപയ്ക്കാണ് റിനോ ആന്റോയെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിലനിർത്തിയത്.

അനസിനൊപ്പം അതേ മൂല്യമുണ്ടായിരുന്ന യുവതാരം യൂജിങ്‌സൻ ലിങ്‌ദോയെ അത്ലറ്റിക്കോ ഡി കൊൽക്കത്ത സ്വന്തമാക്കി. ലിങ്‌ദോയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സും രംഗത്തുണ്ടായിരുന്നെങ്കിലും അന്തിമഫലം കൊൽക്കത്തയ്ക്ക് അനുകൂലമായി. മലയാളി താരം സക്കീർ മുംണ്ടംപാറയെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി.

മുംബൈ മലയാളി ഉമേഷ് പേരാമ്പ്ര സഹിതം 13 മലയാളികൾ ഉൾപ്പെടെ 205 ഇന്ത്യൻ താരങ്ങളാണ് ഡ്രാഫ്റ്റിനുള്ളത്. പ്ലെയർ ഡ്രാഫ്റ്റിൽനിന്ന് 134 കളിക്കാർക്കേ ഐഎസ്എൽ നാലാം സീസണിലേക്കു പ്രവേശനമുള്ളൂ. ബാക്കി 71 പേർക്ക് തിളക്കം മങ്ങിക്കൊണ്ടിരിക്കുന്ന ഐലീഗ് ക്ലബുകളിൽ അവസരം തേടാം. അതുമല്ലെങ്കിൽ ജില്ലാ, സംസ്ഥാന ചാംപ്യൻഷിപ്പുകൾ കളിച്ചു സന്തോഷ് ട്രോഫി ടീമിലേക്കുള്ള വിളിക്കു കാതോർക്കാം.

ടീമുകളും അവർ സ്വന്തമാക്കിയ താരങ്ങളും (ഇതുവരെ)

കേരളാ ബ്ലാസ്റ്റേഴ്‌സ്

1. റിനോ ആന്റോ 2. ലാൽറ്വാതാരാ 3. മിലാൻ സിങ് 4. അരാത്ത ഇസൂമി 5. സുഭാശിഷ് റോയ് ചൗധരി 6. ജാക്കിചന്ദ് സിങ് 7. സിയാം ഹങ്കൽ 8. ലാൽതാക്കിമ

ജംഷഡ്പുർ എഫ്‌സി

1. അനസ് എടത്തൊടിക (1.10 കോടി) 2. സുബ്രതാ പോൾ (87 ലക്ഷം) 3. മെഹ്താബ് ഹുസൈൻ 4. സൗവിക് ചക്രബർത്തി 5. റോഹിൻ ഗുരുങ് 6. ബികാഷ് ജയ്‌റു 7. ജെറി 8. സൗവിക് ഘോഷ് 9. സഞ്ജീബൻ ഘോഷ്

ഡൽഹി ഡൈനാമോസ്

1. ആൽബിനോ ഗോമസ് 2. പ്രീതം കോട്ടാൽ 3. ലാലിയൻസ്വാല ചാങ്‌തെ 4. സേനാ റാൾട്ടെ 5. സെയ്ത്യാസെൻ സിങ് 6. പ്രതീക് ചൗധരി 7. വിനീത് റായി 8. റോമിയോ ഫെർണാണ്ടസ് 9. സുഖ്‌ദേവ് പാട്ടീൽ

എഫ്‌സി പുണെ സിറ്റി

1. ആദിൽ ഖാൻ 2. കീൻ ലൂയിസ് 3. ജുവൽ രാജ 4. നിം ദോർജീ 5. ഐസക് വന്മൽസാവ്മ 6. വെയിൻ വാസ് 7. ഹർപ്രീത് സിങ് 8. കമൽജിത് സിങ്

അത്ലറ്റിക്കോ ഡി കൊൽക്കത്ത

1. യൂജെങ്‌സൻ ലിങ്‌ദോ 2. കീഗൻ പെരേറിയ 3. ഷങ്കർ സാംപിംഗിരിരാജ് 4. ജയേഷ് റാണ 5. അൻവർ അലി 6. ഹിതേഷ് ശർമ 7. റോബിൻ സിങ് 8. റൂപർട്ട് നോങ്ഗ്രൂം

എഫ്‌സി ഗോവ

1. നാരായൺ ദാസ് 2. പ്രണോയ് ഹാൽദെർ 3. ചിങ്‌ഗ്ലെൻസാന സിങ് 4. ബ്രണ്ടൻ ഫെർണാണ്ടസ് 5. സെരിട്ടൻ ഫെർണാണ്ടസ് 6. പ്രതേഷ് ശിരോദ്കർ 7. മുഹമ്മദ് അലി

മുംബൈ സിറ്റി എഫ്‌സി

1. ബൽവന്ത് സിങ് 2. അരിന്ദം ഭട്ടാചാര്യ 3. രാജു ഗെയ്ക്കവാദ് 4. അഭിനാഷ് റൂയിദാസ് 5. സഹീൽ ടവോര 6. ഐബോർലാങ് ഖോങ്ജീ 7. സഞ്ജു പ്രധാൻ

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

1. ഹാളിചരൺ നർസാരി 2. നിർമൽ ഛേത്രി 3. ലാൽറിൻഡിക റാൾട്ടെ 4. റോബർട്ട് എൽ. 5. സീമിങ്ലെൻ ദങ്കൽ 6. റീഗൻ സിങ് 7. ഗുർസീംരത്ത് ഗിൽ

ബെംഗളൂരു എഫ്‌സി

1. ലാൽത്വാംവിയ റാൾട്ടെ 2. രാഹുൽ ഭേക്കെ 3. ഹർമൻജ്യോത് സിങ് ഖാബ്ര 4. സുഭാശിഷ് ബോസ് 5. ലെന്നി റോഡ്രിഗസ് 6. ആൽവിൻ ജോർജ് 7. തവോകിങ് ഹവോകിപ്

ചെന്നൈയിൻ എഫ്‌സി

1. തോയി സിങ് 2. ധനചന്ദ്ര സിങ് 3. ബിക്രംജീത് സിങ് 4. ജെർമൻപ്രീത് സിങ് 5. പവൻ കുമാർ 6. ഫുൽഗാൻസോ കാർഡോസോ 7. കീനൻ അൽമെയ്ഡ