- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ വസ്തുക്കച്ചവട വിപണിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പ്രവാസി ദല്ലാളുമാർ ജാഗ്രതേ; പിടിവീണാൽ നാടുകടത്തൽ ഉറപ്പ്; ഖത്തറിൽ പുതിയ റിയൽഎസ്റ്റേറ്റ് നിയമത്തിന് മന്ത്രിസഭ അനുമതി
ഖത്തറിലെ വസ്തുക്കച്ചവട വിപണിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പ്രവാസി ദല്ലാളുമാരെ നാടുകടത്താൻ പുതിയ നിയമം.ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പ്രവാസി ദല്ലാളുമാരെ നാടുകടത്തുമെന്ന മുന്നറിയിപ്പാണ് മന്ത്രി നൽകിയത്. നീതിന്യായ മന്ത്രാലയത്തിന്റെ ഭാഗമായ അനുബന്ധ ഓഫീസുകളിൽ പരിശോധനാ സന്ദർശനത്തിനിടെയാണ് നിയമ നീതിന്യായ വകുപ്പ് മന്ത്രി ഡോക്ടർ ഹസൻ ലഹ്ദാൻ സഖർ അൽമുഹന്നദി ഇക്കാര്യം അറിയിച്ചത് . രാജ്യത്തെ പുതിയ നിയമത്തിന് മന്ത്രിസഭ അനുമതി നൽകിയതായും ശൂറകൗൺസിലിന്റെ അംഗീകാരത്തിനായി അത് സമർപ്പിച്ചതായും മന്ത്രി പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയെ പൂർണ്ണമായും നിയന്ത്രിക്കുന്ന പുതിയ നിയമം ഉടൻ നിലവിൽവരുമെന്നും മന്ത്രി സൂചിപ്പിച്ചു. പുതിയ നിയമനമുസരിച്ച് റിയൽ എസ്റ്റേറ്റ് ബ്രൂക്കേജ് ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വസ്തുക്കച്ചവട മേഖലയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് കരട് നിയമം തയ്യറാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഖത്തറിലെ വസ്തുക്കച്ചവട വിപണിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പ്രവാസി ദല്ലാളുമാരെ നാടുകടത്താൻ പുതിയ നിയമം.ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പ്രവാസി ദല്ലാളുമാരെ നാടുകടത്തുമെന്ന മുന്നറിയിപ്പാണ് മന്ത്രി നൽകിയത്. നീതിന്യായ മന്ത്രാലയത്തിന്റെ ഭാഗമായ അനുബന്ധ ഓഫീസുകളിൽ പരിശോധനാ സന്ദർശനത്തിനിടെയാണ് നിയമ നീതിന്യായ വകുപ്പ് മന്ത്രി ഡോക്ടർ ഹസൻ ലഹ്ദാൻ സഖർ അൽമുഹന്നദി ഇക്കാര്യം അറിയിച്ചത് .
രാജ്യത്തെ പുതിയ നിയമത്തിന് മന്ത്രിസഭ അനുമതി നൽകിയതായും ശൂറകൗൺസിലിന്റെ അംഗീകാരത്തിനായി അത് സമർപ്പിച്ചതായും മന്ത്രി പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയെ പൂർണ്ണമായും നിയന്ത്രിക്കുന്ന പുതിയ നിയമം ഉടൻ നിലവിൽവരുമെന്നും മന്ത്രി സൂചിപ്പിച്ചു.
പുതിയ നിയമനമുസരിച്ച് റിയൽ എസ്റ്റേറ്റ് ബ്രൂക്കേജ് ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വസ്തുക്കച്ചവട മേഖലയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് കരട് നിയമം തയ്യറാക്കിയതെന്നും മന്ത്രി പറഞ്ഞു.