- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ് സെക്ഷ്വലായി ജനിച്ചതിനൊപ്പം എയ്ഡ്സും തിരിച്ചറിഞ്ഞു; മനുഷ്യനായി മരിക്കാൻ മോഹമില്ലാത്തതിനാൽ ഇഴജന്തുവാകാൻ ശ്രമം; നിരന്തരം ശസ്ത്രക്രിയ നടത്തി ഇഴജന്തുവായി മാറിക്കൊണ്ടിരിക്കുന്നയാളുടെ കഥ ഇങ്ങനെ
പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി ജീവിക്കാൻ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തിൽ മാറുന്നത് തനിക്ക് എച്ച്‌ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്. മനുഷ്യനായി മരിക്കില്ലെന്ന് മനസ്സിലുറപ്പിച്ച ഇവ, അതിന് കണ്ടെത്തിയ മാർഗം വിചിത്രമായിരുന്നു. ഒരു ഡ്രാഗണെപ്പോലെ രൂപം മാറുക. നാവ് പിളർന്ന്, തലയിൽ എട്ടോളം കൊമ്പുകൾ സ്ഥാപിച്ച് ശരീരം മുഴുവൻ ശൽക്കങ്ങൾ പതിച്ച് അവരിപ്പോൾ ഒരു ഡ്രാഗണെപ്പോലെയായി. നിരന്തരം ശസ്ത്രക്രിയകൾ നടത്തിയാണ് ഇവ ഈ രൂപമാറ്റം സ്വന്തമാക്കിയത്. 60,000 ഡോളറിലേറെ അതിന് മാത്രമായി ചെലവിടുകയും ചെയ്തു. അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജീവിച്ചിരുന്നയാളാണ് ഇവ. റിച്ചാർഡ് ഹെർണാണ്ടസ് എന്നായിരുന്നു അക്കാലത്തെ പേര്. എന്നാൽ, താൻ എച്ച്‌ഐവി പോസിറ്റീവാണെന്ന അറിവ് ഇവയുടെ മനസ്സിനെ തകിടം മറിച്ചു. ലിംഗമാറ്റം നടത്തിയ സ്ത്രീയായി മാറിയ റിച്ചാർഡ് മനുഷ്യനായി മരിക്കില്ലെന്ന് തീരുമാനിച്ചു. ഇവെയെന്ന് പേരുമാറ്റി, പതുക്കെ ഡ്രാഗണിലേക്ക് രൂപമാറ്റം നടത്താനുള്ളശ്രമങ്ങളും ആരംഭിച്ചു.
പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി ജീവിക്കാൻ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തിൽ മാറുന്നത് തനിക്ക് എച്ച്‌ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്. മനുഷ്യനായി മരിക്കില്ലെന്ന് മനസ്സിലുറപ്പിച്ച ഇവ, അതിന് കണ്ടെത്തിയ മാർഗം വിചിത്രമായിരുന്നു. ഒരു ഡ്രാഗണെപ്പോലെ രൂപം മാറുക. നാവ് പിളർന്ന്, തലയിൽ എട്ടോളം കൊമ്പുകൾ സ്ഥാപിച്ച് ശരീരം മുഴുവൻ ശൽക്കങ്ങൾ പതിച്ച് അവരിപ്പോൾ ഒരു ഡ്രാഗണെപ്പോലെയായി. നിരന്തരം ശസ്ത്രക്രിയകൾ നടത്തിയാണ് ഇവ ഈ രൂപമാറ്റം സ്വന്തമാക്കിയത്. 60,000 ഡോളറിലേറെ അതിന് മാത്രമായി ചെലവിടുകയും ചെയ്തു.
അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജീവിച്ചിരുന്നയാളാണ് ഇവ. റിച്ചാർഡ് ഹെർണാണ്ടസ് എന്നായിരുന്നു അക്കാലത്തെ പേര്. എന്നാൽ, താൻ എച്ച്‌ഐവി പോസിറ്റീവാണെന്ന അറിവ് ഇവയുടെ മനസ്സിനെ തകിടം മറിച്ചു. ലിംഗമാറ്റം നടത്തിയ സ്ത്രീയായി മാറിയ റിച്ചാർഡ് മനുഷ്യനായി മരിക്കില്ലെന്ന് തീരുമാനിച്ചു. ഇവെയെന്ന് പേരുമാറ്റി, പതുക്കെ ഡ്രാഗണിലേക്ക് രൂപമാറ്റം നടത്താനുള്ളശ്രമങ്ങളും ആരംഭിച്ചു.
56 വയസ്സുണ്ട് ഇവയ്ക്കിപ്പോൾ. ചെവികൾ രണ്ടും അറുത്തുമാറ്റിയ ഇവ, മൂക്കിന് രൂപമാറ്റം വരുത്തി. കണ്ണുകൾക്ക് സ്ഥിരമായി പച്ചനിറമാക്കി മാറ്റി. ഇനിയും 40,000 ഡോളറിന്റെ ശസ്ത്രക്രിയകൾക്കുകൂടി ഇവ പ്ലാൻ ചെയ്യുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് താനെന്ന് അവർ പറയുന്നു. മനുഷ്യനിൽനിന്ന് ഡ്രാഗണിലേക്കുള്ള രൂപമാറ്റത്തിന് തനിക്കുമാത്രമറിയാവുന്ന കാരണങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നാണ് ഇവയുടെ അഭിപ്രായം.
ജീവിതത്തിൽ ഇതുപോലുള്ള കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നവർക്ക് പ്രചോദനമാകുന്നതിനുവേണ്ടിയാണ് താൻ ഈ പരീക്ഷണങ്ങൾ ശരീരത്തിൽ നടത്തുന്നതെന്നും അവർ പറയുന്നു. എച്ച്‌ഐവി പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ മരണഭയം തന്നെ വല്ലാതെ പിടികൂടിയെന്നും എന്നാൽ, ഭയന്ന് ജീവിച്ച് മനുഷ്യനെപ്പോലെ മരിക്കാൻ ആഗ്രഹിക്കാത്തതിനാൽ പുതിയൊരു രൂപം സ്വീകരിച്ചുവെന്നുമാണ് ഇവയുടെ ന്യായം. ലോകത്തേറ്റവും വെറുക്കപ്പെട്ടതും വിനാശകാരികളുമായ ജീവികളാണ് മനുഷ്യരെന്നും ഇവ പറയുന്നു.