- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സംഗീത നാടക അക്കാദമി ജിസിസി തലം അവാർഡുകൾ പ്രഖ്യാപിച്ചു; തോടിനപ്പുറം പറമ്പിനപ്പുറം മികച്ച നാടകം; സുരേഷ് പെണ്ണൂക്കര മികച്ച സംവിധായകൻ
മനാമ: കേരള സംഗീത നാടക അക്കാദമി ജി സി സി തലത്തിൽ നടത്തിയ നാടക മത്സരത്തിൽ ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ അവതരിപ്പിച്ച 'തോടിനപ്പുറം പറമ്പിനപ്പുറം 'മികച്ച നാടകമായി തിരഞ്ഞെടുത്തു. ബഹറിനിൽ അവതരിപ്പിച്ച പനിയൻ എന്ന നാടകം സംവിധാനം ചെയ്ത സെരേഷ് പെണ്ണൂക്കര മികച്ച സംവിധായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. സാക്ഷി എന്ന നാടകത്തിൽ മുസ്തഫ യുടെ വേഷം ച

മനാമ: കേരള സംഗീത നാടക അക്കാദമി ജി സി സി തലത്തിൽ നടത്തിയ നാടക മത്സരത്തിൽ ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ അവതരിപ്പിച്ച 'തോടിനപ്പുറം പറമ്പിനപ്പുറം 'മികച്ച നാടകമായി തിരഞ്ഞെടുത്തു. ബഹറിനിൽ അവതരിപ്പിച്ച പനിയൻ എന്ന നാടകം സംവിധാനം ചെയ്ത സെരേഷ് പെണ്ണൂക്കര മികച്ച സംവിധായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. സാക്ഷി എന്ന നാടകത്തിൽ മുസ്തഫ യുടെ വേഷം ചെയ്ത മനോഹരൻ പറവട്ടി പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. ബഹറിന് ഈ പ്രാവശ്യം രണ്ട് പുരസ്‌കാരങ്ങൾ നേടാനായി.
മികച്ച നടൻ ഫിറോസ് പി പി എം (തോടിനപ്പുറം പറമ്പിനപ്പുറം)മികച്ച നടി ട്രീസ വിത്സൺ (ഈ ചൂട്ടൊന്ന് കത്തിച്ച് തര്യോ ).സംസ്‌കൃതി ഖത്തർ അവതരിപ്പിച്ച ഒറ്റപ്പെട്ടവൻ മികച്ച രണ്ടാമത്തെ നാടകവും ,കുവൈറ്റിൽ അവതരിപ്പിച്ച ഈ ചൂട്ടൊന്ന് കത്തിച്ച് തര്യോ എന്ന നാടകം രചിച്ച സുനിൽ ചെറിയാൻ മികച്ച നാടക രചതയിതാവായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്ത നാടക പ്രവർത്തകരായ ശ്രീജിത്ത് രമണൻ,സുധീർ പരമേശ്വരൻ ,സി കെ ഹരിദാസൻ തുടങ്ങിയവരടങ്ങിയ ജൂറിയാണ് നാടകങ്ങൾ വിലയിരുത്തിയത്.പത്ത് നാടകങ്ങളാണ് ഈ വർഷം മത്സര രംഗത്ത് ഉണ്ടായിരുന്നത്.


