- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ആർട്ട്‌സ് ആൻഡ് നാടക അക്കാദമി അമച്വർ നാടകമത്സരം; വാഴക്കുല റീലോഡഡ്' മികച്ച നാടകം
കുവൈറ്റ് ആർട്ട്‌സ് ആൻഡ് നാടക അക്കാദമി (കാനാ) കുവൈറ്റിൽ സംഘടിപ്പിച്ച അമച്വർ നാടകമത്സരത്തിൽകുവൈറ്റ് ആർട്ട്‌സ് ആൻഡ് നാടക അക്ക 'വാഴക്കുല റീലോഡഡ്' പ്രധാന അവാർഡുകൾ തൂത്തു വാരി. ചങ്ങമ്പുഴയുടെ പ്രഖ്യാത കവിത വാഴക്കുലയെ പുതിയ കാലത്തിന്റെ സമ്പന്ന-ദരിദ്ര വിടവുകളുടെ പശ്ചാത്തലത്തിൽ മറീന മൂവിങ്ങ് ആർട്‌സ് അവതരിപ്പിച്ച ഈ നാടകം മികച്ച നാടകം, സംവിധാനം (ബിജോയ് പാലാക്കുന്നേൽ), നടൻ ( ഐജു പൂത്തോട്ടേൽ), ബാലതാരം (എറിക് ഡേവിഡ് എന്നീ അവാർഡുകൾ കരസ്ഥമാക്കി. പ്രശസ്ത നാടകപ്രവർത്തകൻ പ്രഫസർ അലിയാർ ആയിരുന്നു ജൂറി ചെയർമാൻ. ഗൾഫിലെ ആദ്യ സംഭാഷണരഹിത നാടകമെന്ന അവകാശവുമായി കാഴ്ച കുവൈറ്റ് അവതരിപ്പിച്ച 'സ്വപ്നവാതിൽപ്പടിയിൽ സ്വർണ്ണച്ചെരിപ്പടയാളം' മികച്ച രണ്ടാമത്തെ നാടകമായി. ഈ നാടകത്തിലെ ട്രീസ വിൽസൺ മികച്ച നടിയായി. കേരള സംഗീത നാടക അക്കാദമി നാല് വർഷം മുൻപ് ഗൾഫ് രാജ്യങ്ങളിൽ നടത്തിയ നാടകമത്സരത്തിൽ മികച്ച നടിയായിരുന്നു ഈ നാടകത്തിന്റെ സംവിധായിക കൂടിയായ ട്രീസ വിൽസൺ. മികച്ച രചന തീയറ്റർ ഓഫ് ഇഡിയറ്റ്‌സ് അവതരിപ്പിച്ച 'പേക്കാലം' എന്ന നാടകമെഴു
കുവൈറ്റ് ആർട്ട്‌സ് ആൻഡ് നാടക അക്കാദമി (കാനാ) കുവൈറ്റിൽ സംഘടിപ്പിച്ച അമച്വർ നാടകമത്സരത്തിൽകുവൈറ്റ് ആർട്ട്‌സ് ആൻഡ് നാടക അക്ക 'വാഴക്കുല റീലോഡഡ്' പ്രധാന അവാർഡുകൾ തൂത്തു വാരി. ചങ്ങമ്പുഴയുടെ പ്രഖ്യാത കവിത വാഴക്കുലയെ പുതിയ കാലത്തിന്റെ സമ്പന്ന-ദരിദ്ര വിടവുകളുടെ പശ്ചാത്തലത്തിൽ മറീന മൂവിങ്ങ് ആർട്‌സ് അവതരിപ്പിച്ച ഈ നാടകം മികച്ച നാടകം, സംവിധാനം (ബിജോയ് പാലാക്കുന്നേൽ), നടൻ ( ഐജു പൂത്തോട്ടേൽ), ബാലതാരം (എറിക് ഡേവിഡ് എന്നീ അവാർഡുകൾ കരസ്ഥമാക്കി. പ്രശസ്ത നാടകപ്രവർത്തകൻ പ്രഫസർ അലിയാർ ആയിരുന്നു ജൂറി ചെയർമാൻ.
ഗൾഫിലെ ആദ്യ സംഭാഷണരഹിത നാടകമെന്ന അവകാശവുമായി കാഴ്ച കുവൈറ്റ് അവതരിപ്പിച്ച 'സ്വപ്നവാതിൽപ്പടിയിൽ സ്വർണ്ണച്ചെരിപ്പടയാളം' മികച്ച രണ്ടാമത്തെ നാടകമായി. ഈ നാടകത്തിലെ ട്രീസ വിൽസൺ മികച്ച നടിയായി. കേരള സംഗീത നാടക അക്കാദമി നാല് വർഷം മുൻപ് ഗൾഫ് രാജ്യങ്ങളിൽ നടത്തിയ നാടകമത്സരത്തിൽ മികച്ച നടിയായിരുന്നു ഈ നാടകത്തിന്റെ സംവിധായിക കൂടിയായ ട്രീസ വിൽസൺ.
മികച്ച രചന തീയറ്റർ ഓഫ് ഇഡിയറ്റ്‌സ് അവതരിപ്പിച്ച 'പേക്കാലം' എന്ന നാടകമെഴുതിയ ബെർഗ്മാൻ തോമസ് നേടി. കലാസംഘം നാടകവേദി അവതരിപ്പിച്ച 'നാനാത്വത്തിൽ ഏകത്വം' എന്ന നാടകത്തിന്റെ സംവിധാനത്തിന് സാംസൺ ജോസഫ് സ്പെഷ്യൽ ജൂറി പുരസ്‌ക്കാരം നേടി.