- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ: പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2015ലെ സംസ്ഥാന സർക്കാർ അവാർഡുകൾക്ക് കേരള സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ അംഗീകാരമുള്ള സംഘങ്ങൾക്കു മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. 2014 ഒക്ടോബർ 20നും 2015 ഒക്ടോബർ 19നും മധ്യേ അവതരിപ്പിച്ച നാടകങ്ങളാണ് 2015ലെ അവാർഡിന് പരിഗണിക്കുക. നാടകരചനയെയോ നാടകാവതരണത്തെയൊ സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്
തൃശൂർ: പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2015ലെ സംസ്ഥാന സർക്കാർ അവാർഡുകൾക്ക് കേരള സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ അംഗീകാരമുള്ള സംഘങ്ങൾക്കു മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
2014 ഒക്ടോബർ 20നും 2015 ഒക്ടോബർ 19നും മധ്യേ അവതരിപ്പിച്ച നാടകങ്ങളാണ് 2015ലെ അവാർഡിന് പരിഗണിക്കുക. നാടകരചനയെയോ നാടകാവതരണത്തെയൊ സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്ധീകരിച്ച കൃതിക്കുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത ഫോറത്തിൽ ബന്ധപ്പെട്ട രേഖകളും സാക്ഷ്യപത്രങ്ങളും സ്‌ക്രിപ്റ്റിന്റെ മൂന്ന് കോപ്പികളും സഹിതം അപേക്ഷ നവംബർ അഞ്ചിനകം അക്കാദമി സെക്രട്ടറിക്ക് സമർപ്പിക്കണം.
നവംബർ 29 മുതൽ ഡിസംബർ എട്ട് വരെ മേഖലാ നാടക മത്സരവും ഡിസംബർ 12 മുതൽ 20 വരെ സംസ്ഥാന നാടകമത്സരവും സംഘടിപ്പിക്കും. അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന് അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂർ 20 വിലാസത്തിൽ അപേക്ഷിക്കണം. അക്കാദമിയുടെ www.keralasangeethanatakaakademi.in വെബ്‌സൈറ്റിലും അപേക്ഷാഫോറവും നിയമാവലിയും ലഭിക്കും.