- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടെ നിന്നേക്കണം കേട്ടോ...ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ചെയ്യുകയാണ്; രഞ്ജിത്തിന്റെ ഡ്രാമ റിലീസിന് മുന്നോടിയായി പോർച്ചുഗലിൽ നിന്നും തണുത്തുവിറച്ചുകൊണ്ട് മോഹൻലാലിന്റെ ഫേസ്‌ബുക്ക് ലൈവ്
ലിസ്‌ബൺ: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പ്രേക്ഷകരുടെ മുമ്പിലേക്ക് രഞ്ജിത്-മോഹൻലാൽ ടീമിന്റെ 'ഡ്രാമ' എത്തുകയാണ്. മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്നത്. പോർച്ചുഗലിൽ അവധിക്കാലം ആഘോഷിക്കുന്ന മോഹൻലാൽ ഫേസ്‌ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു. തണുത്തുവിറച്ചുകൊണ്ടാണ് ഇത്തവണത്തെ രസികൻ ലൈവ്. 'ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ചെയ്യുകയാണ്...ഡ്രാമ.. വളരെ കാലത്തിന് ശേഷം ഞാൻ ചെയ്യുന്ന ഹ്യൂമർ കൂടുതലുള്ള സിനിമയാണ്. ഹ്യൂമർ മാത്രമല്ല..അതിൽ വിലപ്പെട്ട സന്ദശം കൂടിയുണ്ട്. കാണൂ അഭിപ്രായമറിയിക്കു..കൂടെ നിന്നേക്കണം കേട്ടോ'. നിരഞ്ജ് മണിയൻപിള്ള, രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ബൈജു, കനിഹ, ബേബി ലാറ എന്നിവർക്കൊപ്പം സംവിധായകരായ ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ലണ്ടനിൽ ചിത്രീകരിച്ച സിനിമയിൽ നായിക ആശാ ശരത്താണ്. വർണ്ണചിത്ര ഗുഡ്ലൈൻ പ്രൊഡക്ഷൻസ്, ലില്ലിപാഡ് മോഷൻ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളിൽ മഹാ സുബൈറും, എം.കെ. നാസറും ചേ
ലിസ്‌ബൺ: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പ്രേക്ഷകരുടെ മുമ്പിലേക്ക് രഞ്ജിത്-മോഹൻലാൽ ടീമിന്റെ 'ഡ്രാമ' എത്തുകയാണ്. മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്നത്. പോർച്ചുഗലിൽ അവധിക്കാലം ആഘോഷിക്കുന്ന മോഹൻലാൽ ഫേസ്‌ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു. തണുത്തുവിറച്ചുകൊണ്ടാണ് ഇത്തവണത്തെ രസികൻ ലൈവ്. 'ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ചെയ്യുകയാണ്...ഡ്രാമ.. വളരെ കാലത്തിന് ശേഷം ഞാൻ ചെയ്യുന്ന ഹ്യൂമർ കൂടുതലുള്ള സിനിമയാണ്. ഹ്യൂമർ മാത്രമല്ല..അതിൽ വിലപ്പെട്ട സന്ദശം കൂടിയുണ്ട്. കാണൂ അഭിപ്രായമറിയിക്കു..കൂടെ നിന്നേക്കണം കേട്ടോ'.
നിരഞ്ജ് മണിയൻപിള്ള, രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ബൈജു, കനിഹ, ബേബി ലാറ എന്നിവർക്കൊപ്പം സംവിധായകരായ ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ലണ്ടനിൽ ചിത്രീകരിച്ച സിനിമയിൽ നായിക ആശാ ശരത്താണ്.
വർണ്ണചിത്ര ഗുഡ്ലൈൻ പ്രൊഡക്ഷൻസ്, ലില്ലിപാഡ് മോഷൻ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളിൽ മഹാ സുബൈറും, എം.കെ. നാസറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പൻ. എഡിറ്റിങ് സന്ദീപ് നന്ദകുമാർ. ഡ്രാമ വലിയ പിരിമുറക്കമൊന്നുമില്ലാതെ കണ്ടിരിക്കാവുന്ന രസികൻ മൂവിയാണെന്നാണ് സംവിധായകൻ രഞ്ജിത്തിന്റെ വാഗ്ദാനം. അതിന് ചേരുന്ന വിധമാണ് മോഹൻലാലിന്റെ ഫേസ്‌ബുക്ക് ലൈവും.