- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവനവൻ കടമ്പ നാടകം; ജൂൺ 23ന് ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ അരങ്ങിലെത്തിക്കുന്നു
മനാമ: നാൽപ്പതു കൊല്ലം മുൻപ് കാവാലം നാരായണപ്പണിക്കർ രചിച്ചു ജി അരവിന്ദൻ സംവിധാനം ചെയ്ത് നെടുമുടിവേണു, ഭരത് ഗോപി , ജഗന്നാഥൻ തുടങ്ങിയ പ്രതിഭകൾ അഭിനയിച്ചു രംഗത്തു അവതരിപ്പിച്ച അവനവൻ കടമ്പ എന്ന പ്രശസ്തമായ നാടകം ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ അരങ്ങിലെത്തിക്കുന്നു. അവനവൻ കടമ്പ നാടകം ജൂൺ 23 വെള്ളിയാഴ്ച അരങ്ങിലെത്തും. നാടക കളരി ഉദ്ഘാടനം നാളെ വൈകിട്ട് എട്ടു മണിക്ക് കാവാലം നാരായണപ്പണിക്കരുടെ മുഖ്യ ശിഷ്യൻ ഗിരീഷ് സോപാനം നിർവഹിക്കും. തുടർന്ന് ഒരു മാസം നീണ്ടു നിൽക്കുന്ന നാടക കളരി ഉണ്ടാകും, നൃത്തവും സംഗീതവും ചുവടുകളും അടങ്ങുന്ന ചിട്ടയായ പരിശീലനമാണ് ഒരുക്കുന്നത്. അഭിനയിക്കാനും അണിയറയിൽ പ്രവർത്തിക്കാനും താൽപ്പര്യം ഉള്ളവർക്ക് തികച്ചും സൗജന്യമായ നല്ല അവസരമാണ് ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സമാജം സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം ( 33479888 ) കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലോറോത്ത്(33364417)എന്നിവരുമായി ബന്ധപ്പെടാം. നാടക കളരിയിൽ പങ്കെടുക്കാൻ എല്ലാ സഹൃദയരെയും
മനാമ: നാൽപ്പതു കൊല്ലം മുൻപ് കാവാലം നാരായണപ്പണിക്കർ രചിച്ചു ജി അരവിന്ദൻ സംവിധാനം ചെയ്ത് നെടുമുടിവേണു, ഭരത് ഗോപി , ജഗന്നാഥൻ തുടങ്ങിയ പ്രതിഭകൾ അഭിനയിച്ചു രംഗത്തു അവതരിപ്പിച്ച അവനവൻ കടമ്പ എന്ന പ്രശസ്തമായ നാടകം ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ അരങ്ങിലെത്തിക്കുന്നു. അവനവൻ കടമ്പ നാടകം ജൂൺ 23 വെള്ളിയാഴ്ച അരങ്ങിലെത്തും.
നാടക കളരി ഉദ്ഘാടനം നാളെ വൈകിട്ട് എട്ടു മണിക്ക് കാവാലം നാരായണപ്പണിക്കരുടെ മുഖ്യ ശിഷ്യൻ ഗിരീഷ് സോപാനം നിർവഹിക്കും. തുടർന്ന് ഒരു മാസം നീണ്ടു നിൽക്കുന്ന നാടക കളരി ഉണ്ടാകും, നൃത്തവും സംഗീതവും ചുവടുകളും അടങ്ങുന്ന ചിട്ടയായ പരിശീലനമാണ് ഒരുക്കുന്നത്. അഭിനയിക്കാനും അണിയറയിൽ പ്രവർത്തിക്കാനും താൽപ്പര്യം ഉള്ളവർക്ക് തികച്ചും സൗജന്യമായ നല്ല അവസരമാണ് ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് സമാജം സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം ( 33479888 ) കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലോറോത്ത്(33364417)എന്നിവരുമായി ബന്ധപ്പെടാം. നാടക കളരിയിൽ പങ്കെടുക്കാൻ എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ അറിയിച്ചു