- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ ചിത്രം ഡ്രാമ കേരളപ്പിറവി ദിനത്തിൽ തിയേറ്ററുകളിൽ ; പ്രളയദുരന്തത്തെ തുടർന്ന് റിലീസ് മാറ്റിവച്ച രഞ്ജിത്ത് ചിത്രത്തിന്റെ പുതിയ റിലീസ് പങ്ക് വച്ച് അണിയറപ്രവർത്തകർ
മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറക്കുന്ന ഡ്രാമയുടെ പുതുക്കിയ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ ഒന്ന് കേരള പിറവി ദിനത്തിലായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഏതാണ്ട് പൂർണമായും വിദേശത്ത് ചിത്രീകരിച്ച ഡ്രാമ ഓണത്തിന് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അണിയറ പ്രവർത്തകർ. പ്രളയം കേരളത്തെ തകർത്ത് എറിഞ്ഞതോടെ സിനിമയുടെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ലോഹത്തിന് ശേഷം മോഹൻലാലും രഞ്ജിത്തും കൈകോർക്കുന്ന ചിത്രം നിർമ്മിക്കുന്നത് മഹാ സുബൈറും എം.കെ. നാസറും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്. ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കർ, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പൻ.
മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറക്കുന്ന ഡ്രാമയുടെ പുതുക്കിയ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ ഒന്ന് കേരള പിറവി ദിനത്തിലായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഏതാണ്ട് പൂർണമായും വിദേശത്ത് ചിത്രീകരിച്ച ഡ്രാമ ഓണത്തിന് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അണിയറ പ്രവർത്തകർ. പ്രളയം കേരളത്തെ തകർത്ത് എറിഞ്ഞതോടെ സിനിമയുടെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.
ലോഹത്തിന് ശേഷം മോഹൻലാലും രഞ്ജിത്തും കൈകോർക്കുന്ന ചിത്രം നിർമ്മിക്കുന്നത് മഹാ സുബൈറും എം.കെ. നാസറും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്.
ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കർ, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പൻ.
Next Story