- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെമിനിസ്റ്റുകളുടെ ഇന്റർനാഷണൽ കോർട്ടിൽ പോലും തന്റെ കേസിന് ജാമ്യം കിട്ടുമെന്ന് മോഹൻലാൽ; രഞ്ജിത്ത് ചിത്രം ഡ്രാമ ടീസറിന് വമ്പൻ വരവേല്പ്
രഞ്ജിത്ത് മോഹൻലാൽ ചിത്രം ഡ്രാമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി.തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ടീസർ പുറത്തുവിട്ടത്. 24 സെക്കന്റ് ദൈർഘ്യമുള്ള ടീസർ കോമഡിയിൽ കലർന്നതാണ്. മോഹൻലാലും ആശാ ശരത്തും മാത്രമാണ് ടീസറിലുള്ളത. 'ഫെമിനിസ്റ്റുകളുടെ ഇന്റർനാഷണൽ കോർട്ടിൽ പോലും എന്റെയീ കേസിന് ജാമ്യം കിട്ടും. പിന്നെ, വെറുതെ വിടുകേം ചെയ്യും' എന്നാണ് ഡയലോഗ്. ഇത് ്െഫമിനിസ്റ്റുകൾക്ക് ഒരു കൊട്ട് കൊടുക്കുന്ന രീതിക്കാണ് ഡയലോഗ് എന്ന് ആരാധകർ പറയുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയാണ് ഡ്രാമ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ലണ്ടൻ ആണ്. നിരഞ്ജ്, മണിയൻപിള്ള, രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ബൈജു, കനിഹ, ബേബി ലാറ എന്നിവർക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്.നവംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.ലണ്ടനിൽ ഫ്യൂണറൽ ഡയറക്ടർ ആയി ജോലി ചെ
രഞ്ജിത്ത് മോഹൻലാൽ ചിത്രം ഡ്രാമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി.തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ടീസർ പുറത്തുവിട്ടത്. 24 സെക്കന്റ് ദൈർഘ്യമുള്ള ടീസർ കോമഡിയിൽ കലർന്നതാണ്. മോഹൻലാലും ആശാ ശരത്തും മാത്രമാണ് ടീസറിലുള്ളത.
'ഫെമിനിസ്റ്റുകളുടെ ഇന്റർനാഷണൽ കോർട്ടിൽ പോലും എന്റെയീ കേസിന് ജാമ്യം കിട്ടും. പിന്നെ, വെറുതെ വിടുകേം ചെയ്യും' എന്നാണ് ഡയലോഗ്. ഇത് ്െഫമിനിസ്റ്റുകൾക്ക് ഒരു കൊട്ട് കൊടുക്കുന്ന രീതിക്കാണ് ഡയലോഗ് എന്ന് ആരാധകർ പറയുന്നു.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയാണ് ഡ്രാമ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ലണ്ടൻ ആണ്. നിരഞ്ജ്, മണിയൻപിള്ള, രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ബൈജു, കനിഹ, ബേബി ലാറ എന്നിവർക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്.നവംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.ലണ്ടനിൽ ഫ്യൂണറൽ ഡയറക്ടർ ആയി ജോലി ചെയ്യുന്ന രാജഗോപാൽ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്നാണ് ഡ്രാമ നിർമ്മിച്ചിരിക്കുന്നത്.