- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊരുഭംഗം നാടകപ്രദർശനം 25ന്
മനാമ: ബഹ്റൈൻ കെരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ നാടകം 25ന് വൈകുന്നേരം 8 മണിക്ക് സമാജം ഹാളിൽ അരങ്ങേറുന്നു ഭാസൻ രചിച്ച, ഭാരതത്തിന്റെ ക്ലാസിക്കുകളിൽ ഒന്നായ 'ഊരുഭംഗം' എന്ന നാടകം ആണ് അരങ്ങേറുന്നത് . ഭാരതത്തിന്റെ ആദ്യ ദുരന്ത നാടകം എന്ന ഗണത്തിൽ പെടുന്ന ഈ കൃതി നാം കണ്ടുവരാറുള്ള പ്രൊസിനിയം സങ്കൽപ്പത്തിൽ നിന്നും മാറി അരീന തിയേറ്ററിന്റെ സാധ്യത ഉപയോഗിച്ച് കൊണ്ടാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്‌പെയ്‌സിനും രംഗഭാഷക്കും കൂടുതൽ ഊന്നൽ നൽകി കൊണ്ടാണ് ഇത് ഇവിടെ അവതരിപ്പിക്കുന്നത് വിഷ്ണു നാടകഗ്രാമം സംവിധാനം നിർവഹിക്കുന്ന ഈ നാടകത്തിൽ ശിവകുമാർ കൊല്ലറോത്ത്, അനീഷ് റോൺ , അനീഷ് ഗൗരി,സച്ചിൻ , ജിബിൻ, രമേഷ്, പ്രേംജി, ഭരതശ്രീ രാധാകൃഷ്ണൻ, സജിത എന്നിവർ വേഷം ഇടുന്നു വിഷ്ണു, ദിനേശ് മാവൂർ, വിനോദ്, വിജിന സന്തോഷ്, ഹരീഷ് മേനോൻ, മനു, ഉണ്ണികൃഷ്ണൻ ദീപു ആറ്റിങ്ങൽ , ശ്രീരാഗ് എന്നിവർ പിന്നണിയിലും പ്രവർത്തിക്കുന്നു. നാടകം ആസ്വദിക്കുന്നതിനായി എല്ലാ നാടകപ്രേമികളേയും സ്വാഗതം ചെയ്യുന്നതായ

മനാമ: ബഹ്റൈൻ കെരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ നാടകം 25ന് വൈകുന്നേരം 8 മണിക്ക് സമാജം ഹാളിൽ അരങ്ങേറുന്നു ഭാസൻ രചിച്ച, ഭാരതത്തിന്റെ ക്ലാസിക്കുകളിൽ ഒന്നായ 'ഊരുഭംഗം' എന്ന നാടകം ആണ് അരങ്ങേറുന്നത് .
ഭാരതത്തിന്റെ ആദ്യ ദുരന്ത നാടകം എന്ന ഗണത്തിൽ പെടുന്ന ഈ കൃതി നാം കണ്ടുവരാറുള്ള പ്രൊസിനിയം സങ്കൽപ്പത്തിൽ നിന്നും മാറി അരീന തിയേറ്ററിന്റെ സാധ്യത ഉപയോഗിച്ച് കൊണ്ടാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്‌പെയ്‌സിനും രംഗഭാഷക്കും കൂടുതൽ ഊന്നൽ നൽകി കൊണ്ടാണ് ഇത് ഇവിടെ അവതരിപ്പിക്കുന്നത് വിഷ്ണു നാടകഗ്രാമം സംവിധാനം നിർവഹിക്കുന്ന ഈ നാടകത്തിൽ ശിവകുമാർ കൊല്ലറോത്ത്, അനീഷ് റോൺ , അനീഷ് ഗൗരി,സച്ചിൻ , ജിബിൻ, രമേഷ്, പ്രേംജി, ഭരതശ്രീ രാധാകൃഷ്ണൻ, സജിത എന്നിവർ വേഷം ഇടുന്നു വിഷ്ണു, ദിനേശ് മാവൂർ, വിനോദ്, വിജിന സന്തോഷ്, ഹരീഷ് മേനോൻ, മനു, ഉണ്ണികൃഷ്ണൻ ദീപു ആറ്റിങ്ങൽ , ശ്രീരാഗ് എന്നിവർ പിന്നണിയിലും പ്രവർത്തിക്കുന്നു.
നാടകം ആസ്വദിക്കുന്നതിനായി എല്ലാ നാടകപ്രേമികളേയും സ്വാഗതം ചെയ്യുന്നതായി ഡ്രാമാ സ്‌കൂൾ കൺവീനർ വിജു കൃഷ്ണൻ ,കലാവിഭാഗം സെക്രട്ടറി മനോഹർ പാവറട്ടി എന്നിവർ അറിയിച്ചു.

