ഡബ്ലിൻ: നാട്ടരങ്ങ് സംഘത്തിന്റെ ഈ വർഷത്തെ പുതിയ നാടകമായ  'ഘടകർപ്പരന്മാർ' ന്റെ ടിക്കറ്റ്  വില്പന  ആരംഭിച്ചു. ഏപ്രിൽ 18 ശനിയാഴ്‌ച്ച  വൈകീട്ടു  6.30  ന്  ആധുനിക സൗകര്യങ്ങളുള്ള  ഡബ്ലിൻ  സിറ്റി സെന്റെറിലുള്ള  ലിബേർട്ടി  ഹാൾ തിയേറ്ററിൽ (SIPTU )ഒരേ സമയം രണ്ട്  വേദികളിലായി  അരങ്ങേറും. അഞ്ചു വയസിനു മുകളിലുള്ള കുട്ടികൾക്ക് വേണ്ടി മറ്റൊരു ഹാളിൽ എന്റർറ്റൈന്മെന്റ്  പ്രോഗ്രാം ഒരുക്കിയിരിക്കുന്നു.സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്ന  ഈ നാടകത്തിൽ ഇരുപത്തഞ്ചോളം വരുന്ന  കലാസ്‌നേഹികൾ അണിയറയിലും അരങ്ങത്തുമായി  പ്രവർത്തിക്കുന്നു.  താലായിലെ സ്‌പൈസ്  ബസാറിൽ റിഹേഴ്‌സൽ  ക്യാമ്പ്  തകൃതിയായി  നടന്നുവരുന്നുണ്ട്.

അധികാരമാണ്  എവിടെയും പ്രശ്‌നം, അധികാരക്കസേരയ്ക്ക്  വേണ്ടിയുള്ള കളികൾ ലോകം ഉണ്ടായ കാലം മുതൽ തുടർന്നുകൊണ്ടേയിരിക്കുന്നു. വ്യക്തിയെക്കാളുപരി ആ സ്ഥാനത്തിനാണ്  എല്ലാവരും വിലകല്പിക്കുന്നത്. ഒരു വട്ടം ആ മധുരം നുണഞ്ഞാൽ  പിന്നെ വീണ്ടും  അത് നിലനിർത്താൽ  ഏതു  പാതകത്തിനും  കൊള്ളയ്ക്കും  കൂട്ടുനിൽക്കും. രാജഭരണ  കാലത്തിലുടെ പ്രേക്ഷകനെ കൂട്ടിക്കോണ്ട്  പോകുന്ന ഈ നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത നാടക കൃത്ത്  എ. ശാന്തകുമാറാണ്. സംവിധാനം ഷൈജു ലൈവ്, സഹസംവിധാനം :ഉദയ് നൂറനാട്, കലാസംവിധാനം :അജിത് കേശവനും  റിസൻ ചുങ്കത്തും, ശബ്ദവും  വെളിച്ചവും ഷിബു കൊട്ടാരക്കരയും ശ്യാം ഇസാദും, നൃത്തം :സുജിത് ഗിരിജ. അയർലണ്ടിലെ എല്ലാ കലാ സ്‌നേഹികളെയും സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ  വിവരങ്ങൾക്ക് ഉദയ്  നൂറനാട്  :0863527577, ഷൈജു ലൈവ് :0879043501, പ്രിൻസ്  അങ്കമാലി :0862349138