- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ; സ്വിറ്റ്‌സർലണ്ടിൽ കഴിഞ്ഞ വർഷം മരിച്ചത് 583 പേർ
സൂറിച്ച്: ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കിയിട്ടുള്ള സ്വിറ്റ്‌സർലണ്ടിൽ കഴിഞ്ഞ വർഷം ഡോക്ടറുടെ സഹായത്തോടെ മരണത്തെ പുൽകിയവർ 583 ആണെന്ന് റിപ്പോർട്ട്. മരിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന സംഘടനയായ എക്‌സിറ്റ് പുറത്തുവിട്ട കണക്കു പ്രകാരം ഡോക്ടറുടെ സഹായത്തോടെ മരിച്ചവർ മുൻ വർഷത്തെക്കാൾ 124 പേർ കൂടുതലാണെന്നാ
സൂറിച്ച്: ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കിയിട്ടുള്ള സ്വിറ്റ്‌സർലണ്ടിൽ കഴിഞ്ഞ വർഷം ഡോക്ടറുടെ സഹായത്തോടെ മരണത്തെ പുൽകിയവർ 583 ആണെന്ന് റിപ്പോർട്ട്. മരിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന സംഘടനയായ എക്‌സിറ്റ് പുറത്തുവിട്ട കണക്കു പ്രകാരം ഡോക്ടറുടെ സഹായത്തോടെ മരിച്ചവർ മുൻ വർഷത്തെക്കാൾ 124 പേർ കൂടുതലാണെന്നാണ് വെളിപ്പെടുത്തുന്നത്.
കഠിനരോഗം മൂലം അവശതയനുഭവിക്കുന്നവർക്ക് ഡോക്ടറുടെസഹായത്തോടെ മരിക്കാനുള്ള സഹായം ചെയ്തുകൊടുക്കുന്ന സംഘടനയാണ് സൂറിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്‌സിറ്റ്. ഒരു ഫിസിഷ്യന്റെ സഹായത്തോടെ മരിക്കുന്നതിനായി സംഘടനയിൽ കഴിഞ്ഞ വർഷം പുതുതായി രജിസ്റ്റർ ചെയ്തിട്ടുള്ളത് 13,413 പേരാണെന്ന് എക്‌സിറ്റ് ഭാരവാഹികൾ പറയുന്നു. 2013 നെക്കാൾ 20 ശതമാനം കൂടുതലാണിത്. ഡിസംബർ 31ലെ കണക്ക് പ്രകാരം 81,000 പേരാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. എന്നാൽ ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലുമായി അയ്യായിരത്തിലധികം ആളുകൾ കൂടി ഇതിൽ അംഗത്വം എടുത്തിട്ടുണ്ട്.
ഡോക്ടറുടെ സഹായത്തോടെ മരിക്കുന്നത് സ്വിറ്റ്‌സർലണ്ടിൽ നിയമവിധേയമാക്കിയത് 1942-ലാണ്. മാറാരോഗം ബാധിച്ചവർ, അസഹനീയമായ വേദന അനുഭവിക്കുന്ന രോഗമുള്ളവർ തുടങ്ങിയവർക്ക് ഒരു ഫിസിഷ്യന്റെ സഹായത്തോടെ മരിക്കാൻ അനുവദിക്കുന്നതാണ് നിയമം. മാദ്ധ്യമങ്ങളുടെ ഇടപെടൽ, വർധിച്ചുവരുന്ന ഡിമെൻഷ്യ രോഗം, പ്രായമാകുമ്പോൾ പിടികൂടുന്ന വിവിധ മാറാരോഗങ്ങൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ഫിസിഷ്യന്റെ സഹായത്തോടെ മരണത്തെ വരിക്കുന്വരുടെ എണ്ണം വർധിച്ചുവരികയാണെന്ന് എക്‌സിറ്റ് വ്യക്തമാക്കുന്നു. സ്വിറ്റ്‌സർലണ്ടിലെ പല പ്രമുഖരും ഇത്തരത്തിൽ മരണത്തെ വരിച്ചതായി റിപ്പോർട്ടുണ്ട്.