തു വിഷയത്തിലും വിവാദങ്ങൾ സൃഷ്ടിക്കാനുള്ള എളുപ്പ മാർഗമായി ക്രിക്കറ്റ് മാറുന്നത് തീർത്തും ഖേദകരമാണെന്ന് മുൻ ഇന്ത്യൻ നായകന്മാരായ രാഹുൽ ദ്രാവിഡും സുനിൽ ഗവാസ്‌കറും. കടുത്ത വരൾച്ച കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ നിന്നും 13 ഐപിഎൽ മത്സരങ്ങളുടെ വേദി മാറ്റണമെന്ന മുംബൈ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

ഏപ്രിൽ 30നു ശേഷം മഹാരാഷ്ട്രയിൽ ഐപിഎൽ മത്സരങ്ങൽ നടത്തുന്നത് ബോംബെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ഐപിഎൽ ടീമുകളായ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കെഡെ സ്റ്റേഡിയം പൂണെ സൂപ്പർ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടായ പൂണെ എംസിഎ സ്റ്റേഡിയം കിംങ്‌സ് ഇലവൻ പഞ്ചാബിന്റെ മൂന്നു ഹോം മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്ന നാഗ്പൂർ വി സി.എ സ്റ്റേഡിയം എന്നിവിടങ്ങളിൽ നടത്താനിരുന്ന മത്സരങ്ങളാണ് ഇപ്പോൾ വേദി മാറ്റേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നത്.

ജലക്ഷാമം മൂലം കർഷകർ വിഷമത്തിലാണെന്നും ജീവൻ നഷ്ടമുണ്ടാകുന്നതും വളരെ ഗൗരവമേറിയ കാര്യമാണ്. എന്നാൽ ഇതിന് ഐപിഎല്ലുമായി ബന്ധപ്പിക്കുന്നത് അനാവശ്യ വിവാദങ്ങൾക്ക് തിരികൊളുത്തി പ്രശ്‌നത്തെ ലളിതവത്ക്കരിക്കുമെന്ന് ഉറപ്പാണ്. വരൾച്ചയും ക്രിക്കറ്റും ഏതുരീതിയിലാണ് ഒരേ അളവുകോൽ ബാധകമാകുക? ഐപിഎൽ ഉപേക്ഷിച്ചാൽ വരൾച്ചക്ക് പൂർണ പരിഹാരമാകുകയാണെങ്കിൽ തീർച്ചയായും നമ്മൾ കളി നിർത്തണമെന്നും ദ്രാവിഡ് പറഞ്ഞു.

വിവാദങ്ങൾ സൃഷ്ടിക്കുവാൻ കായികമേഖലയെ ബോധപൂർവ്വം തെരഞ്ഞെടുക്കുന്ന പ്രവണത വർധിച്ചുവരികയാണെന്ന് ഗവാസ്‌കർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഐപിഎൽ സമയത്ത് ഏതെങ്കിലും രീതിയിലുള്ള വിഷയങ്ങൾ ഉയർന്നുവരുന്നത് പതിവായിരിക്കുകയാണ്. കർഷകരുടെ പ്രശ്‌നങ്ങൾ ചെറുതായി കാണേണ്ട ഒന്നല്ല. നമുക്ക് ആഹാരം എത്തിക്കുന്നവരുടെ സങ്കടങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്.പക്ഷേ ക്രിക്കറ്റ് മാത്രം എന്തുകൊണ്ട് വേട്ടയായപ്പെടുന്നുവെന്ന മനസ്സിലാകുന്നില്ല.നീന്തൽ ഉദ്യാന സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ അനാവശ്യമായി ജലം ഒഴുകുമ്പോൾ ക്രിക്കറ്റിനെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരങ്ങൾ മഹാരാഷ്ട്രയിൽ നിന്നും മാറ്റേണ്ടി വന്നാൽ കടുത്ത സാമ്പത്തിക നഷ്ടമാണ് രണ്ട വർഷത്തെ ഇടക്കാല കരാറിൽ മാത്രം ഐപിഎൽ കളിക്കാനെത്തിയ തങ്ങൾക്കുണ്ടാവുകയെന്ന് പൂണെ ടീം അധികൃതർ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്നും മത്സരങ്ങൽ മാറ്റേണ്ടി വന്നാൽ അഹമ്മദാബാദ്, കാൻപൂർ, റാഞ്ചി എന്നീ വേദികളെയാകും പരിഗണിക്കുക.