- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ സീസണിലെ കലിപ്പടങ്ങിയില്ല; ഐഎസ്എൽ ആദ്യമത്സരം സമനിലയിൽ. കേരള ബ്‌ളാസ്റ്റേഴ്‌സും എടികെയും തമ്മിൽ നടന്ന മത്സരം ഗോളടിക്കാതെ പിരിഞ്ഞു; നാല്പതിനായിരത്തോളമുള്ള കാണികൾക്ക് സച്ചിനെയും, സൽമാനേയും കത്രീനയേയും കണ്ടതുമാത്രം ലാഭം
കൊച്ചി: ഐഎസ്എൽ ആദ്യമത്സരം സമനിലയിൽ. കേരള ബ്‌ളാസ്റ്റേഴ്‌സും എടികെയും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മഞ്ഞക്കടലിനെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ നാലാം സീസണിലെ ആദ്യ മത്സരത്തിലെ അങ്കത്തിനിറങ്ങിയത് കഴിഞ്ഞ സീസണിൽ ഫൈനലിൽ കൊൽക്കൊത്തയിൽ നിന്നേലേറ്റ തോൽവിക്കുള്ള മധുരപ്രതികാരം ലക്്ഷ്യമിട്ടായിരുന്നു. എ്ന്നാൽ സമനിലകൊണ്ടു തൃപ്തി പ്പെടേണ്ടിവന്നു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മഞ്ഞക്കടലാക്കി മാറ്റിയ ആരാധകരെ അത്ര സന്തോഷിപ്പിക്കാത്ത പ്രകടനമാണ് ഇരുടീമുകളും കാഴ്ച വച്ചത്. ഗോൾ മറന്ന കളിയിൽ ഇരുവരും ആദ്യ പോയന്റുകൾ പങ്കുവച്ചു. നാല്പതിനായിരത്തോളം വരുന്ന കാണികൾ നിറഞ്ഞ ഗാലറിയുടെ ഇരമ്പത്തിന്റെ ആവേശത്തിലായിരുന്നു ബ്‌ളാസ്‌റ്റേഴ്‌സ്.. ആദ്യ അഞ്ച് മിനുട്ടുകളിൽ ഇരമ്പിക്കയറിയ ബ്ലാസ്റ്റേഴ്‌സിൽനിന്നും കളിപിടിച്ചെടുത്ത എടികെ പിന്നീടങ്ങോട്ട് നിയന്ത്രണം ഏറ്റെടുത്തു. കോൽക്കത്ത നിയന്ത്രണം ഏറ്റെടുത്തതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കു പന്തു കിട്ടാതെ വലയുന്ന കാഴ്ചയായിരുന്നു കളത്തിൽ. ഒരു ഗോളെങ്കിലും പ
കൊച്ചി: ഐഎസ്എൽ ആദ്യമത്സരം സമനിലയിൽ. കേരള ബ്‌ളാസ്റ്റേഴ്‌സും എടികെയും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
മഞ്ഞക്കടലിനെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ നാലാം സീസണിലെ ആദ്യ മത്സരത്തിലെ അങ്കത്തിനിറങ്ങിയത് കഴിഞ്ഞ സീസണിൽ ഫൈനലിൽ കൊൽക്കൊത്തയിൽ നിന്നേലേറ്റ തോൽവിക്കുള്ള മധുരപ്രതികാരം ലക്്ഷ്യമിട്ടായിരുന്നു. എ്ന്നാൽ സമനിലകൊണ്ടു തൃപ്തി പ്പെടേണ്ടിവന്നു.
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മഞ്ഞക്കടലാക്കി മാറ്റിയ ആരാധകരെ അത്ര സന്തോഷിപ്പിക്കാത്ത പ്രകടനമാണ് ഇരുടീമുകളും കാഴ്ച വച്ചത്. ഗോൾ മറന്ന കളിയിൽ ഇരുവരും ആദ്യ പോയന്റുകൾ പങ്കുവച്ചു.
നാല്പതിനായിരത്തോളം വരുന്ന കാണികൾ നിറഞ്ഞ ഗാലറിയുടെ ഇരമ്പത്തിന്റെ ആവേശത്തിലായിരുന്നു ബ്‌ളാസ്‌റ്റേഴ്‌സ്.. ആദ്യ അഞ്ച് മിനുട്ടുകളിൽ ഇരമ്പിക്കയറിയ ബ്ലാസ്റ്റേഴ്‌സിൽനിന്നും കളിപിടിച്ചെടുത്ത എടികെ പിന്നീടങ്ങോട്ട് നിയന്ത്രണം ഏറ്റെടുത്തു. കോൽക്കത്ത നിയന്ത്രണം ഏറ്റെടുത്തതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കു പന്തു കിട്ടാതെ വലയുന്ന കാഴ്ചയായിരുന്നു കളത്തിൽ. ഒരു ഗോളെങ്കിലും പ്രതീക്ഷിച്ചെത്തിയ ആരാധകർക്ക് സുന്ദരമായൊരു നീക്കം സമ്മാനിക്കാൻ പോലും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.
ഗോൾകീപ്പർ പോൾ റാച്ച്ബുക്കയുടെയും പ്രതിരോധത്തിൽ സന്ദേശ് ജിങ്കന്റെയും നെമഞ്ച പെസിച്ചിന്റെയും ഇടപെടൽ കൊണ്ടു മാത്രമാണ് ബ്ലാസ്റ്റേഴ്സ് സമനിലയുമായി രക്ഷപ്പെട്ടത്. പെസിച്ച് തന്നെയാണ് കളിയിലെ ഹീറോയും. ഹ്യൂമിന് പകരം യുവതാരം സിഫ്നോസിനെയും സി.കെ വിനീതിന് പകരം പ്രശാന്തിനെയും പെകൂസന് പകരം ജാക്കിചന്ദ് സിങ്ങിനെയും ബ്ലാസ്റ്റേഴ്സ് പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. കോഴിക്കോട്ടുകാരൻ പ്രശാന്തിന്റെ ഐ.എസ്.എൽ അരങ്ങേറ്റമായിരുന്നു ഇത്.
ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ സൂപ്പർതാരം വെസ് ബ്രൗണില്ലാതെയും കൊൽക്കത്ത സൂപ്പർതാരം റോബി കീനില്ലാതെയാണ് കളത്തിലിറങ്ങിയത്. ബെർബറ്റോവ്, ഹ്യൂം, വിനീത് എന്നിവരെ സ്ട്രൈക്കർമാരാക്കി 4-3-3 ശൈലിയിൽ ബ്ലാസ്റ്റേഴ്സ് കളിതുടങ്ങി. എന്നാൽ കളത്തിൽ എല്ലാം പാളിപ്പോകുന്ന കാഴ്‌ച്ചയാണ് കണ്ടത്.