ശിശുദിനാഘോഷത്തിന്റെ ഭാഗമായി 2018 നവംബർ 16 നു ''സാംസ'' കുട്ടികൾക്കായി ചിത്രരചന ക്യാമ്പും, മത്സരവും സംഘടിപ്പിപ്പുന്നു. അദിലിയ സൂം ഇവന്റ് മാനേജ്‌മെന്റ് ഹാളിൽ വെച്ച് നടക്കുന്ന ക്യാമ്പും മത്സരവും നിയന്ത്രിക്കുന്നത് ബഹറിനിലെ പ്രഗൽഭരും പ്രശസ്തരുമായ ചിത്രകലാകാരന്മാരാണ്. പ്രായമനുസരിച് 3 വിഭാഗങ്ങൾ ആയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

1) 4 മുതൽ 7 വരെ പ്രായമുള്ള കുട്ടികൾക്ക് കളറിങ്ങ് (മാതൃക നൽകുന്നതായിരിക്കും)

2) 8 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് ( പെൻസിൽ ഡ്രോയിങ്, പെയിന്റിങ്- (ആശയം മത്സരത്തിനു 10 മിനിറ്റ് മുമ്പ് നൽകും )

3) 13 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ( പെൻസിൽ ഡ്രോയിങ്, പെയിന്റിങ് (ആശയം മത്സരത്തിനു 10 മിനിറ്റ് മുമ്പ് നൽകും).

വിജയികൾക്ക് ട്രോഫികളും, പങ്കെടുക്കുന്നവർക്ക് മുഴുവൻ സർട്ടിഫിക്കറ്റുകളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക്: 66730094/38429597,3380666,34346538,39073014 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക