തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ കിടപ്പിലായ രോഗികളുടെ കുട്ടികൾക്കായി ചിത്രരചനാ മൽസരവും പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസുമായ 'അനന്തം..വർണ്ണം..' സംഘടിപ്പിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ആകാശ് രാജേഷ് കുമാർ ഒന്നാം സമ്മാനവും പ്രശംസാ പത്രികയും നേടി. അഭിനവ്യ രണ്ടാം സമ്മാനവും മിഥുൻ കൃഷ്ണ മൂന്നാം സമ്മാനവും കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ മാധവ് കൃഷ്ണ ഒന്നാം സമ്മാനവും പ്രശംസാ പത്രികയും അശ്വിൻ. എസ് രണ്ടാം സമ്മാനവും അഭിറാം.എ.എ മൂന്നാം സമ്മാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിലെ പെൻസിൽ ഡ്രോയിങ് മത്സരത്തിൽ ഒന്നാം സമ്മാനവും പ്രശംസാ പത്രികയും അഖിലാ ദാസ് കരസ്ഥമാക്കി. ശ്രീജിത്. എം രണ്ടാം സമ്മാനവും സാനിയ മൂന്നാം സമ്മാനവും നേടി. ജനറൽ വിഭാഗത്തിൽ ഒന്നാം സമ്മാനവും പ്രശംസാ പത്രികയും വർഷ ജയപ്രകാശും രണ്ടാം സമ്മാനം ഹേമന്ദ് റാമും മൂന്നാം സമ്മാനം ഡോ. ഷെറിൻ പി. മാത്യുവും നേടി.

മത്സരത്തിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള കുട്ടികളാണ് അനന്തം വർണ്ണത്തിൽ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു അനന്തം വർണ്ണം ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സ്ബ് കളക്ടർ ദിവ്യ എസ്. അയ്യർ സമ്മാനം വിതരണം ചെയ്തു. സ്വാന്തന പരിചരണ രോഗികളുടെ കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അനന്തം വർണ്ണം ചിത്രരചനാ മത്സരം ആരോഗ്യ വിഭാഗത്തിലെ തന്നെ ആദ്യത്തെ ആശയമാണെന്ന് അവർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോസ് ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, പാലിയേറ്റീവ് കെയർ കോർഡിനേറ്റർ റോയി ജോസ് എന്നിവർ സംസാരിച്ചു.