'സാംസ' സാംസ്‌കാരിക സമിതി കുട്ടികൾക്കായി ചിത്രരചനാ പഠനക്കളരി ഒരുക്കുന്നു. 6 മാസം നീണ്ടു നിൽക്കുന്ന കളരി പ്രശസ്ത റഷ്യൻ ചിത്രകാരൻ വെറ്റിസ്സ് ആണ് നയിക്കുന്നത്. ചിത്രകലയുടെ നുതന സാങ്കേതിക വശങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് 'സാംസ' നടത്തുന്ന പരിപാടിയിലേക്ക് 5 വയസ്സിനു മുകളിൽ ഉള്ള കുട്ടികൾക്ക് പങ്കെടുക്കാം. പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, ക്ലേ മോഡലിങ്, പാഴ് വസ്തുക്കളിൽ നിന്നും ശിൽപ നിർമ്മാണം എന്നീ വിഭാഗങ്ങളിൽ ആണ് പരിശീലനം നൽകുക. ജനുവരി 29 വൈകിട്ട് 4 മണിക്ക് പരിപാടി കോൺകോർഡ് ഇന്റർ നാഷണൽ ഹോട്ടലിൽ വച്ച് ഉദ്ഘാടനം ചെയ്യും. ക്ലാസ്സുകൾ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 4 മണി മുതൽ 6 മണി വരെയാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. 33263030/34037830/39118753/33830641/39210553/39806291/32380591