- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പ്രതിരോധം; ഡിആർഡിഒയുടെ കോവിഡ് മരുന്ന് തിങ്കളാഴ്ച പുറത്തിറക്കും; ഡൽഹിയിലെ ചില ആശുപത്രികളിൽ നൽകും
ന്യൂഡൽഹി: ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് തിങ്കളാഴ്ച പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് മരുന്ന് പുറത്തിറക്കുക. ഡൽഹിയിലെ ചില ആശുപത്രികളിൽ തിങ്കളാഴ്ച മരുന്ന് നൽകും. മരുന്നിന് ഡ്രെഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയിരുന്നു.
മരുന്ന് കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ കരുത്താകുമെന്നാണ് കരുതുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) എന്ന ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.
ന്യൂസ് ഡെസ്ക്
Next Story