- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡി.ആർ.ഡി.ഒ. ആന്റി ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ; ഇനിനുള്ള ഗവേഷണ-വികസന പദ്ധതികൾക്ക് സർക്കാർ അനുമതി നൽകി; രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്നവർക്ക് അതേ ഭാഷയിൽ മറുപടി നൽകുമെന്നും അമിത് ഷാ
ന്യൂഡൽഹി: തദ്ദേശ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആന്റി ഡ്രോൺ സംവിധാനം ഒരുക്കുന്നതിന് സർക്കാർ വലിയ പരിഗണന നൽകുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡി.ആർ.ഡി.ഒ. ഇതിനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിർത്തികളുടെ സുരക്ഷ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡിആർഡിഒയെന്നും അമിത് ഷാ പറഞ്ഞു.
ബിഎസ്എഫിന്റെ പതിനേഴാമത് നിക്ഷേപ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു എയർബേസിൽ ഡ്രോൺ ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഷായുടെ പരാമർശം.
സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. ആന്റി ഡ്രോൺ സ്വദേശി സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി.ആർ.ഡി.ഒ. ഇതുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണ-വികസന പദ്ധതികൾക്കും സർക്കാർ അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമ്മിത ബുദ്ധി ദേശീയ സുരക്ഷയ്ക്കു നേരെ ഉയർത്തുന്ന അപകടത്തെ കുറിച്ചും അമിത് ഷാ പരാമർശിച്ചു. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പുതിയ ആയുധമായി ഭീകരവാദികൾ നിർമ്മിത ബുദ്ധിയെ പ്രയോജനപ്പെടുത്തിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്നും അമിത് ഷായുടെ മുന്നറിയിപ്പ് നൽകി. അതിർത്തി സുരക്ഷ എന്നാൽ ദേശീയ സുരക്ഷയാണ്. അതിർത്തിയിൽ ഉയരുന്ന വെല്ലുവിളികൾ മനസിലാക്കിയാണ് സൈന്യം പ്രവർത്തിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയിൽ പൂർണ വിശ്വാസമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബിഎസ്എഫിന്റെ പതിനേഴാമത് നിക്ഷേപ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് പ്രതിരോധ സേനയ്ക്ക് ആവശ്യമായ പ്രത്യേക നയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ലെന്നും നരേന്ദ്ര മോദി പ്രത്യേക പ്രതിരോധ നയം തയ്യാറാക്കിയതിന് ശേഷം ഇന്ത്യയുടെ അതിർത്തികളേയും പരമാധികാരത്തേയും ആർക്കും വെല്ലുവിളിക്കാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
ന്യൂസ് ഡെസ്ക്