- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്‌ന വിഹാരികൾ അഥവാ സ്വപ്‌നം കാണുന്നവർ
ഞാൻ ആദ്യമായി എഴുതിയ കവിതയാണ് 'ഡ്രീമേഴ്‌സ്'. ഇംഗ്ലീഷിലെഴുതിയ കവിതയുടെ തലക്കെട്ടിന് 'സ്വപ്‌ന വിഹാരികൾ' അഥവാ 'സ്വപ്‌നം കാണുന്നവർ' എന്ന് മൊഴിമാറ്റം നടത്താനാവും. സ്വപ്‌നത്തെക്കുറിച്ചും സ്വപ്‌നം കാണുന്നവരെക്കുറിച്ചും ധാരാളം സാഹിത്യരചനകൾ ഉണ്ടായിട്ടുണ്ട്. സാഹിത്യകാരന്മാർക്ക് ഏറെ ഇഷ്ടമുള്ള വിഷയങ്ങളിലൊന്നാണാണിത്. എന്തായാലും നിങ്ങളുട
ഞാൻ ആദ്യമായി എഴുതിയ കവിതയാണ് 'ഡ്രീമേഴ്‌സ്'. ഇംഗ്ലീഷിലെഴുതിയ കവിതയുടെ തലക്കെട്ടിന് 'സ്വപ്‌ന വിഹാരികൾ' അഥവാ 'സ്വപ്‌നം കാണുന്നവർ' എന്ന് മൊഴിമാറ്റം നടത്താനാവും. സ്വപ്‌നത്തെക്കുറിച്ചും സ്വപ്‌നം കാണുന്നവരെക്കുറിച്ചും ധാരാളം സാഹിത്യരചനകൾ ഉണ്ടായിട്ടുണ്ട്. സാഹിത്യകാരന്മാർക്ക് ഏറെ ഇഷ്ടമുള്ള വിഷയങ്ങളിലൊന്നാണാണിത്. എന്തായാലും നിങ്ങളുടെ മുമ്പിൽ ആ കവിത അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.
Dreamers
No! Please go away
I Can't kiss you good bye
I Scare the reality
I love the fantasy
Reality is hard to take
Dreams are easy to make
I already gave you farewell
In reality I will miss you very much
But in dreams you will always stay
I wish you all the best that God can give
Go away with a Smiling face
Don't ever look back and cry
Your career, happiness and achievments
Think about it and smile
I know you don't hate me
You love me as I Love You
In reality you have to act dofferently
I guess in your dreams you are different too.
വർഷങ്ങൾക്ക് മുമ്പ് ന്യൂജേഴ്‌സിയിലെ ഒരാശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഈ ഗാനം ഞാൻ രചിച്ചത്. ആ കാലഘട്ടത്തിൽ ഡേ ഷിഫ്റ്റ്, ഈവനിങ് ഷിഫ്റ്റ്, നൈറ്റ് ഷിഫ്റ്റ് എന്നിങ്ങനെ വ്യത്യസ്ത ഷിഫ്റ്റുകളിലെല്ലാം മാറിമാറി ജോലി ചെയ്യുമായിരുന്നു.
അങ്ങനെയൊരു നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നതിനിടയിൽ ബ്രേക്ക് ടൈമിൽ ദുഃഖകരമായ ചില ചിന്തകൾ എന്റെ മനസിൽ കടന്നുവന്നു. ഒരു നഷ്ടബോധത്തിന്റെ ഓർമ്മകൾ. അതിൽ നിന്നും രക്ഷപെടാൻ മനസ്സിൽ എങ്ങുനിന്നോ ഓടിയെത്തിയ ചില ചിന്തകൾ ഞാൻ പേപ്പറിൽ പകർത്തുവാൻ തുടങ്ങി. അതാണ് ഈ കവിതയുടെ ജന്മ രഹസ്യം. കവിതകളെ ഇഷ്ടപ്പെടാതിരുന്ന, അവയൊക്കെ വായിച്ചാലും അതിന്റെ ശരിയായ അന്തസത്ത മനസ്സിലാക്കാൻ കഴിയാതിരുന്ന ഞാനും അന്നേ ദിവസം ഒരു കവിയായി മാറി.
പ്രണയവും വിരഹവുമാണ് ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നത്. കണ്ടുമുട്ടൽ സന്തോഷം നല്കുമ്പോൾ പിരിഞ്ഞുപോക്ക് വേദന നൽകുന്നു. നല്ല ബുന്ധങ്ങളായിരുന്നുവെങ്കിൽ ആ വേദന നമുക്ക് സഹിക്കാൻ സാധിക്കാതെ വരും. ആ അവസ്ഥയിൽ വീണുപോകുന്നവരെ നിരാശാ കാമുകൻ അഥവാ നിരാശാ കാമുകി എന്ന് ലോകം വിളിക്കും. ആദ്യമൊക്കെ അങ്ങനെയുള്ള വ്യക്തികളെ കാണുമ്പോൾ ഞാൻ മനസ്സിൽ ചിരിക്കുമായിരുന്നു. എന്നാൽ സ്വന്താമായി ആ അനുഭവമുണ്ടായപ്പോൾ എന്റെ മനോഭാവം മാറി.
പ്രണയം, വിരഹം തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോയവർ, ഈ ലേഖനം വായിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടാകുമെന്നറിയാം. അവർക്ക് ഈ കവിത നന്നായി മനസിലാകും. അവർക്ക് അല്പമെങ്കിലും സാന്ത്വനം നൽകാൻ ഈ കവിതയ്ക്ക് സാധിക്കുമെങ്കിൽ ഞാൻ ധന്യനാകും.
പ്രിയമുള്ളവൾ/പ്രിയപ്പെട്ടവൻ വിട്ടുപോകുമ്പോൾ ഇനിയൊരിക്കലും സ്വന്തമെന്നവകാശപ്പെടാൻ സാധിക്കാതെ വരുമ്പോൾ ലോകം തന്നെ അവസാനിക്കുന്ന അനുഭവമാണുണ്ടാകുന്നത്. അപ്പോഴും ആ പ്രിയപ്പെട്ടവനും/ പ്രിയപ്പെട്ടവൾക്കും നന്മ വരട്ടെയെന്ന് ആശംസിക്കുന്നവരും പ്രാർത്ഥിക്കുകയും ചെയ്യുന്നവരുണ്ട്. അവരുടെ പ്രേമം ദിവ്യമായിരുന്നെങ്കിൽ അങ്ങനെ ചെയ്യാനേ അവർക്ക് സാധിക്കു. ആ അവസ്ഥയിൽ പൊട്ടിത്തെറിച്ച് നശീകരണ പ്രവർത്തനത്ിതന് മുതിരുന്നവരും ചുരുക്കമായെങ്കിലും ഉണ്ടായേക്കാം.
വേർപാടുണ്ടാക്കുന്ന മറ്റൊരു വലിയ യാഥാർത്ഥ്യമാണ് മരണം. മരണം വഴി ഉണ്ടാകുന്ന വിരഹം വളരെ ദുഃഖകരമാണ്. അങ്ങെനെയൊരു ദുഃഖം ദീർഘനാൾ മനസിൽ കൊണ്ടുനടന്നരുന്ന സഹപ്രവർത്തയായരുന്ന ഒരു അമേരിക്കൻ വംശജയ്ക്ക് ഈ കവിത വല്ലാതെ ഇഷ്ടപ്പെട്ടു. മരണം മൂലം വേർപ്പെട്ടുപോയ തന്റെ പ്രിയപ്പെട്ടവന്റെ ഓർമ്മദിനത്തിൽ അച്ചടിക്കാൻ പോകുന്ന അനുസ്മരണ കാർഡിൽ ഈ കവിത ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും അതിനനുവാദം തരണമെന്നും അവൾ ആവശ്യപ്പെട്ടു. ഞാനതിന് സമ്മതം മൂളി.
ഈ കവിതയുടെ അവസാന നാലു വരികാളാണ് മറ്റൊരു സഹപ്രവർത്തകന് ഇഷ്ടപ്പെട്ടത്. ഒരിക്കലും തടയാൻ പറ്റാത്ത ചില സാഹചര്യങ്ങൾ മൂലമാണ് ഈ പിരിഞ്ഞുപോക്ക് ഉണ്ടാകുന്നതെങ്കിലും, തന്റെ പ്രിയപ്പെട്ടവൻ/ പ്രിയപ്പെട്ടവൾ തന്നെ വെറുത്തുകൊണ്ടല്ല പോകുന്നതെന്ന് അറിയാൻ സാധിക്കു്‌നത് എത്രയോ സന്തോഷപ്രദമാണ്.
അവൻ/അവൾ ഇപ്പോഴും തന്നെ സ്‌നേഹിക്കുന്നുവെന്നും, എന്നാൽ ലോകത്തിന്റെ സമ്മർദ്ദതന്ത്രം കൊണ്ടാണ് നിങ്ങളിൽ നിന്ന് പിരിയുന്നതെന്നത് നമ്മുടെ ഉള്ളിൽ ബോധ്യപ്പെട്ടാൽ പ്രിയപ്പെട്ടവരുടെ പിരിഞ്ഞുപോക്ക് ഉണ്ടാക്കുന്ന വേദന സഹിക്കാനാകും.