വാഷിങ്ടൻ ഡിസി: മതിയായ യാത്രാ രേഖകളില്ലാതെ അമേരിക്കയിലേക്ക് കുടിയേറിയ വരോടൊപ്പം എത്തിച്ചേർന്ന കുട്ടികൾക്കെതിരെ തൽക്കാലം നടപടിസ്വീകരിക്കില്ലെന്ന് ട്രംപ് ഭരണ കൂടം വ്യക്തമാക്കി. ഡ്രീമേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഇവർക്ക് സംരക്ഷണം നൽകുന്ന നിയമത്തിൽ! മുൻപ്രസിഡന്റ് ഒബാമ ഒപ്പിട്ടിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ മെമോറാണ്ടത്തിലാണ് ഈ കാര്യംവെളിപ്പടുത്തി യിരുന്നത്. എന്നാൽ ഇവരുടെ ഭാവിയെ കുറിച്ചു വ്യക്തമായ ഒരുതീരുമാനം ഇതുവരെ ട്രംപ് സ്വീകരിച്ചിട്ടില്ലെന്ന് ഇന്നു രാവിലെ വൈറ്റ്ഹൗസ് അധികൃതർ വെളിപ്പെടുത്തി.

ഇവർക്ക് അനുവദിച്ചിരിക്കുന്ന വർക്ക്പെർമിറ്റ് എടുത്തുകളയുകയും തിരിച്ചയയ്ക്കുകയും ചെയ്യുമെന്നായിരുന്നുട്രംപ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നത്. 2012 ജൂൺ 15 ന്
അംഗീകരിച്ച ഡിഫോർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (DACA)തുടർന്നും നിലനിർത്തുമെന്ന് ഡിഎച്ച്എസ് വ്യക്തമാക്കി