കത്തുള്ളതെല്ലാം പുറമെയ്‌ക്ക് കാണുന്ന സീ-ത്രൂ ഡ്രെസ്സിൽ കിം കർദാഷിയാന്റെ ചൂടൻ ഫോട്ടോഷൂട്ട്. മാലിബുവിലെ ബീച്ചിലാണ് 37-കാരിയായ കിം കർദാഷിയാൻ ഏറെക്കുറെ പൂർണ നഗ്നയായി ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. തന്റെ ശരീരവടിവിലുള്ള ആത്മവിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരിയോടെയാണ് കിം ഫോട്ടോഷൂട്ടിൽ പങ്കെടുത്തതെന്ന് പപ്പരാസികൾ പറയുന്നു.

മൂന്ന് കുട്ടികളുടെ അമ്മയാണ് കിം. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാടക ഗർഭപാത്രത്തിലൂടെ മൂന്നാമത്തെ കുട്ടിയെ കിം സ്വന്തമാക്കിയത്. മൂന്നാമത്തെ കുട്ടിയെ താനും കാമുകൻ കെയ്ൻ വെസ്റ്റും ആഹ്ലാദത്തോടെ വരവേറ്റതായി അവർ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. ഷിക്കാഗോയെന്നാണ് മൂന്നാമത്തെ കുട്ടിക്ക് അവർ പേരിട്ടത്.

ഷിക്കാഗോയുടെ പേര് രേഖപ്പെടുത്തിയ പേഴ്‌സണലൈസ്ഡ് വസ്ത്രങ്ങളിലാണ് ഷൂട്ടിങ്ങിന് കിം എത്തിയത്. നാലുവയസ്സുള്ള നോർത്തും രണ്ടുവയസ്സുള്ള സെയ്ന്റുമാണ് കിമ്മിന്റെ മറ്റ് രണ്ട് മക്കൾ. ഷിക്കാഗോയ്ക്ക് ഷൈ എന്ന വിളിപ്പേര് നൽകിയത് കിമ്മിന്റെ ഇളയ സഹോദരി ഖോളിയാണ്. ആദ്യകുട്ടിയെ കാത്തിരിക്കുന്ന ഖോളി, അനന്തരവൾക്ക് നൽകിയ ഓമനപ്പേര് കിമ്മിനും വലിയ ഇഷ്ടമായെന്നാണ് റിപ്പോർട്ടുകൾ.