മുടി ബോബ് ചെയ്യുവാനോ ചായം തേക്കുവാനോ പാടില്ല, പൊലീസ് സേനയ്ക്കായി നിശ്ചയിച്ചിരിക്കുന്ന യൂണിഫോം തന്നെ ധരിക്കണം, യൂണിഫോമിനു മുകളിൽ അബായ ധരിക്കുവാൻ പാടില്ല, കൂടാതെ ഔദ്യോഗിക ഷൂ മാത്രമെ ധരിക്കുവാൻ പാടുള്ളൂ തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് കുവൈറ്റിലെ വനിതാ പൊലീസുകാർക്കായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

ഗർഭിണിയാണെങ്കിൽ അയഞ്ഞ വസ്ത്രം ധരിക്കണമെന്നും കാതിൽ വലിയ കമ്മലുകൾ ധരിക്കരുതെന്നും വലുപ്പമേറിയ മോതിരങ്ങൾ ധരിക്കരുതെന്നും നഖങ്ങളിലും കൈകളിലും മൈലാഞ്ചി, ടാറ്റൂ, കളിൽ എന്നിവ ചെയ്യാതിരിക്കുന്നതിനൊപ്പം നഖം 2 മീറ്ററിൽ കൂടുതൽ വളർത്തരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകുന്നു.
പൊലീസുകാരുടെ വസ്ത്രധാരണം സേനയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന തടത്തിലാകണം. നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള വസ്ത്രധാരണം പാലിച്ചില്ലെങ്കിൽ കടുത്ത ശിക്ഷാ നടപടികളായിരിക്കും സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.