- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കാറപകടത്തിൽ നഴ്‌സിങ് വിദ്യാർത്ഥിനി മരിച്ച സംഭവം; മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഇന്ത്യക്കാരിക്ക് നാല് വർഷം തടവ് വിധിച്ച് മെൽബൺ കോടതി; ശിക്ഷയ്ക്ക് ശേഷം യുവതിയെ നാടുകടത്താനും തീരുമാനം
മെൽബണിൽ മദ്യപിച്ചു കാറോടിച്ച് 19 കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ത്യൻ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് മെൽബൺ കോടതി. ഇന്ത്യൻ സ്വദേശിയും ഓസ്‌ട്രേലിയയിൽ പെർമെനന്റ് റസിഡൻസിന് ഉടമയുമായ ശുഭ ആനന്ദിനാണ് (30 ) ഏഴ് വർഷം തടവ്. ഇതിൽ നാല് വർഷം പരോൾ ലഭിക്കാത്ത തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷക്ക് ശേഷം നാടുകടത്താനും തീരുമാനിച്ചു. 2016 ജനുവരി 10 നാണ് കേസിനാസ്പദമായ സംഭവം. മെൽബൺറെ പടിഞ്ഞാറൻ സബർബായ വില്യംസ്ലാൻഡിങ്ങിൽ വച്ച് അനുവദനീയമായതിൽ നിന്നും മൂന്നിരട്ടി മദ്യപിച്ച ശുഭ ആനന്ദ് ഓടിച്ച ഹോണ്ട സിവിക് കാർ 19 കാരിയായ നടാഷ പിഗട് സഞ്ചരിച്ചിരുന്ന കാറിന് പുറകിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്ന നടാഷ മരണമടഞ്ഞിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ കുറ്റത്തിനാണ് പ്രതിക്ക് മെൽബൺ കൗണ്ടി കോടതി ഏഴു വർഷത്തെ തടവ് ശിക്ഷ നൽകിയത്. ഇതിൽ നാല് വർഷം പരോൾ ലഭിക്കാത്ത തടവിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.അപകടം നടന്ന് 18 മാസങ്ങൾക്ക് ശേഷം ശുഭ കുറ്റം സമ്മതിച്ചിരുന
മെൽബണിൽ മദ്യപിച്ചു കാറോടിച്ച് 19 കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ത്യൻ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് മെൽബൺ കോടതി. ഇന്ത്യൻ സ്വദേശിയും ഓസ്‌ട്രേലിയയിൽ പെർമെനന്റ് റസിഡൻസിന് ഉടമയുമായ ശുഭ ആനന്ദിനാണ് (30 ) ഏഴ് വർഷം തടവ്. ഇതിൽ നാല് വർഷം പരോൾ ലഭിക്കാത്ത തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷക്ക് ശേഷം നാടുകടത്താനും തീരുമാനിച്ചു.
2016 ജനുവരി 10 നാണ് കേസിനാസ്പദമായ സംഭവം. മെൽബൺറെ പടിഞ്ഞാറൻ സബർബായ വില്യംസ്ലാൻഡിങ്ങിൽ വച്ച് അനുവദനീയമായതിൽ നിന്നും മൂന്നിരട്ടി മദ്യപിച്ച ശുഭ ആനന്ദ് ഓടിച്ച ഹോണ്ട സിവിക് കാർ 19 കാരിയായ നടാഷ പിഗട് സഞ്ചരിച്ചിരുന്ന കാറിന് പുറകിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്ന നടാഷ മരണമടഞ്ഞിരുന്നു.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ കുറ്റത്തിനാണ് പ്രതിക്ക് മെൽബൺ കൗണ്ടി കോടതി ഏഴു വർഷത്തെ തടവ് ശിക്ഷ നൽകിയത്. ഇതിൽ നാല് വർഷം പരോൾ ലഭിക്കാത്ത തടവിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.അപകടം നടന്ന് 18 മാസങ്ങൾക്ക് ശേഷം ശുഭ കുറ്റം സമ്മതിച്ചിരുന്നു.
ജനുവരി 10 ന് രാത്രി ട്രഗനിനയിലെ വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷമാണ് കാർ ഓടിച്ചതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന് രണ്ടു മണിക്കൂർ ശേഷം നടത്തിയ പരിശോധനയിൽ ശുഭയുടെ രക്തത്തിൽ 0.159 മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നു. ഇത് അനുവദനീയമായ അളവിലും മൂന്നിരട്ടി കൂടുതലാണ്.
മാത്രമല്ല മണിക്കൂറിൽ 70 കിലോമീറ്ററിൽ വാഹനം ഓടിക്കേണ്ട റോഡിലൂടെ 115 കിലോമീറ്റർ വേഗതയിൽ പ്രതി കാർ ഓടിച്ചതായും കണ്ടെത്തിയിരുന്നു.അപകടത്തിന് ശേഷം വിവാഹിതയായ ശുഭ ഗർഭിണിയാവുകയും ഒരു ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇപ്പോൾ ഒൻപത് മാസം പ്രായമായ കുഞ്ഞിന് ജയിലിൽ സംരക്ഷണം ആവശ്യപ്പെട്ടിരിക്കു കയാണ് ഇവർ.