- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പബുകളിലും ഗ്രോസറി ഷോപ്പുകളിലും ഓൺലൈൻ കച്ചവടക്കാർക്കിടയിലും നിന്നൊക്കെ വിലകുറഞ്ഞ വോഡ്ക വാങ്ങി ജീവൻ കളയരുത്; കുടിക്കും മുമ്പ് മണക്കുമ്പോൽ നെയിൽ പോളിഷിന്റെ മണമെങ്കിൽ കണ്ണടിച്ച് പോകും; പത്ത് വർഷം അകത്തും കിടക്കാം: ബ്രിട്ടീഷ് മലയാളികൾ വായിച്ചറിയാൻ
ലണ്ടൻ: ന്യൂ ഇയർ ആഘോഷങ്ങൾ പടിവാതിൽക്കലെത്തിയതോടെ യുകെയിൽ വ്യാജമദ്യം പെരുകുന്നുവെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പ്. ഈ അവസരത്തിൽ വില കുറഞ്ഞതും വ്യാജവുമായ മദ്യം വാങ്ങി ജീവൻ അപകടത്തിലാക്കരുതെന്ന മുന്നറിയിപ്പ് ശക്തമായി. പബുകളിലും ഗ്രോസറി ഷോപ്പുകളിലും ഓൺലൈൻ കച്ചവടക്കാർക്കിടയിലും നിന്നൊക്കെ വിലകുറഞ്ഞ വോഡ്ക വ്യാപകമാകുന്നുവെന്നും അത് വാങ്ങി ജീവൻ കളയരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം മദ്യങ്ങൾ കുടിക്കും മുമ്പ് മണക്കുമ്പോൽ നെയിൽ പോളിഷിന്റെ മണമെങ്കിൽ കണ്ണടിച്ച് പോകുകയോ മരിച്ച് പോവുകയോ ചെയ്യുമെന്നുറപ്പാണ്. കൂടാതെ ഈ വക മദ്യം വിൽക്കുന്നവർക്ക് പത്ത് വർഷം അകത്തും കിടക്കേണ്ടി വരുകയും ചെയ്യും. കൗൺസിലുകൾ ഇത്തരത്തിൽ വൻ തോതിൽ വ്യാജമദ്യം പിടിച്ചെടുക്കാൻ തുടങ്ങിയതോടെയാണ് ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ അഥവാ എൽജിഎ ഇത് സംബന്ധിച്ച മുന്നറിയിപ്പ് ശക്തമാക്കിയിരിക്കുന്നത്. റീട്ടെയിലർമാർ, ഹോം-ബേസ്ഡ് സെല്ലർമാർ, പബുകൾ തുടങ്ങിയിടങ്ങളിൽ നിന്നും ഇത്തരം വ്യാജ വോഡ്ക കൂടുതലായി പിടിച്ചെടുത്തു കൊണ്ടിരിക്കുന്നുണ്ട്. വ്യാജ മദ്യം വിൽക്കു
ലണ്ടൻ: ന്യൂ ഇയർ ആഘോഷങ്ങൾ പടിവാതിൽക്കലെത്തിയതോടെ യുകെയിൽ വ്യാജമദ്യം പെരുകുന്നുവെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പ്. ഈ അവസരത്തിൽ വില കുറഞ്ഞതും വ്യാജവുമായ മദ്യം വാങ്ങി ജീവൻ അപകടത്തിലാക്കരുതെന്ന മുന്നറിയിപ്പ് ശക്തമായി. പബുകളിലും ഗ്രോസറി ഷോപ്പുകളിലും ഓൺലൈൻ കച്ചവടക്കാർക്കിടയിലും നിന്നൊക്കെ വിലകുറഞ്ഞ വോഡ്ക വ്യാപകമാകുന്നുവെന്നും അത് വാങ്ങി ജീവൻ കളയരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം മദ്യങ്ങൾ കുടിക്കും മുമ്പ് മണക്കുമ്പോൽ നെയിൽ പോളിഷിന്റെ മണമെങ്കിൽ കണ്ണടിച്ച് പോകുകയോ മരിച്ച് പോവുകയോ ചെയ്യുമെന്നുറപ്പാണ്. കൂടാതെ ഈ വക മദ്യം വിൽക്കുന്നവർക്ക് പത്ത് വർഷം അകത്തും കിടക്കേണ്ടി വരുകയും ചെയ്യും.
കൗൺസിലുകൾ ഇത്തരത്തിൽ വൻ തോതിൽ വ്യാജമദ്യം പിടിച്ചെടുക്കാൻ തുടങ്ങിയതോടെയാണ് ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ അഥവാ എൽജിഎ ഇത് സംബന്ധിച്ച മുന്നറിയിപ്പ് ശക്തമാക്കിയിരിക്കുന്നത്. റീട്ടെയിലർമാർ, ഹോം-ബേസ്ഡ് സെല്ലർമാർ, പബുകൾ തുടങ്ങിയിടങ്ങളിൽ നിന്നും ഇത്തരം വ്യാജ വോഡ്ക കൂടുതലായി പിടിച്ചെടുത്തു കൊണ്ടിരിക്കുന്നുണ്ട്. വ്യാജ മദ്യം വിൽക്കുന്ന വിൽപനക്കാർ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്നും അവരുടെ ലൈസൻസ് റദ്ദാക്കുമെന്നും ഇതിനായുള്ള റെയ്ഡുകൾ നിരന്തരം നടന്ന് വരുന്നുണ്ടെന്നുമാണ് കൗൺസിലുകൾ മുന്നറിയിപ്പേകുന്നത്.
ഇത്തരം വിൽപനക്കാരിൽ നിന്നും 5000 പൗണ്ട് വരെ പിഴയീടാക്കുകയും ചെയ്യും. യുകെയിലെമ്പാട് നിന്നും പിടിച്ചെടുത്തിരിക്കുന്ന ചില വ്യാജ വോഡ്കകളിൽ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന തക്ക വണ്ണം ശക്തിയുള്ള ആൽക്കഹോൾ കലർന്നിട്ടുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ കഴിച്ചാൽ ഛർദി, സ്ഥിരമായ അന്ധത, കിഡ്നി അല്ലെങ്കിൽ ലിവർ പ്രവർത്തനം നിന്ന് പോകൽ , ചിലരിൽ മരണം എന്നിവ സംഭവിക്കുമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ചിലതിൽ വിഷവസ്തുവായ ഇസോപ്രോപാനൽ അടങ്ങിയിട്ടുണ്ട്. ആന്റിഫ്രീസ്, ലോഷനുകൾ, കോസ്മെറ്റിക്സ് തുടങ്ങിയവയിൽ സാധാരണമായി അടങ്ങിയിരിക്കുന്ന വസ്തുവാണിത്.
ഇത് അകത്ത് ചെന്നാൽ മയക്കം , ഛർദി, അബോധാവാസ്ഥ, അന്ധത തുടങ്ങിയവ ഉണ്ടാകും.ഈഥൈൽ അസെറ്റേറ്റ് അടക്കമുള്ള അപകടകരമായ സ്പിരിറ്റുകൾ ഇത്തരം ചില വ്യാജമദ്യങ്ങളിൽ അടങ്ങിയിരിക്കുന്നു. ഇവ സാധാരണയായി പശ, നെയിൽ പോളിഷ് റിമൂവറുകൾ, സിഗററ്റ് എന്നിവയിലാണ് കണ്ട് വരുന്നത്. ഈ രാസവസ്തുവും അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമായിത്തീരും. ഇത്തരം വ്യാജമദ്യങ്ങളെക്കുറിച്ച് ഷോപ്പർമാർ ജാഗ്രത പാലിക്കണമെന്നും അവ വാങ്ങി ഉപയോഗിക്കരുതെന്നും എൽജിഎ നിർദേശിക്കുന്നു. ഇത്തരം വ്യാജ മദ്യ വിൽപന മൂലം യുകെയ്ക്ക് വർഷത്തിൽ ഒരു ബില്യൺ പൗണ്ട് വരെ അധികച്ചെലവുണ്ടാകുന്നുണ്ട്.