കൊല്ലം: കേരളത്തിലെ ഏക ശുദ്ധജലകേന്ദ്രമായ ശാസ്താംകോട്ട തടാകത്തിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ പതിറ്റാണ്ടുകളായി രൂക്ഷമായിരുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകവെ സംഭവം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമവുമായി കോൺ​ഗ്രസും ബിജെപിയും. പുതിയ പമ്പുകൾ വെച്ച് ഒരാഴ്‌ച്ചക്കുള്ളിൽ കുടിവെള്ള വിതരണം ആരംഭിക്കാനിരിക്കെയാണ് വാട്സാപ്പ് സൗഹൃദ കൂട്ടായ്മയുടെ പേരിൽ കോൺ​ഗ്രസ്-ബിജെപി പ്രവർത്തകർ ഇടത് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കാമ്പയിനുമായി രം​ഗത്തെത്തിയത്. ഓൺലൈൻ ഒപ്പുശേഖരണം ഉൾപ്പെടെയുള്ള പരിപാടികളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സൗഹൃദ കൂട്ടായ്മ രം​ഗത്തെത്തിയതോടെ വിശദീകരണവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ എൻ യശ്പാൽ രം​ഗത്തെത്തി. പടിഞ്ഞാറെ കല്ലടയുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വളരെയധികം ഇടപെട്ട ജനപ്രതിനിധി കൂടിയാണ് യശ്പാൽ.

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത്‌ ആത്മാർത്ഥമായ പരിശ്രമം നടത്തിയെന്ന് യശ്പാൽ വ്യക്തമാക്കി. ശാസ്താംകോട്ട ശുദ്ധീകരണ ശാലയിൽ2 മോട്ടോറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു .കഴിഞ്ഞ ഒരു വർഷമായി ഒട്ടനവധി തവണ ടെണ്ടർ ചെയ്തെങ്കിലും കരാറുകാർ ആരും എടുക്കാൻ തയ്യാറായില്ല. 2 വർഷ ഗ്യാരണ്ടിയാണ് കാരണം .സൂപ്രണ്ടിങ് എഞ്ചിനീയർ ഒരാളെക്കൊണ്ട് നിർബന്ധിച്ചാണ് കരാർ എടുപ്പിച്ചത് പണി പൂർത്തീകരണത്തിലേക്ക് എത്തി. ഒരാഴ്ച ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും വസ്തുത ഇതായിരിക്കെ കുറച്ച് ശുദ്ധാത്മാക്കളെ എങ്കിലും പഞ്ചായത്തിനെതിരെ തിരിച്ചു വിടാനാണ് സൗഹൃദ കൂട്ടായ്മ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടയിൽ, പ്രദേശത്തെ മൊബൈൽ ടവർ വരുന്നതിനും വിഘാതമായി നിൽക്കുന്നതും ഇതേ സൗഹൃദ കൂട്ടായ്മയിലെ ബിജെപി-കോൺ​ഗ്രസ് നേതാക്കളാണ്. സമൂഹ മാധ്യമങ്ങളിൽ ഇടപെടാൻ പോയിട്ട് ഓൺലൈൻ ക്ലാസുകൾക്ക് പോലും കുട്ടികൾക്ക് സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനെതിരെ ജനങ്ങൾക്കിടയിലും എതിർപ്പ് രൂക്ഷമാണ്.

യശ്പാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

വെസ്റ്റ് കല്ലടയിലെ കുടിവെള്ള ക്ഷാമവും ചിലവസ്തുതകളും
----------------------------------------------------
1980 ൽശ്രീ കല്ലട നാരായണൻ MLA ആയിരുന്ന സമയത്താണ് വെസ്റ്റ് കല്ലട വാട്ടർ സപ്ലൈ സ്കീം ആരംഭിച്ചത്.കാരാളിമുക്കിൽ ടാങ്ക്നിർമ്മിക്കുവാൻ ഭൂമിയും.ADIKKATTU, PUMPINGസ്റ്റേഷൻ നിർമ്മിക്കുവാൻ ഭൂമിയുംഅന്നത്തെ പഞ്ചായത്ത്‌ ഭരണ സമിതിയാണ് വാങ്ങി നൽകിയത്.നായനാർ മന്ത്രി സഭയിലെ ജലസേചന മന്ത്രി ശ്രീ A.C ഷണ്മുഖദാസ് പദ്ധതിഉദ്ഘാടനം ചെയ്തു.ഈ പദ്ധതിയിലെ കുടിവെള്ളംമൻട്രോ തുരുത്ത് ,മൈനാഗപള്ളി,തേവലക്കരപഞ്ചായത്തുകൾക്ക് കൂടി നല്കാൻ തീരുമാനിച്ചപ്പോൾ വെസ്റ്റ് കല്ല്ടയിലെ എല്ലാ സ്ഥലങ്ങളിലുംകുടിവെള്ളമെത്തിക്കാൻ കഴിയാതെയായി.

2007ൽ പുതിയ ഒരു പദ്ധതിക്കായിപഞ്ചായത്ത്‌ മുൻകൈ എടുത്ത് പ്രൊജക്റ്റ്‌ സമർപ്പിച്ചു.വെസ്റ്റ് കല്ലട ,ശാസ്താംകോട്ട,ശൂരനാട് തെക്ക് പഞ്ചായത്തുകൾക്കായി കേന്ദ്ര സർക്കാർ പദ്ധതിയായ ARWSP പദ്ധതിയാണ് സമർപ്പിച്ചത്. ഡൽഹി യിൽ നിന്നുവരുന്ന കേന്ദ്ര ഉദ്യോഗസ്ഥ ടീം ആണ് പദ്ധതി സെലക്ട്‌ ചെയ്യുന്നത്.സംസ്ഥാന മുഖ്യ മന്ത്രി ശ്രീ V.S അച്യുതാനന്ദന്റെഓഫീസ് ആണ്നമ്മുടെ പ്രൊജക്റ്റ്‌ റെക്കമന്റ് ചെയ്തത്.മുഖ്യ മന്ത്രിയുടെപൊളിറ്റിക്കൽ സെക്രട്ടറി ശ്രീ K.N ബാലഗോപാൽ കേന്ദ്ര സംഘവുമായി നേരിട്ട് സംസാരിക്കുകയുണ്ടായി .ഇങ്ങനെയാണ് പുതിയ പദ്ധതി നമുക്ക് ലഭിച്ചത് .ശാസ്താംകോട്ടയ്ക്കും,ശൂരനാട് തെക്കിനും ടാങ്ക് പണിയാൻ ഭൂമി ഉണ്ടായിരുന്നു .വെസ്റ്റ് കല്ലടയ്ക്ക് ടാങ്ക് പണിയാൻ വിളന്തറയിൽ ഭൂമി വാങ്ങി നൽകണമായിരുന്നു . ഭൂമിക്കായി പലരെയും സമീപിച്ചെങ്കിലും ഭൂമി വിട്ടുനല്കാൻ ആരും തയ്യാറായില്ല .ഒടുവിൽ ഭൂമി അക്വയർ ചെയ്യാൻ പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ചു.പഞ്ചായത്ത്‌ കമ്മിറ്റിയിൽ ഈ അജണ്ട ചർച്ച ചെയ്തപ്പോൾ എതിർപ്പുയർന്നു.വോട്ടെടുപ്പിലൂടെ തീരുമാനിക്കാൻ അധ്യക്ഷ നിർദ്ദേശിച്ചു. സ്ഥലം അക്വയർ ചെയ്യണമെന്ന തീരുമാനത്തിൽ അനുകൂലിച്ചു വോട്ടു ചെയ്തവർ N.യശ്പാൽ,B ഗിരിജ ,A സാബു,M.Lജയമോഹിനി,L. സുഭാഷിണി,T രാധാകൃഷ്ണൻ,N ഓമനക്കുട്ടൻ പിള്ള എന്നിവരായിരുന്നു.എതിർത്ത് വോട്ടുചെയ്ത്തവർ G.ചന്ദ്രൻ പിള്ള,K മാധവൻ പിള്ള, S സുബ്രഹ്മണ്യൻ,S ഗിരിജ ,B സുമ എന്നിവരായിരുന്നു.

ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോയപ്പോൾ സ്ഥലം ഉടമ പഞ്ചായത്ത്‌ സെക്രട്ടറി ക്കും ,എനിക്കും എതിരായി ഹൈക്കോടതിയിൽ കേസ്നൽകി.ഹൈക്കോടതി പഞ്ചായത്ത്‌ നടപടി അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കുമ്പോൾ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു വരികയും U D F അധികാരത്തിലെത്തുകയും ചെയ്തു.ഈ സമയത്താണ് ടാങ്ക് പണിതത്.ശാസ്താംകോട്ട,ശൂരനാട് തെക്ക് പഞ്ചായത്തുകളിൽ ടാങ്കുകൾ പണിതപ്പോൾ ടാങ്കിന്റെ താഴത്തെ രണ്ട് നിലകൾ സർക്കാർ ഓഫീസ്നടത്തുന്ന തരത്തിൽ ഡിസൈൻ ചെയ്ത ഉദ്യോഗസ്ഥർ വിളന്ത്തറയിൽ എങ്ങിനെ ടാങ്ക് പണിഞ്ഞു എന്ന് നേരിൽ കാണുക, ഇതിനു ഞങ്ങൾ മറുപടി പറയേണ്ടതില്ല .

ശാസ്താംകോട്ടയിൽ നിന്നും ശുദ്ധീകരിച്ചവെള്ളം കാരാളിമുക്ക്,വിളന്തറ ടാങ്കുകളിൽ സംഭരിച്ചുനമ്മുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. 2 ടാന്കുകളിലേക്ക് വെള്ളം പമ്പ്ചെയ്യാൻ 25 HP യുടെ മോട്ടോർ ആണ് സ്ഥപിച്ചത്.ഇതും എഞ്ചിനീയർ മാർ അവർക്ക് ഇഷ്ടമുള്ളതുപോലെ യാണ് ചെയ്തത് . ഇതിനും ഞങ്ങൾ മറുപടി പറയേണ്ടതില്ല

വരൾച്ച സമയത്ത് കായലിലെ ജല നിരപ്പ് താഴ്ന്നു പോകുന്ന സമയത്ത് മോട്ടോർ വച്ച് വെള്ളം ഗ്യാലറിയിലേക്ക് പമ്പ് ചെയ്യ്ചെയ്യുകയും അവിടെനിന്നു പമ്പ് ചെയ്ത് കാരാളി മുക്കിലെ ടാങ്കിലേക്ക് നല്കുകയും ചെയ്യുകയായിരുന്നു ആദിക്കാട് പമ്പ്‌ ഹൗസ് ൽ നടന്നുകൊണ്ടിരുന്നത് .ഈ സമയത്ത് വെള്ളം കലങ്ങാറുണ്ട്‌.ഒരു WHATSAPP സൗഹൃദ കൂട്ടായ്മ പഞ്ചായത്ത്‌ കലക്ക വെള്ളം നൽകുന്നു എന്ന് വലിയ പ്രതിഷേധം ഉയർത്തി. പഞ്ചായത്ത്‌ രാഷ്ട്രീയ പാർട്ടികളുടെയും ,വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു പ്രശ്നം ചർച്ച ചെയ്യുകയും ശാസ്താംകോട്ട ശുദ്ധീകരണ ശാലയിൽ അനുവദിച്ച 40HP യുടെ 2 മോട്ടോറുകൾ സ്ഥാപിക്കുന്നത് വരെ ആദിക്കാട് പമ്പ്‌ ഹൗസ് ലെ ജലം പരമാവധി ശുദ്ധീകരിച്ചുനൽകണമെന്ന് സർവ കക്ഷി യോഗം തീരുമാനിച്ചു.

സൗഹൃദ കൂട്ടായ്മ ഉന്നതനായ ഒരു ജന പ്രതിനിധിയുടെ സഹായത്തോടെ ആദിക്കാട് പമ്പ്‌ഹൗസ് ലെ ജലവിതരണത്തിനെതിരെപരാതി ജല വിഭവ മന്ത്രിക്കും ചീഫ് എഞ്ചിനീയർ ക്കും നൽകിയതിന്റെ അടിസ്ഥാനത്തിൽ ജല വിതരണം ചീഫ് എഞ്ചിനീയർ നിർത്തി വയ്ച്ചു .കുമ്പള തറ ലക്ഷം വീട് കോളനിക്കുകുടിവെള്ള മെത്തിക്കാൻ പട്ടിക ജാതി ഫണ്ട്‌ഉപയോഗിച്ച് നിർമ്മിച്ച കുന്നു വള്ളിൽ കുഴൽ കിണറിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നവരാണ് പടിഞ്ഞാറെ കല്ലട ക്കാരുടെ കുടി വെള്ളം മുട്ടിച്ചു രാഷ്ട്രീയ മുതലെടുപ്പിനായി ഇറങ്ങിയത്.

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത്‌ ആത്മാർത്ഥമായ പരിശ്രമം നടത്തി .ശാസ്താംകോട്ട ശുദ്ധീകരണ ശാലയിൽ2 മോട്ടോറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു .കഴിഞ്ഞ ഒരു വർഷമായി ഒട്ടനവധി തവണ ടെണ്ടർ ചെയ്തെങ്കിലും കരാറുകാർ ആരും എടുക്കാൻ തയ്യാറായില്ല. 2 വർഷ ഗ്യാരണ്ടിയാണ് കാരണം .സൂപ്രണ്ടിങ് എഞ്ചിനീയർ ഒരാളെക്കൊണ്ട് നിർബന്ധിച്ചാണ് കരാർ എടുപ്പിച്ചത് പണി പൂർത്തീകരണത്തിലേക്ക് എത്തി. ഒരാഴ്ച ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും വസ്തുത ഇതായിരിക്കെ കുറച്ച് ശുദ്ധാത്മാക്കളെ എങ്കിലും പഞ്ചായത്തിനെതിരെ തിരിച്ചു വിടാനാണ് സൗഹൃദ കൂട്ടായ്മ ശ്രമിക്കുന്നത്.

ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാർ മുഖ്യ മന്ത്രി ആയിരിക്കെ ശാസ്താംകോട്ട കായലിനെ സംരക്ഷിക്കാൻകല്ലടയാറ്റിൽ നിന്നും വെള്ള മെടുത്തുകൊല്ലത്തിനും ,ചവറയ്ക്കുംപമ്പ്‌ ചെയ്യുന്ന പ്ലാന്റിൽ എത്തിക്കുന്ന 14.5 കോടി രൂപയുടെ പദ്ധതി യിൽ 8 കോടി മാറിക്കൊണ്ട് പോയ കൊള്ളക്കാർക്കെതിരെ രാജ്യ സ്നേഹികൾ പ്രതികരിക്കാത്തതെന്ത്‌? സൗഹൃദ കൂട്ടായ്മയിൽ കേരളം ഭരിക്കാനും,കേന്ദ്രം ഭരിക്കാനും കഴിവുള്ള പ്രഗൽഭമതികൾ ഉണ്ട് . വെസ്റ്റ് കല്ലട പഞ്ചായത്ത്‌ കമ്മിറ്റിയിൽ പ്രഗൽഭർ ആരുമില്ല .ഈ ദരിദ്ര ഗ്രാമത്തിൽ പൊതു പ്രവർത്തനം നടത്തി ഗ്രാമ പഞ്ചായത്ത്‌ അംഗ ങ്ങൾ ആയവരാണ്. ഞങ്ങൾക്ക് പരിമിതികൾ ഉണ്ട് .ആ പരിമിതിയിൽ നിന്നും ഞങ്ങൾക്ക് കഴിയുന്ന പ്രവർത്തനം ആത്മാർഥമായി ചെയ്യാറുണ്ട്
സ്നേഹപൂർവ്വം
N യശ്പാല്

പമ്പ് സ്ഥാപിച്ചതിന് ശേഷമാണ് വാട്സാപ്പ് കൂട്ടായ്മ ഒപ്പുശേഖരണ കാമ്പയിനുമായി ഇറങ്ങിയത്. ഇതിനെതിരെ തുടക്കത്തിൽ തന്നെ എതിർപ്പ് ഉയരുകയും ചെയ്തിരുന്നു. എന്നാൽ, കൂട്ടായ്മയിലെ കോൺ​ഗ്രസ്-ബിജെപി നേതാക്കൾ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കാമ്പയിനുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതോടെയാണ് യശ്പാൽ സമൂഹ മാധ്യമങ്ങളിലൂടെ കാര്യങ്ങൾ വിശദീകരിച്ച് രം​ഗത്തെത്തിയത്.

വാട്സാപ്പ് കൂട്ടായ്മയുടെ ഒപ്പ് ശേഖരണ കാമ്പയിൻ ഇങ്ങനെ..

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ,
ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകൾ,
ബഹുമാനപ്പെട്ട മാവേലിക്കര എം പി ശ്രീ ശ്രീ കൊടിക്കുന്നിൽ സുരേഷ് അവർകൾ,
ബഹുമാനപ്പെട്ട കുന്നത്തൂർ എം എൽ എ ശ്രീ കോവൂർ കുഞ്ഞുമോൻ അവർകൾ
സമക്ഷങ്ങളിലേക്ക്,

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ഉൾപ്പെടുന്ന പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കല്ലട സൗഹൃദം കൂട്ടായ്മ സമർപ്പിക്കുന്ന പരാതി.
സർ, കൊല്ലം ജില്ലയിൽ വികസനത്തിൽ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പഞ്ചായത്താണ് പടിഞ്ഞാറെ കല്ലട. വികസനമെന്നത് വെറും സ്വപ്നമായി അവശേഷിക്കുന്ന ഈ ഗ്രാമത്തിൽ സാധാരണ മനുഷ്യന് ജീവിക്കാൻവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെയില്ല. ഇപ്പോൾ ഇവിടെ ശുദ്ധമായ കുടിവെള്ളമോ യാത്ര ചെയ്യാൻ നല്ല റോഡുകളോ ഇല്ല. കൊല്ലം ന​ഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട കായലിന്റെ ഒരു കരയിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിനാണ് ഈ ദു‍ർവിധി.
കുടിക്കാൻ ഒരുതുള്ളി ശുദ്ധജലം പോലുമില്ലാത്തതാണ് ഏറെ ദുരിതം. പൊതു പൈപ്പുവഴിയുള്ള കുടിവെള്ളത്തെയാണ് ഭൂരിഭാ​ഗം ജനങ്ങളും ആശ്രയിക്കുന്നത്. ഐത്തോട്ടുവാ നടുവിലക്കര, ഉള്ളുരുപ്പ്, കടപുഴ, വലിയപാടം, വിളന്തറ ഭാഗങ്ങളിൽ എന്നും ജലക്ഷാമം രൂക്ഷമാണ്.
ആദിക്കാട്ട് പമ്പ്ഹൗസിൽനിന്നാണ് പടിഞ്ഞാറേ കല്ലടയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളമെത്തുന്നത്. നേരിട്ട് പമ്പ് ചെയ്യുന്നതിനാൽ ഇത് ശുദ്ധവുമല്ല. ഇവിടത്തെ മോട്ടോർ ഇടവിട്ട് തകരാറിലാകുന്നതിനാൽ ജലവിതരണം പാളുകയാണ്. പകരം സംവിധാനവുമില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി പടിഞ്ഞാറെ കല്ലടയിലെ കുടി വെള്ള വിതരണത്തിന്റെ സ്ഥിതി ഇതാണ്. കഴിഞ്ഞ ഒരു മാസമായി ശുദ്ധജല വിതരണം പുർണമായും നിലച്ചിരിക്കുകയാണ്. ഓണക്കാലമായിട്ടു കൂടി കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. മനുഷ്യരുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഏറ്റവും അത്യന്താപോക്ഷിതമായ കുടി വെള്ളത്തിന്റെ ദൗർലഭ്യം ഇവിടുത്തെ സാധാരണക്കാരുടെ ജനജീവിതം തീർത്തും ദുസഹമാക്കിയിരിക്കുന്നു. വാട്ടർ അഥോറിറ്റി അധികൃതരുമായും മറ്റും ഓരോ തവണ ബന്ധപ്പെടുമ്പോഴും താൽക്കാലികമായി ഒന്നോ രണ്ടോ ദിവസത്തക്ക് പമ്പിങ് പുനരാരംഭിക്കുകയും പിന്നീട് സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നും മറ്റും പറഞ്ഞ് ഒഴിയുകയുമാണ് പതിവ്.
ആയതിനാൽ പടിഞ്ഞാറെ കല്ലടയിലെ കുടിവെള്ള വിതരണം സംവിധാനം കുറ്റമറ്റ രീതിയിലാക്കുന്നതിനുള്ള അടിയിന്തര നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

 

വെസ്റ്റ് കല്ലടയിലെ കുടിവെള്ള ക്ഷാമവും ചിലവസ്തുതകളും ---------------------------------------------------- 1980 ൽശ്രീ...

Posted by Yashpal Westkallada on Saturday, September 5, 2020