- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂകമ്പ ബാധിത മേഖലകളിലെ കുടിവെള്ളം സുരക്ഷിതമല്ലെന്ന് അധികൃതർ; സുരക്ഷാ മുന്നറിയിപ്പുമായി മേയർ
റോം: സെൻട്രൽ ഇറ്റലിയെ ആകെ തകർത്ത ഭൂകമ്പത്തെ തുടർന്ന് ഇവിടങ്ങളിൽ കുടിവെള്ളം സുരക്ഷിതമല്ലെന്ന് അധികൃതർ. പന്ത്രണ്ടു ദിവസം മുമ്പാണ് നൂറുകണക്കിന് ആൾക്കാർക്ക് ജീവൻ നഷ്ടമായ ഭൂകമ്പം സെൻട്രൽ ഇറ്റലിയിലുണ്ടായത്. ഭൂചലനത്തെ തുടർന്ന് അമാട്രിസ് മേഖലയിലെ കുടിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ടൗണിലെ കുടിവെള്ളം മലിനപ്പെട്ടുവെന്നും കുടിക്കാൻ ഇതു യോഗ്യമല്ലെന്നും അമാട്രീസ് മേയർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ടൗണിന്റെ വാട്ടർ സപ്ലൈ സംവിധാനത്തിൽ അപകടകരമാം വിധം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും ഇതിനെതിരേ മുന്നറിയിപ്പുകളുമാണ് പട്ടണത്തിന്റെ വിവിധ മേഖലകളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. മുന്നറിയിപ്പ് എന്ന നിലയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കുടിവെള്ളം ഉപയോഗ്യമാക്കാനുള്ള നടപടികൾ ഉടൻ തന്നെ കൈക്കൊള്ളുമെന്ന് മേഖലയിലെ കുടിവെള്ള വിതരണക്കാരായ സോഗിയ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 24നുണ്ടായ ഭൂചലനത്തെ തുടർന്ന് പട്ടണം പുനർനിർമ്മിക്കുന്നതിനും നിവാസികൾക്ക് സാധാരണ ജീവിതത്തി
റോം: സെൻട്രൽ ഇറ്റലിയെ ആകെ തകർത്ത ഭൂകമ്പത്തെ തുടർന്ന് ഇവിടങ്ങളിൽ കുടിവെള്ളം സുരക്ഷിതമല്ലെന്ന് അധികൃതർ. പന്ത്രണ്ടു ദിവസം മുമ്പാണ് നൂറുകണക്കിന് ആൾക്കാർക്ക് ജീവൻ നഷ്ടമായ ഭൂകമ്പം സെൻട്രൽ ഇറ്റലിയിലുണ്ടായത്. ഭൂചലനത്തെ തുടർന്ന് അമാട്രിസ് മേഖലയിലെ കുടിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ടൗണിലെ കുടിവെള്ളം മലിനപ്പെട്ടുവെന്നും കുടിക്കാൻ ഇതു യോഗ്യമല്ലെന്നും അമാട്രീസ് മേയർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ടൗണിന്റെ വാട്ടർ സപ്ലൈ സംവിധാനത്തിൽ അപകടകരമാം വിധം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും ഇതിനെതിരേ മുന്നറിയിപ്പുകളുമാണ് പട്ടണത്തിന്റെ വിവിധ മേഖലകളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. മുന്നറിയിപ്പ് എന്ന നിലയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കുടിവെള്ളം ഉപയോഗ്യമാക്കാനുള്ള നടപടികൾ ഉടൻ തന്നെ കൈക്കൊള്ളുമെന്ന് മേഖലയിലെ കുടിവെള്ള വിതരണക്കാരായ സോഗിയ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 24നുണ്ടായ ഭൂചലനത്തെ തുടർന്ന് പട്ടണം പുനർനിർമ്മിക്കുന്നതിനും നിവാസികൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും മറ്റും അടിയന്തിര സേവനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. റിക്ടർ സ്‌കെയിലില് 6.2 തീവ്രതയിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ അലയൊലികൾ ഇപ്പോഴും ആയിരക്കണക്കിന് ആൾക്കാരെ വേട്ടയാടുന്നുണ്ട്. ഭൂകമ്പത്തോടെ വീട് നഷ്ടമായ 2,700 ഓളം പേർക്ക് താത്ക്കാലിക ഭവനം നിർമ്മിക്കുന്ന പണികൾ പുരോഗമിച്ചുവരികയാണ്.