ദുബായ്: പനി ബാധിച്ച് ദുബായിൽ രണ്ട് വയസുകാരി മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശിയും ഡോക്യുമെന്ററി സംവിധായകനുമായ ഫിലിപ്പ് തോമസിന്റെയും വിജി ഫിലിപ്പിന്റെയും (ഫാർമസിസ്റ്റ്) മകളായ ദൃശ്യയാണ് മരിച്ചത്.

പനി മൂർച്ഛിച്ചതിനെ തുടർന്ന് ഖിസൈസ് സുലേഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനികൊണ്ട് ശരീരത്തിലുണ്ടായ നിർജ്ജലീകരണം മൂലം ആശുപത്രിയിൽ വ്യാഴാഴ്ചയാണ് കുഞ്ഞ് മരിച്ചത്.

നാട്ടിൽ പഠിക്കുന്ന ദിയ സഹോദരിയാണ്. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.