- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോർജുകുട്ടിയുടെ നിരപാധിത്വത്തിൽ ഏല്ലാവർക്കും സംശയം; രണ്ടാം പതിപ്പിൽ ജിത്തു ജോസഫ് ഒരുക്കുന്നതും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സ്; അമസോൺ പ്രൈമിൽ ദൃശ്യം രണ്ട് ഈ മാസം 19ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്; അർദ്ധ രാത്രിയിൽ എത്തുന്ന സിനിമ 120 ദിവസം കഴിഞ്ഞാൽ തിയേറ്ററിൽ പ്രദർശിപ്പിക്കാമെന്നും കരാർ വ്യവസ്ഥ; ലാലിന്റെ ദൃശ്യം രണ്ട് തിയേറ്ററിൽ എത്തുമോ?
തിരുവനന്തപുരം: മോഹൻലാലിന്റെ ദൃശ്യം രണ്ട് ഈ മാസം ആമസോൺ പ്രൈമിൽ റിലീസാകും. ഫെബ്രുവരി 19നാകും റിലീസ് എന്നാണ് സൂചന. അർദ്ധ രാത്രി 12 മണിക്ക് മലയാളി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം രണ്ട് ഒടിടി റിലീസായി വീടുകളിൽ എത്തും. ആമസോണിൽ എക്സക്ലൂസിവ് റിലീസാകുന്ന ആദ്യ മലയാള സൂപ്പർ താര ചിത്രമാണ് ഇത്. അതിനിടെ ദൃശ്യം രണ്ട് തിയേറ്ററിൽ എത്താനും സാധ്യതയുണ്ട്. ആമസോണുമായി ദൃശ്യം രണ്ടിന്റെ നിർമ്മാതാവ് ഏർപ്പെട്ട കരാറിൽ 120 ദിവസത്തിന് ശേഷം തിയേറ്ററിൽ സിനിമ പ്രദർശിപ്പാക്കമെന്ന് വ്യവസ്ഥയുണ്ടെന്നാണ് സൂചന.
ദൃശ്യം രണ്ട് വമ്പൻ ഹിറ്റായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആമസോൺ. സിനിമയുടെ പ്രിവ്യൂ കണ്ടവരിൽ നിന്ന് കിട്ടുന്ന വിലയിരുത്തലുകൾ അത്തരത്തിലാണ്. മലയാളത്തിൽ ഇതിന് മുമ്പ് പ്രൈം ഏറ്റെടുത്ത ചിത്രങ്ങളൊന്നും വലിയ തരംഗം ഉണ്ടാക്കിയിരുന്നില്ല. ഈ കുറവ് ദൃശ്യം രണ്ട് മാറ്റുമെന്നാണ് പ്രതീക്ഷ. ദൃശ്യം പോലെ തന്നെ ഏറെ ത്രില്ലിങാണ് രണ്ടാം പതിപ്പും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ദൃശ്യം രണ്ട് ഒടിടി റിലീസിന് നൽകിയതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. 100 കോടി മുതൽമുടക്കിൽ എടുത്ത മരയ്ക്കാർ അറിബക്കടലിന്റെ സിംഹം ഉണ്ടാക്കിയ പ്രതിസന്ധിയാണ് ഇതിന് കാരണമെന്നും വിശദീകരിച്ചിരുന്നു.
കോവിഡുകാലത്ത് പൂർണ്ണമായും ചിത്രീകരിച്ച സിനിമാണ് ദൃശ്യം രണ്ട്. 2013 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റ രണ്ടാം ഭാഗമാണ് ദൃശ്യം 2. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ജീത്തു ജോസഫ് ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ദൃശ്യം 2 റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിനെ കുറിച്ചുള്ള നിർണ്ണായകമായ വിവരം പുറത്ത്. ദൃശ്യം 2ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലി പൂർത്തിയായിട്ടുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ദൃശ്യം 2 തിയേറ്ററിൽ റിലീസ് ചെയ്യണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. സംവിധായകൻ ജീത്തു ജോസഫിന്റെ പോസ്റ്റിന് കമന്റായിട്ടാണ് ആരാധകർ ഇക്കാര്യം അറിയിച്ചത്. തിയേറ്ററിലൂടെ റിലീസ് ചെയ്യണമെന്നും ആളുകളെ വീണ്ടും തിയേറ്ററിൽ എത്തിക്കാൻ ചിത്രത്തിനെ പറ്റുള്ളൂവെന്നാണ് പ്രേക്ഷകർ പറയുന്നത്. 100 കോടി കിട്ടേണ്ട ചിത്രമായിരുന്നെന്നും അതുകൊണ്ടുപോയി ആമസോണിന് കൊടുത്തു മലയാളികളോട് ചതി കാണിച്ചുവെന്നും ആരാധകർ കമന്റിൽ പറയുന്നു. ഈ സാഹചര്യത്തിൽ ചിത്രം തിയേറ്ററിൽ എത്തിക്കാനുള്ള സാധ്യതയും പരിശോധിക്കും. എന്നാൽ ഒടിടി റിലീസായി ആറുമാസം കഴിഞ്ഞ് തിയേറ്ററിൽ എത്തിയാലും ആരും ചിത്രം കാണാൻ വരില്ലെന്നതാണ് വസ്തുത.
അതുകൊണ്ട് തന്നെ സിനിമ ആമസോണിൽ എത്തി ദിവസങ്ങൾക്കകം ചാനലിൽ സംപ്രേഷണം ചെയ്യാനും നീക്കമുണ്ട്. ഏഷ്യാനെറ്റിനാണ് സംപ്രക്ഷണാവകാശം എന്നാണ് ലഭിക്കുന്ന സൂചന. പ്രേക്ഷകരിലേയ്ക്ക് അത്രയധികം ഇറങ്ങി ചെന്ന ചിത്രമായിരുന്നു ദൃശ്യം. ആദ്യ ഭാഗത്തിന്റെ വൻ വിജയമാണ് രണ്ടാം ഭാഗത്തിനായുള്ള പ്രതീക്ഷ വർധിപ്പിക്കുന്നത്. ന്യൂയർ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമയെ കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. ഇത് ഏറെ നിരാശയുണ്ടാക്കി.
കോവിഡ് കാരണം അന്ന് തിയേറ്ററുകൾ പൂട്ടിക്കിടക്കുകയായിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ തിയേറ്ററുകൾ തുറക്കുകയും ചെയ്തു. ദൃശ്യം 2 ന്റെ ഒടിടി റിലീസിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. നിർമ്മാതാവ് മാറി ചിന്തിക്കണമെന്നും സിനിമാ പ്രവർത്തകർ പറഞ്ഞിരുന്നു ചിത്രം പുറത്തു വരുന്നതിന് മുൻപ് തന്നെ ദൃശ്യ2ന്റെ കഥയെ കുറിച്ചുള്ള ചെറിയ സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തിയിരുന്നു. ദൃശ്യം 2 ത്രില്ലർ ചിത്രമല്ലെന്നും. കുടുംബ ചിത്രമാണെന്നും സംവിധായകൻ പറഞ്ഞിരുന്നു.
ആദ്യത്തെ ഭാഗത്തുള്ള ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്. ഇവരെ കൂടാതെ മുരളി ഗോപി , സായികുമാർ, ഗണേശ് കുമാർ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവർ പൊലീസ് വേഷത്തിലാണ് എത്തുന്നത് . സിനിമയിലെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നില്ല. കൊലപാതകത്തിന് കാരണക്കാരായ കുടുംബം നിരപരാധികളാണെന്ന് നാട്ടുകാർ വിശ്വസിച്ചിരുന്നു.
എന്നാൽ രണ്ടാം ഭാഗത്തിൽ എത്തുമ്പോൾ ആ നിരപരാധിത്വത്തിൽ എല്ലാവർക്കും സംശയം ഉണ്ടെന്നും ജീത്തു ജോസഫ് പറയുന്നു. ദൃശ്യത്തിലെ ജോർജ് കുട്ടി മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.
മറുനാടന് മലയാളി ബ്യൂറോ