- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ദൃശ്യം; ചിത്രത്തിന്റെ തിരക്കഥ അവകാശം ചൈനീസ് നിർമ്മാണ കമ്പനി സ്വന്തമാക്കി; ജിത്തു ജോസഫ് ചിത്രം കരസ്ഥമാക്കിയത് ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമകളിൽ മറ്റൊരു സിനിമയും ഇതുവരെ സ്വന്തമാക്കാനാവാത്ത റെക്കോർഡ്
റീമേക്ക് ചെയ്ത ഭാഷകളിലെല്ലാം വലിയ വിജയം നേടിയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ബോസ്‌ക് ഓഫിസ് ഹിറ്റ് ദൃശ്യം മുന്നേറിയത് . മോഹൻലാൽ -ജീത്തു ജോസഫ് കൂട്ടികെട്ടിൽ ഒരുങ്ങിയ ചിത്രം പുതിയൊരു കഥപറച്ചിൽ രീതി തന്നെ മലയാളികൾക്ക് പരിയപ്പെടുത്തുകയായിരുന്നു . ഇപ്പോഴിതാ റീലിസ് ചെയ്ത് ഇത്രയും വർഷം കഴിഞ്ഞിട്ടും ചിത്രം ചരിത്രം കുറിക്കുകയാണ്. ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയിൽ ഇറങ്ങിയ ഒരു ചിത്രത്തിന്റെ തിരക്കഥ അവകാശം ഒരു ചൈനീസ് നിർമ്മാണ കമ്പനി സ്വന്തമാക്കി എന്ന റെക്കോർഡ് ആണ് ദൃശ്യം നേടിയത്. ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമകളിൽ മറ്റൊരു സിനിമയ്ക്കും ഇതുവരെ സ്വന്തമാക്കാനാവാത്ത റെക്കോർഡാണ് ഇതോടെ ജിദൃശ്യം സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം പുറത്തു വിട്ടത്. ജീത്തുവിന്റെ ഫേസ്‌ബുക് പോസ്റ്റ്മോഹൻലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തു വന്ന ദൃശ്യം ഞങ്ങൾക്കേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു

റീമേക്ക് ചെയ്ത ഭാഷകളിലെല്ലാം വലിയ വിജയം നേടിയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ബോസ്‌ക് ഓഫിസ് ഹിറ്റ് ദൃശ്യം മുന്നേറിയത് . മോഹൻലാൽ -ജീത്തു ജോസഫ് കൂട്ടികെട്ടിൽ ഒരുങ്ങിയ ചിത്രം പുതിയൊരു കഥപറച്ചിൽ രീതി തന്നെ മലയാളികൾക്ക് പരിയപ്പെടുത്തുകയായിരുന്നു . ഇപ്പോഴിതാ റീലിസ് ചെയ്ത് ഇത്രയും വർഷം കഴിഞ്ഞിട്ടും ചിത്രം ചരിത്രം കുറിക്കുകയാണ്.
ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയിൽ ഇറങ്ങിയ ഒരു ചിത്രത്തിന്റെ തിരക്കഥ അവകാശം ഒരു ചൈനീസ് നിർമ്മാണ കമ്പനി സ്വന്തമാക്കി എന്ന റെക്കോർഡ് ആണ് ദൃശ്യം നേടിയത്. ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമകളിൽ മറ്റൊരു സിനിമയ്ക്കും ഇതുവരെ സ്വന്തമാക്കാനാവാത്ത റെക്കോർഡാണ് ഇതോടെ ജിദൃശ്യം സ്വന്തമാക്കിയിരിക്കുന്നത്.
സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം പുറത്തു വിട്ടത്.
ജീത്തുവിന്റെ ഫേസ്‌ബുക് പോസ്റ്റ്
മോഹൻലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തു വന്ന ദൃശ്യം ഞങ്ങൾക്കേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാർത്ത നിങ്ങളോട് പറയാനുള്ളതുകൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകർ. ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്‌സ് ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്‌സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സന്തോഷത്തിന്റെ വസന്തകാലങ്ങൾ ഇനിയും വന്നുചേരട്ടെ എന്ന പ്രാർത്ഥനയോടെ
ജീത്തു ജോസഫ്

