- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ ഇനി ചൈനീസ് ഭാഷയും പറയും! ജിത്തു ജോസഫ് ചിത്രം മൊഴി മാറ്റി ചൈനയിൽ പ്രദർശനത്തിനൊരുങ്ങുന്നു; ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ മലയാള സിനിമയാകാൻ ദൃശ്യം
കൊച്ചി: ചൈനയിൽ വളരെ കുറിച്ച് അന്യഭാഷാ സിനിമകൾ മാത്രമേ ഓരോ വർഷം പ്രദർശിപ്പിക്കാറുള്ളൂ. ഇതിന് ചൈനീസ് സർക്കാരിന്റെ അനുമതി വേണം. ഇതിലേറെയും ഹിന്ദി ചിത്രങ്ങളാണ്. അമീർഖാന്റെ ദംഗൽ ആയിരം കോടിയിൽ അധികമാണ് ചൈനയിൽ നിന്ന് വാരിയത്. ഇതിന് പിറകെ ചൈനാക്കാരെ വിസ്മയിപ്പിക്കാൻ മോഹൻലാലിന്റെ ദൃശ്യവും എത്തുന്നു. ചൈനയിലേക്ക് മൊഴി മാറ്റിയാകും പ്രദർശനം. ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ദൃശ്യം ഇന്ത്യയിലുടനീളം ഹിറ്റായിരുന്നു. മലയാളത്തിൽ സൂപ്പർ ഹിറ്റായതിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേയ്ക്കും ദൃശ്യം റീമേക്ക് ചെയ്തു. ഇന്ത്യൻ സിനിമയിൽ തന്നെ പ്രധാന ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്ത അപൂർവ്വം സിനിമകളിൽ ഒന്നാണ് ദൃശ്യം. ആദ്യമായി ചൈനീസ് ഭാഷയിലേയ്ക്ക് മൊഴി മാറ്റം നടത്തുന്ന മലയാള ചിത്രമാകും ദൃശ്യം. റിലീസിന് മുൻപുള്ള നടപടികൾ പൂർത്തിയാക്കാൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചൈനയിലേയ്ക്ക് പോയി. ആദ്യമായതിനാൽ പേപ്പറുകളെല്ലാം മാൻഡലിൻ ഭാഷയിലാണ് തയ്യാറാക്കിയത്. പിന്നീട് ഇംഗ്ലീഷിലേയ്ക്ക് മാറ്റ 2013 ഡിസംബറിലാണ് ദൃശ്യം റിലീ
കൊച്ചി: ചൈനയിൽ വളരെ കുറിച്ച് അന്യഭാഷാ സിനിമകൾ മാത്രമേ ഓരോ വർഷം പ്രദർശിപ്പിക്കാറുള്ളൂ. ഇതിന് ചൈനീസ് സർക്കാരിന്റെ അനുമതി വേണം. ഇതിലേറെയും ഹിന്ദി ചിത്രങ്ങളാണ്. അമീർഖാന്റെ ദംഗൽ ആയിരം കോടിയിൽ അധികമാണ് ചൈനയിൽ നിന്ന് വാരിയത്. ഇതിന് പിറകെ ചൈനാക്കാരെ വിസ്മയിപ്പിക്കാൻ മോഹൻലാലിന്റെ ദൃശ്യവും എത്തുന്നു. ചൈനയിലേക്ക് മൊഴി മാറ്റിയാകും പ്രദർശനം.
ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ദൃശ്യം ഇന്ത്യയിലുടനീളം ഹിറ്റായിരുന്നു. മലയാളത്തിൽ സൂപ്പർ ഹിറ്റായതിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേയ്ക്കും ദൃശ്യം റീമേക്ക് ചെയ്തു. ഇന്ത്യൻ സിനിമയിൽ തന്നെ പ്രധാന ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്ത അപൂർവ്വം സിനിമകളിൽ ഒന്നാണ് ദൃശ്യം.
ആദ്യമായി ചൈനീസ് ഭാഷയിലേയ്ക്ക് മൊഴി മാറ്റം നടത്തുന്ന മലയാള ചിത്രമാകും ദൃശ്യം. റിലീസിന് മുൻപുള്ള നടപടികൾ പൂർത്തിയാക്കാൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചൈനയിലേയ്ക്ക് പോയി. ആദ്യമായതിനാൽ പേപ്പറുകളെല്ലാം മാൻഡലിൻ ഭാഷയിലാണ് തയ്യാറാക്കിയത്. പിന്നീട് ഇംഗ്ലീഷിലേയ്ക്ക് മാറ്റ
2013 ഡിസംബറിലാണ് ദൃശ്യം റിലീസ് ചെയ്തത്. 3.5 കോടി രൂപയിൽ ഒരുക്കിയ ചിത്രം 75 കോടി രൂപ നേടി. ബാഹുബലിക്കും ചൈനയിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. മലയാളത്തിലെ ക്രൈംത്രില്ലറും ചൈനയിൽ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.