ഫെബ്രുവരി 22 റോഡിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുവാനായി അഞ്ചു റഡാറുകൾ സ്ഥാപിക്കും. ഗതാഗത കുരുക്കും അപകട സാധ്യതകളും ഈ റോഡിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ഇവിടെ റഡാറുകൾ സ്ഥാപിക്കുന്നത്. വേഗപരിധി കുറിച്ചുകൊണ്ടുള്ള ഗതാഗത നിയന്ത്രണത്തിന് മുൻപ് ശ്രമിച്ചിരുന്നെങ്കിലും ശ്രമം വിജയിക്കാതിരുന്നതിനെ തുടർന്നാണ് റഡാർ ക്യാമറകളുടെ സഹായത്തോടെയുള്ള പദ്ധതി ആരംഭിക്കുന്നത്.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, വലതുവശത്തു കൂടി ഓവർടേക്ക് ചെയ്യുക, അശ്രദ്ധമായ ലെയ്ൻ മാറ്റം, മഞ്ഞവരയുള്ള സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുക, ഇന്റർസെക്ഷനുകളിൽ ലെയ്ൻ മാറുക, ഭിന്നശേഷിയുള്ളവർക്കായി റിസർവ് ചെയ്ത സ്ഥലത്തു പാർക്കു ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് റഡാറുകളിലൂടെ കണ്ടെത്താൻ കഴിയുക.

മൊബൈൽ ഉപയോഗം സംബന്ധിച്ചുള്ള പരിശോധനയ്ക്കായി റഡാർ സംവിധാനം കൂടാതെ പെട്രോളിംങ് സംഘവും ഉണ്ടാകും. ഇന്റർസെക്ഷനുകളിൽ ലെയ്ൻ മാറുമ്പോൾ അച്ചടക്കം പാലിച്ചില്ലെങ്കിൽ വാഹന ഉടമയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്യുക.

റഡാറുകൾ സ്ഥാപിക്കുന്നതോടെ പൊലീസുകാരുടെ പ്രവർത്തനം കൂടാതെ തന്നെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുവാനും പിഴ നൽകാനും സാധിക്കും. ദൃശ്യങ്ങൾ വ്യക്തമായി പരിശോധിച്ചശേഷം ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗതാഗത സുരക്ഷാ എൻജിനീയറിങ് വിഭാഗമാണ് പിഴ ഈടാക്കുക. ഇതു കൂടാതെ, രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലായും ക്യാമറകൾ സ്ഥാപിക്കുവാൻ അധികൃതർ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്.