- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വാഹനങ്ങളിലിരുന്നും വാക്സിൻ സ്വീകരിക്കാം ; വരുന്നൂ ഡ്രൈവ് ത്രൂ വാക്സിനേഷൻ; ആദ്യഘട്ടം തിരുവനന്തപുരത്ത്
തിരുവനന്തപുരം : വാഹനത്തിലിരുന്നും ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാം. ഡ്രൈവ് ത്രൂ വാക്സിനേഷൻ സംവിധാനം തിരുവനന്തപുരത്ത് തുടങ്ങുന്നു. വാക്സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്റ്റർ ചെയ്യാനും വാക്സിൻ സ്വീകരിക്കാനും ഒബ്സർവേഷൻ പൂർത്തിയാക്കാനും സാധിക്കും.
വാക്സിനേഷൻ പ്രക്രിയകൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വാഹനത്തിന് സമീപത്തെത്തി നടപടികൾ സ്വീകരിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്റർ തിരുവനന്തപുരം വിമൻസ് കോളജിൽ 19 മുതൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജോത് ഖോസ അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഈ വാക്സിനേഷൻ ഡ്രൈവിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ജില്ലാ കളക്ടർ പറഞ്ഞു. ഇതിനായുള്ള സ്പോട്ട് രജിസ്ട്രേഷൻ നാളെ മുതൽ എല്ലാ ദിവസവും വൈകീട്ട് മൂന്നുമണിക്ക് ഓപ്പൺ ആകും. ഓണം അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ