- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് രാജകുമാരി മുസ്ലീമിനെ വിവാഹം കഴിക്കുന്നത് തടയാൻ ഒരുക്കിയ കൊലപാതകം തന്നെ; ഡയാനയ്ക്കൊപ്പം കൊല്ലപ്പെട്ട ഫ്രഞ്ച് ഡ്രൈവറുടെ പിതാവിന് പറയാനുള്ളത്
ഡയാന രാജകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ മറനീക്കി പുറത്ത് വരുകയാണ്. 1997 ഓഗസ്റ്റ് 31ന് പാരീസിൽ വച്ച് കാറപകടത്തിൽ കൊല്ലപ്പെടുമ്പോൾ ഒപ്പം മരണമടഞ്ഞ ഫ്രഞ്ച് ഡ്രൈവറായ ഹെന്റി പോളിന്റെ പിതാവായ 85 കാരൻ ജീനാണ് പുതിയ വെളിപ്പെടുത്തൽ നടത്തി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഡയാന മുസ്ലീമിനെ വിവാഹം കഴിക്കുന്നത് തടയാൻ ഒരുക്കിയ കൊലപാതകം തന്നെയായിരുന്നു ഇതെന്നാണ് ജീൻ വെളിപ്പെടുത്തുന്നത്. രാജകുമാരി കൊല ചെയ്യപ്പെട്ടതാണെന്ന് യുകെ പൊലീസിലുള്ള ചിലർ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജീൻ അവകാശപ്പെടുന്നു. ഡയാനയെ കൊല്ലാൻ ഒരു നിഗുഢ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സ്‌കോട്ട്‌ലൻഡ് യാർഡിലെ ചിലർ വിശ്വസിക്കുന്നതെന്നും ജീൻ വെളിപ്പെടുത്തുന്നു. ദി മിറർ പത്രത്തിന് വേണ്ടി നൽകിയ ഒരു പ്രത്യേക അഭിമുഖത്തിലാണ് ജീൻ ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്. ഡയാനക്ക് പുറമെ ഈജിപ്ഷ്യൻ മില്യണയറായ മുഹമ്മദ് ഫായെദിന്റെ പുത്രനായ ഡോഡി ഫായെദ്, ഹെൻ റി പോൾ എന്നിവരായിരുന്നു അന്നത്തെ കാറപടകത്തിൽ പാരീസിൽ വച്ച് കൊല്ലപ്പെട്ട
ഡയാന രാജകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ മറനീക്കി പുറത്ത് വരുകയാണ്. 1997 ഓഗസ്റ്റ് 31ന് പാരീസിൽ വച്ച് കാറപകടത്തിൽ കൊല്ലപ്പെടുമ്പോൾ ഒപ്പം മരണമടഞ്ഞ ഫ്രഞ്ച് ഡ്രൈവറായ ഹെന്റി പോളിന്റെ പിതാവായ 85 കാരൻ ജീനാണ് പുതിയ വെളിപ്പെടുത്തൽ നടത്തി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഡയാന മുസ്ലീമിനെ വിവാഹം കഴിക്കുന്നത് തടയാൻ ഒരുക്കിയ കൊലപാതകം തന്നെയായിരുന്നു ഇതെന്നാണ് ജീൻ വെളിപ്പെടുത്തുന്നത്. രാജകുമാരി കൊല ചെയ്യപ്പെട്ടതാണെന്ന് യുകെ പൊലീസിലുള്ള ചിലർ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജീൻ അവകാശപ്പെടുന്നു.
ഡയാനയെ കൊല്ലാൻ ഒരു നിഗുഢ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സ്‌കോട്ട്‌ലൻഡ് യാർഡിലെ ചിലർ വിശ്വസിക്കുന്നതെന്നും ജീൻ വെളിപ്പെടുത്തുന്നു. ദി മിറർ പത്രത്തിന് വേണ്ടി നൽകിയ ഒരു പ്രത്യേക അഭിമുഖത്തിലാണ് ജീൻ ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്. ഡയാനക്ക് പുറമെ ഈജിപ്ഷ്യൻ മില്യണയറായ മുഹമ്മദ് ഫായെദിന്റെ പുത്രനായ ഡോഡി ഫായെദ്, ഹെൻ റി പോൾ എന്നിവരായിരുന്നു അന്നത്തെ കാറപടകത്തിൽ പാരീസിൽ വച്ച് കൊല്ലപ്പെട്ടിരുന്നത്. ഹെൻ റി ഓടിച്ചിരുന്ന കാർ ഇടിച്ച് ഡയാനയും ഡോഡിയും ഡ്രൈവറും മരിച്ചുവെന്നാണ് ഔദ്യോഗികമായി നടത്തിയ അന്വേഷണങ്ങൾ വെളിപ്പെടുത്തിയതെങ്കിലും ഇത് കരുതിക്കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകമായിരുന്നുവെന്ന് തന്നെയാണ് ജീൻ ആവർത്തിക്കുന്നത്.
ഇതിലൂടെ ഡയാന മുസ്ലിം കാമുകനെ വിവാഹം കഴിക്കുന്നതിൽ നിന്നും തടയുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു. ബ്രിട്ടാനിയിലെ ലോറിയന്റിലെ തന്റെ വീട്ടിൽ വച്ചാണ് ജീൻ ഈ സുപ്രധാനമായ ഇന്റർവ്യൂ നൽകിയിരിക്കുന്നത്. കഴിഞ്ഞ 20 വർഷങ്ങളായി ഈ അപകടവുമായി ബന്ധപ്പെട്ട തെളിവുകളെ സൂക്ഷ്മമായി പഠിച്ച വ്യക്തി കൂടിയാണ് ജീൻ. എന്നാൽ ഡ്രൈവറായ തന്റെ മകൻ ഈ ഗൂഢാലോചനയിൽ ഭാഗഭാക്കായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ സംഭവവുമായി നിരവധി വെളിപ്പെടുത്തലുകൾ പലരും നടത്തുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ജീൻ വ്യക്തമാക്കുന്നു.
ഡ്രൈവർ മദ്യപിച്ച് വണ്ടിയോടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് ഔദ്യോഗിക അന്വേഷണങ്ങൾ ആരോപിക്കുന്നത്. എന്നാൽ തന്റെ മകൻ മദ്യപാനിയല്ലെന്നും അത് വെറും കെട്ടിച്ചമച്ച ആരോപണമാണെന്നും ജീൻ ആണയിടുന്നു. തന്റെ മകന്റെ രക്തസാമ്പിളിൽ കൃത്രിമം വരുത്തി അവന്മദ്യപിച്ചിരുന്നുവെന്ന് വരുത്തിത്തിർക്കുകയായിരുന്നുവെന്നും ഈ പിതാവ് ആരോപിക്കുന്നു. ഡയാനയെ ബ്രിട്ടീഷ് സീക്രട്ട് പൊലീസ് കൊലപ്പെടുത്തിയതാണെന്ന ആരോപണത്തെ പിന്തുണച്ച് കൊണ്ട് ആംഗ്ലിക്കൻ വൈദികനായ ഫാദർ ഫ്രാങ്ക് ഗെല്ലി സ്‌പോക്ക് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതായത് മുസ്ലീമിനെ പള്ളിയിൽ വച്ച് വിവാഹം കഴിക്കാൻ തടസമുണ്ടോ എന്ന് കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് രാജകുമാരി തിരക്കിയിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ആ വിവാഹം തടയാൻ വേണ്ടി രാജകുമാരിയെ കൊല്ലുകയായിരുന്നുവെന്നാണ് ഗെല്ലി ആരോപിച്ചിരുന്നത്.