ന്യൂയോർക്ക്: ഒക്ടോബർ ആദ്യവാരം അലക്ഷ്യമായി വാഹനം ഓടിച്ചതിനെതുടർന്നുണ്ടായ അപകടത്തിൽ തീ പിടിച്ച കാറിൽ നിന്നും യാത്രക്കാരിയെരക്ഷിക്കാൻ ശ്രമിക്കാതെ ഓടി രക്ഷപ്പെട്ട ഡ്രൈവർക്കെതിരെകൊലക്കുറ്റത്തിന് പൊലീസ് കേസ്സെടുത്തു.

ഇന്ത്യൻ അമേരിക്കൻവിദ്യാർത്ഥിനി ഹർലീൻ ഗ്രെവാളാണ് (25) ന്യൂയേർക്കിലുണ്ടായ അപകടത്തി ൽ കത്തിയമർന്ന കാറിലിരുന്ന് വെന്ത് മരിച്ചത്.സയ്യിദ് അഹമ്മത്എന്ന 23 ക്കാരനാണ് കാർ ഓടിച്ചിരുന്നത്.

തീപിടിച്ച കാറിൽ നിന്നും ഇറങ്ങിയോടിയ സയ്യിദ് എതിരെ വന്ന കാർകൈകാട്ടി നിറുത്തി അതിൽ കയറി തൊട്ടടുത്തുള്ള ആശുപത്രിയിൽഎത്തുകയായിരുന്നു. കൈക്കും മുഖത്തും നിസ്സാര പരിക്കേറ്റ സയ്യിദ്,ഹർലീനെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല എന്ന കുറ്റം തെളിയുകയാണെങ്കിൽ12 മുതൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാനാണ് സാധ്യത.

ഒക്ടോബർ 26 ന് ചാർജ്ജ് ചെയ്ത കേസ്സിൽ ജനുവരി 12 ന് കോടതിയിൽഹാജരാകുന്നതിനാണ് ജഡ്ജി നീൽ ഫയർ ടോഗ് ഉത്തരവിട്ടിരിക്കുന്നത്. അപകടംഉണ്ചായ സ്ഥലത്ത് വാഹനം നിർത്തി അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്താൻശ്രമിക്കാതിരിക്കുന്നത് ഗുരുതര കുറ്റമായാണ് പരിഗണിക്കപ്പെടുന്നത്.