- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഖം കടിച്ചുകൊണ്ട് കാറോടിച്ചു; സ്പാനിഷ് യുവാവിന് 80 യൂറോ പിഴ
മാഡ്രഡ്: ഡ്രൈവിംഗിനിടെ നഖം കടിച്ചതിന് 80 യൂറോ പിഴ അടയ്‌ക്കേണ്ടി വന്നതിന്റെ അമ്പരപ്പിലാണ് യുവാവായ ഈ ഡ്രൈവർ. സ്പാനിഷ് സിറ്റിയായ സലാമാങ്കയിലാണ് അപൂർവമായ ഈ പിഴ ശിക്ഷ നടപ്പാക്കിയിരിക്കുന്നത്. തിരക്കേറിയ സ്പാനിഷ് റോഡിലൂടെ വാഹനം ഓടിച്ചാൽ ആരും നഖം കടിച്ചുപോകും. അത്രയ്ക്ക് കുരുക്കേറിയതാണ് ഇവിടെത്ത ഗതാഗത സംവിധാനം. എന്നുവച്ച് ഡ്രൈവിംഗിനി
മാഡ്രഡ്: ഡ്രൈവിംഗിനിടെ നഖം കടിച്ചതിന് 80 യൂറോ പിഴ അടയ്‌ക്കേണ്ടി വന്നതിന്റെ അമ്പരപ്പിലാണ് യുവാവായ ഈ ഡ്രൈവർ. സ്പാനിഷ് സിറ്റിയായ സലാമാങ്കയിലാണ് അപൂർവമായ ഈ പിഴ ശിക്ഷ നടപ്പാക്കിയിരിക്കുന്നത്.
തിരക്കേറിയ സ്പാനിഷ് റോഡിലൂടെ വാഹനം ഓടിച്ചാൽ ആരും നഖം കടിച്ചുപോകും. അത്രയ്ക്ക് കുരുക്കേറിയതാണ് ഇവിടെത്ത ഗതാഗത സംവിധാനം. എന്നുവച്ച് ഡ്രൈവിംഗിനിടെ സ്വന്തം കൈവിരലിലെ ഒരു നഖംകടിക്കാൻ പോലും സ്വാതന്ത്ര്യമില്ലെന്നു വച്ചാൽ? നഖം കടിച്ചുകൊണ്ട് വാഹനമോടിക്കുന്നതായി ശ്രദ്ധയിൽ പെട്ട ഉടൻ യുവാവിന്റെ വാഹനം പൊലീസ് നിർത്തിച്ച് 80 യൂറോ പിഴ ഈടാക്കുകയായിരുന്നു.
അതേസമയം സ്‌പെയിനിൽ ഇത്തരം നിസാരകാര്യം ട്രാഫിക് ലംഘനമായി കണക്കാക്കി പിഴ ഈടാക്കുന്നത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മാസം കോസ്റ്റില്ല ലിയോണിൽ വച്ച് ഡ്രൈവിംഗിനിടെ ചൂയിങ് ഗം പൊളിച്ച് വായിലിട്ടതിന് മറ്റൊരു ഡ്രൈവറിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.